ഈ ഒരു സൂത്രം ചെയ്താൽ മതി! പല്ലിയെ വീട്ടിൽ നിന്ന് കൂട്ടത്തോടെ ഓടിക്കാം! ഇനി ഒരിക്കലും പല്ലിയുടെ ശല്യം ഇല്ലേ ഇല്ല!! | Easy Get Rid Of Lizards

Easy Get Rid Of Lizards

Easy Get Rid Of Lizards : നമ്മുടെയെല്ലാം വീടുകളിൽ സ്ഥിരമായി കണ്ടു വരാറുള്ള പ്രധാന പ്രശ്നങ്ങളിൽ ഒന്നാണ് പല്ലി ശല്യം. പ്രത്യേകിച്ച് അടുക്കള പോലുള്ള ഭാഗങ്ങളിലാണ് പല്ലികൾ കൂടുതലായി കണ്ടു വരാറുള്ളത്. പല്ലികളെ തുരത്താനായി കെമിക്കൽ അടങ്ങിയ പേസ്റ്റുകളും മറ്റും അടുക്കളയിൽ ഉപയോഗിക്കാനും സാധിക്കാറില്ല. അത്തരം സാഹചര്യങ്ങളിൽ വീട്ടിലുള്ള സാധനങ്ങൾ മാത്രം ഉപയോഗപ്പെടുത്തി എങ്ങിനെ പല്ലിയെ തുരത്താൻ സാധിക്കുമെന്ന് വിശദമായി മനസ്സിലാക്കാം.

ഈയൊരു രീതിയിൽ പല്ലിയെ തുരത്താനായി ആവശ്യമായിട്ടുള്ള പ്രധാന ചേരുവ ഇളം ചൂടുള്ള വെള്ളമാണ്. ഉപയോഗിക്കാത്ത ഒരു ചെറിയ പ്ലാസ്റ്റിക് കുപ്പിയെടുത്ത് അതിലേക്ക് ഇളം ചൂടുള്ള വെള്ളം ഒഴിച്ചു കൊടുക്കുക. അതിലേക്ക് രണ്ട് ഗ്രാമ്പൂ, അല്പം വിക്സ്, ഒരു കർപ്പൂരം പൊടിച്ചത് എന്നിവ ഇട്ട് നല്ലതുപോലെ മിക്സ് ചെയ്യുക. ഈയൊരു ലിക്വിഡ് കുപ്പിയുടെ അടപ്പ് ഇട്ട ശേഷം ശക്തമായി കുലുക്കി എടുക്കണം. അതിനുശേഷം ബോട്ടിലിന്റെ മുകൾഭാഗത്ത് ഒരു ചെറിയ ഹോളിട്ട് കൊടുക്കുക.

അതല്ലെങ്കിൽ ഒരു സ്പ്രേ ബോട്ടിൽ ഉണ്ടെങ്കിൽ അതിനകത്ത് ലിക്വിഡ് ആക്കിയും ആവശ്യമുള്ള ഭാഗങ്ങളിലെല്ലാം തളിച്ചു കൊടുക്കാവുന്നതാണ്. പ്രത്യേകിച്ച് അടുക്കളയുടെ സ്ലാബുകളിലെല്ലാം ഈയൊരു ലിക്വിഡ് സ്പ്രേ ചെയ്തു കൊടുക്കുകയാണെങ്കിൽ പല്ലിയുടെ ശല്യം പാടെ ഇല്ലാതാക്കാനായി സാധിക്കും. മാത്രമല്ല നിലം തുടക്കുമ്പോഴും ഈ ലിക്വിഡ് ഉപയോഗപ്പെടുത്താവുന്നതാണ്. ലിക്വിഡിൽ കർപ്പൂരം, ഗ്രാമ്പൂ എന്നിവ ഉപയോഗിക്കുന്നതു കൊണ്ട് തന്നെ വീടിനകത്ത് നല്ല സുഗന്ധം നിലനിർത്തുകയും ചെയ്യും.

സാധാരണയായി മുട്ടത്തോട് പോലുള്ള സാധനങ്ങൾ പല്ലിയെ തുരത്താനായി വയ്ക്കാറുണ്ടെങ്കിലും അവയൊന്നും തന്നെ ഉദ്ദേശിച്ച ഫലം നൽകാറില്ല. മാത്രമല്ല വീടിനകത്ത് കെമിക്കൽ അടങ്ങിയ ലിക്വിഡുകളും മറ്റും സ്ഥിരമായി ഉപയോഗിക്കുന്നതും അത്ര നല്ല കാര്യമല്ല. അത്തരം സാഹചര്യങ്ങളിൽ വലിയ ചിലവൊന്നും ഇല്ലാതെ തന്നെ ചെയ്തു നോക്കാവുന്ന ഒരു സൊലൂഷന്റെ കൂട്ടാണ് ഇത്. വിശദമായി മനസ്സിലാക്കാൻ വീഡിയോ കാണാവുന്നതാണ്. Credit : Grandmother Tips

You might also like