കുക്കറിൽ ഒരു സ്വാദൂറും മുട്ട കറി! ഈ രീതിയിൽ മുട്ടക്കറി ഉണ്ടാക്കിയാൽ ഗ്രേവിക്ക്‌ പോലും കിടിലൻ ടേസ്റ്റ് ആണേ!! | Easy Cooker Egg Curry Recipe

Easy Cooker Egg Curry Recipe

Easy Cooker Egg Curry Recipe : ടേസ്റ്റി ആയും അതുപോലെതന്നെ കളർഫുൾ ആയ ഒരു അടിപൊളി മുട്ടക്കറിയുടെ റെസിപ്പി ആണിത് ഇത്. ഈ കറി ഉണ്ടാക്കിയെടുക്കാൻ വളരെ എളുപ്പമാണ് കുക്കറിലാണ് നമ്മൾ മുട്ടക്കറി ഉണ്ടാക്കിയെടുക്കുന്നത്.

Easy Cooker Egg Curry Recipe 11zon

ചേരുവകൾ

  • വെളിച്ചെണ്ണ – 3 ടേബിൾ സ്പൂൺ
  • വേപ്പില
  • പച്ച മുളക് – 3 എണ്ണം
  • വലിയജീരകം – 1/2 ടീ സ്പൂൺ
  • സവാള – 4 എണ്ണം
  • ഉപ്പ് – ആവശ്യത്തിന്
  • ഇഞ്ചി വെളുത്തുള്ളി ചതച്ചത് – 1/2 ടേബിൾ സ്പൂൺ
  • തക്കാളി – 1 എണ്ണം
  • മല്ലി പൊടി – 1 ടേബിൾ സ്പൂൺ
  • മുളക് പൊടി – 2 ടീ സ്പൂൺ
  • മഞ്ഞൾപ്പൊടി – 1/4 ടീ സ്പൂൺ
  • കുരുമുളക് പൊടി – 1/4 ടീ സ്പൂൺ
  • ഗരം മസാല
  • മുട്ട – 4 എണ്ണം
Easy Cooker Egg Curry Recipe 1 11zon

തയ്യാറാക്കുന്ന വിധം

ഒരു കുക്കറിലേക്ക് ആവശ്യത്തിന് വെളിച്ചെണ്ണ ഒഴിച്ച് കൊടുക്കുക. ശേഷം ഇതിലേക്ക് വേപ്പിലയും പച്ചമുളകും അരിഞ്ഞതും വലിയജീരകവും ചേർത്ത് കൊടുക്കുക. ഇനി ഇതിലേക്ക് കനം കുറച്ച് ചെറുതാക്കി അരിഞ്ഞ സവാള ചേർത്ത് കൊടുത്ത് ആവശ്യത്തിന് ഉപ്പും ചേർത്ത് നന്നായി വഴറ്റുക. സവാള നന്നായി വാടിക്കഴിയുമ്പോൾ ഇഞ്ചി വെളുത്തുള്ളി പേസ്റ്റ് ചേർത്ത് കൊടുക്കാം. അതുകൂടി ചേർത്ത് നന്നായി മൂപ്പിച്ച ശേഷം ഇതിലേക്ക് മഞ്ഞൾപൊടി മുളകുപൊടിയും മല്ലിപ്പൊടി ഗരം മസാല കുരുമുളകുപൊടി എന്നിവ ചേർത്ത് കൊടുത്ത് പൊടികളുടെ പച്ചമണം മാറുന്നവരെ വഴറ്റുക.

ഇനി ഇതിലേക്ക് അരച്ചു വച്ചിരിക്കുന്ന തക്കാളിയുടെ പേസ്റ്റ് കൂടി ചേർത്തു കൊടുത്ത് എല്ലാം കൂടി നന്നായി തിളപ്പിച്ച് എടുക്കുക. ശേഷം ഇതിലേക്ക് ചൂട് വെള്ളം ഒരു കപ്പ് ചേർത്ത് കൊടുത്തു നന്നായി മിക്സ് ചെയ്ത് കുറച്ചു നേരം തിളപ്പിക്കുക. ഇനി വേവിച്ച മുട്ട കൂടി ഇതിലേക്ക് വരന്ന ശേഷം ഇട്ടുകൊടുക്കുക. ഇനി ഇത് അടച്ചുവെച്ച് രണ്ട് മിനിറ്റ് വരെ ലോ ഫ്ലെയിമിൽ വച്ച് വിസിൽ വരുത്തുക. അവസാനം പ്രഷർ എല്ലാം പോയി കഴിയുമ്പോൾ വീണ്ടും ഒന്ന് തിളപ്പിച്ചതിനു ശേഷം ആവശ്യത്തിന് മല്ലിയിലയും ഗരം മസാലയും ചേർത്ത് കൊടുത്താൽ മുട്ട കറി റെഡി. Credit: Jaya’s Recipes

You might also like