ഇത് ഒരു തുള്ളി മാത്രം മതി ഒറ്റ സെക്കന്റിൽ ചിതൽ കൂട്ടത്തോടെ ച,ത്തുവീഴും! ചിതൽ ഇനി വീടിന്റെ ഏഴയലത്തു വരില്ല!! | Easy Get Rid of Termites
Easy Get Rid of Termites
Easy Get Rid of Termites : നമ്മുടെ നാട്ടിലെ മിക്ക വീടുകളിലും സ്ഥിരമായി കണ്ടുവരാറുള്ള പ്രധാന പ്രശ്നങ്ങളിൽ ഒന്നാണ് ചിതൽ ശല്യം. തടിയിൽ നിർമ്മിച്ച ഫർണീച്ചറുകൾ, കട്ടിള പോലുള്ള ഭാഗങ്ങളിലെല്ലാം ഒരിക്കൽ ചിതൽ വന്നു കഴിഞ്ഞാൽ പിന്നീട് അവയെ പാടെ തുരത്തുക എന്നത് ബുദ്ധിമുട്ടേറിയ കാര്യമാണ്. അത്തരം സാഹചര്യങ്ങളിൽ വീട്ടിലുള്ള ചേരുവകൾ ഉപയോഗപ്പെടുത്തിക്കൊണ്ടു തന്നെ ചിതൽ ശല്യം
എങ്ങിനെ പാടെ ഇല്ലാതാക്കാനായി സാധിക്കുമെന്ന് വിശദമായി മനസ്സിലാക്കാം. രണ്ടു രീതികളിലൂടെ ചിതലിനെ തുരത്താനായി സാധിക്കും. ഇതിൽ ആദ്യത്തെ രീതി ഒരു പാത്രമെടുത്ത് അതിലേക്ക് ഒരു ടീസ്പൂൺ അളവിൽ സോപ്പുപൊടി ഇടുക. ശേഷം അതിലേക്ക് അല്പം വിനാഗിരിയും, അല്പം കായം കലക്കിയ വെള്ളം അല്ലെങ്കിൽ കായപ്പൊടി എന്നിവ ചേർത്ത് നല്ലതുപോലെ മിക്സ് ചെയ്യുക.
കായപ്പൊടിയാണ് ഉപയോഗിക്കുന്നത് എങ്കിൽ അത് അല്പം വെള്ളത്തിൽ മിക്സ് ചെയ്തശേഷം സോപ്പുപൊടിയിലേക്ക് ചേർത്തു കൊടുക്കാവുന്നതാണ് നല്ലത്. ഈയൊരു ലിക്വിഡ് ചിതലുള്ള ഭാഗങ്ങളിൽ സ്പ്രെ ചെയ്തു കൊടുക്കുകയാണെങ്കിൽ നല്ല രീതിയിലുള്ള റിസൾട്ട് ലഭിക്കുന്നതാണ്. രണ്ടാമത്തെ രീതിയിൽ ഒരു പാത്രമെടുത്ത് അതിലേക്ക് ഒരു ടീസ്പൂൺ അളവിൽ ഉപ്പ് ഇടുക.
ശേഷം അതിലേക്ക് അല്പം വിനാഗിരിയും, ഒരു ടീസ്പൂൺ അളവിൽ ഡെറ്റോളും ഒഴിച്ച് നല്ലതുപോലെ മിക്സ് ചെയ്യുക. ആവശ്യമെങ്കിൽ കുറച്ചു വെള്ളം കൂടി ഈ ഒരു മിക്സിലേക്ക് ചേർത്ത് കൊടുക്കാവുന്നതാണ്. ശേഷം ഒരു സ്പ്രേ ബോട്ടിലിൽ ആക്കി ചിതലുള്ള ഭാഗങ്ങളിൽ അടിച്ചു കൊടുക്കുകയാണെങ്കിൽ നല്ല രീതിയിലുള്ള മാറ്റം കാണാനായി സാധിക്കും. വിശദമായി മനസ്സിലാക്കാൻ വീഡിയോ കാണാവുന്നതാണ്. Easy Get Rid of Termites Credit : Thullu’s Vlogs 2000