ഉഴുന്ന് ചേർക്കാതെ നല്ല രുചിയുള്ള പഞ്ഞി പോലൊരു നാടൻ ദോശ! ഒരിക്കലെങ്കിലും ദോശ ഇങ്ങനെ ഒന്ന് ചെയ്തു നോക്കൂ!! | Easy Dosa Without Urad Dal
Easy Dosa Without Urad Dal
Easy Dosa Without Urad Dal: ഉഴുന്ന് ഇടാതെ തേങ്ങയും പച്ചരിയും മാത്രം ഉപയോഗിച്ച് നമുക്ക് ദോശ എങ്ങനെ ഉണ്ടാക്കാം എന്ന് നോക്കാം. ഇത് സാധാ ദോശ പോലെ തന്നെ നല്ല സോഫ്റ്റും അതുപോലെ രുചികരവും ആണ്. ഇത് നമ്മൾ സാധാ ദോശ കഴിക്കുന്ന പോലെ തന്നെ ഏതു കറിയുടെ കൂടെ വേണമെങ്കിലും നമുക്ക് കഴിക്കാവുന്നതാണ്. ഒരു ബൗളിലേക്ക് പച്ചരി ഇട്ട് കൂടെ തന്നെ ഉലുവയും കൂടിയിട്ട് നന്നായി കഴുകിയെടുക്കുക.
ചേരുവകൾ
- പച്ചരി – 1 കപ്പ്
- ഉലുവ – 1/2 ടീസ്പൂൺ
- അവൽ – 1/2 കപ്പ്
- തേങ്ങ ചിരകിയത് – 1 കപ്പ്
- ഉപ്പ് – ആവശ്യത്തിന്
Ingredients
- Raw rice – 1 cup
- Fenugreek – 1/2 teaspoon
- Aval – 1/2 cup
- Grated coconut – 1 cup
- Salt

How To Make Easy Dosa Without Urad Dal
വെള്ളം തെളിഞ്ഞു വരുന്നവരെ വൃത്തിയായി കഴുകിയെടുത്ത ശേഷം കുറച്ചുകൂടി വെള്ളം ഒഴിച്ച് അരി കുതിരാൻ വെക്കുക. കുറഞ്ഞത് നാലു മണിക്കൂർ എങ്കിലും കുതിരാൻ വെക്കുക. ശേഷം ഒരു മിക്സിയുടെ ജാറിലേക്ക് കുതിർന്ന അരി വെള്ളം ഊറ്റി കളഞ്ഞ് ഇട്ടു കൊടുക്കുക. അവൽ ഒരു ചെറിയ ബൗളിൽ കുറച്ചു വെള്ളം ഒഴിച്ച് 5 മിനിറ്റ് കുതിർത്ത് ശേഷം അതുകൂടി മിക്സിയുടെ ജാറിലേക്ക് അരിയുടെ ഒപ്പം ഇട്ടുകൊടുക്കുക.
ഇതിലേക്ക് തേങ്ങ ചിരകിയതും ആവശ്യത്തിനു വെള്ളവും കൂടി ഒഴിച്ച് നന്നായി അരച്ചെടുക്കുക. ശേഷം ഇതൊരു പാത്രത്തിലേക്ക് മാറ്റി എട്ടുമണിക്കൂർ എങ്കിലും അടച്ചുവെക്കുക. രാത്രി അരച്ചു വെച്ചാൽ രാവിലെ ദോശ ഉണ്ടാക്കാവുന്നതാണ്. മാവിൽ ആവശ്യത്തിന് ഉപ്പിട്ട് കൊടുത്തു നന്നായി ഇളക്കിയശേഷം ചൂടായ പാനിലേക്ക് ഓരോ തവി ഒഴിച്ച് ചുറ്റിച്ച് ദോശയായി ചുട്ടെടുക്കാം. ദോശ വെന്തു തുടങ്ങുമ്പോൾ ഒരു മൂടി കൊണ്ട് അടച്ചുവെച്ച് മറിച്ചിടാതെ വേവിച്ചെടുക്കുക. ബാക്കിയുള്ള മാവ് കൂടി ഇതുപോലെ ഒഴിച്ചു കൊടുത്തു ദോശ ഉണ്ടാക്കി എടുക്കാവുന്നതാണ്. Easy Dosa Without Urad Dal Credit: Sunitha’s UNIQUE Kitchen
Easy Dosa Without Urad Dal – Crispy, Light & Delicious!
No urad dal? No problem! This easy dosa recipe skips urad dal but still gives you crispy, golden dosas that are perfect for breakfast or dinner. Ideal for people with dietary restrictions or when you’re short on ingredients.
Time Required:
- Preparation Time: 5 minutes
- Soaking Time: 4–6 hours
- Fermentation Time: 6–8 hours or overnight
- Cooking Time: 20 minutes
Ingredients:
- Raw Rice – 2 cups
- Poha (flattened rice) – ½ cup
- Cooked rice – ¼ cup (for softness)
- Fenugreek seeds – ½ tsp
- Salt – to taste
- Water – as needed
- Oil or ghee – for roasting
Optional Variations:
- Add moong dal or toor dal (¼ cup) for extra protein
- Add cooked sabudana (2 tbsp) for more crispiness
Method:
1. Soak the Ingredients
- Wash and soak raw rice, poha, and fenugreek seeds together for 4–6 hours
2. Grind the Batter
- Blend soaked mix with cooked rice and water to a smooth, dosa-like batter
- Batter should be slightly thick but pourable
- Add salt and mix well
3. Ferment Naturally
- Leave the batter in a warm place to ferment for 6–8 hours
- In colder weather, keep near a warm stove or wrap in a towel
4. Make the Dosa
- Heat a nonstick or cast iron tawa
- Pour a ladleful of batter and spread thin
- Drizzle oil or ghee
- Cook until golden and crisp — flip if desired
5. Serve Hot!
- Best served with coconut chutney, sambar, or spicy tomato chutney
Tips:
- If fermentation fails, add a pinch of baking soda before making dosa
- Use idli rice for a more authentic flavor
- Add grated veggies for a nutritious twist
Easy Dosa Without Urad Dal
- Dosa without urad dal recipe
- Crispy dosa without urad dal
- Gluten-free dosa recipe
- No urad dal dosa batter
- Fermented dosa without dal