About Easy Chettinad Chicken Curry Recipe
റസ്റ്റോറന്റ് സ്റ്റൈൽ ചിക്കൻ ചെട്ടിനാട് ( Easy Chettinad Chicken Curry Recipe ) ഉണ്ടാക്കുന്നതെങ്ങനെയാണ് നോക്കിയാലോ? ബ്രേക്ഫാസ്റ്റിന്റെയും ചോറിന്റേം ഒക്കെ കൂടെ വളരെ നല്ല കോമ്പോ ആയ തിക്ക് ഗ്രേവി ആയിട്ടുള്ള ചെട്ടിനാട് കറി എങ്ങനെയാണ് പെർഫെക്ട് ആയി ഉണ്ടാക്കിയെടുക്കുന്നത് എന്ന് നോക്കാം.
Ingredients
- നല്ലെണ്ണ
- കുരുമുളക് – 1 ടീ സ്പൂൺ
- ഉലുവ
- നല്ല ജീരകം – 1/2 ടീ സ്പൂൺ
- പെരുംജീരകം – 1/2 ടീ സ്പൂൺ
- ഗ്രാമ്പു – 1 എണ്ണം
- മുഴുവൻ മല്ലി – 2 ടീ സ്പൂൺ
- ഉണക്ക മുളക് – 10 എണ്ണം
- തേങ്ങ ചിരികയത് – 3 ടേബിൾ സ്പൂൺ
- ചിക്കൻ – 1/2 കിലോ
- വെളുത്തുള്ളി ഇഞ്ചി ചതച്ചത്
- തക്കാളി
- പട്ട
- ബേ ലീഫ്
- വേപ്പില
- ചെറിയുള്ളി – 20 എണ്ണം
- മഞ്ഞൾപൊടി
Learn How to Make Easy Chettinad Chicken Curry Recipe
ഒരു പാൻ അടുപ്പിൽ വച്ച് അതിലേക്ക് നല്ലെണ്ണ കുറച്ച് ഒഴിച്ചു കൊടുക്കുക. ശേഷം ഇതിലേക്ക് കുരുമുളക് കുറച്ചു ഉലുവ നല്ലജീരകം പെരുംജീരകം ഗ്രാമ്പൂ മുഴുവൻ മല്ലി എന്നിവ ചേർത്ത് കൊടുത്ത് കുറച്ചുനേരം റോസ്റ്റ് ചെയ്യുക. ശേഷം ഇത് റോസ് ചെയ്തു കഴിയുമ്പോൾ പാനിൽ നിന്നും കോരി മാറ്റി ഇത് പാനിലേക്ക് ഉണക്ക മുളക് ചേർത്തു കൊടുത്തു വീണ്ടും നന്നായി മിക്സ് ചെയ്യുക. ശേഷം തേങ്ങ ചിരകിയത് ചേർത്ത് നന്നായി മൂപ്പിച്ച് എടുക്കുക. ഇനി ഇതെല്ലാം കൂടി ചൂടാറി കഴിയുമ്പോൾ മിക്സിയുടെ ജാറിൽ ഇട്ട് കുറച്ചു വെള്ളം ഒഴിച്ച് പേസ്റ്റ് രൂപത്തിൽ അരച്ച് എടുത്ത് മാറ്റിവെക്കുക. കറി ഉണ്ടാക്കുന്ന ഒരു പാത്രം അടുപ്പിൽ വെച്ച് ചൂടാകുമ്പോൾ അതിലേക്ക് നല്ലെണ്ണ ഒഴിച്ച് കൊടുക്കുക.
അതിനുശേഷം പട്ട ബേ ലീഫ് കൽപ്പാത്തി എന്നിവ ഇട്ടുകൊടുത്ത് ഒന്ന് റോസ്റ്റ് ചെയ്യുക. ശേഷം ഇതിലേക്ക് ഇഞ്ചി വെളുത്തുള്ളി ചതച്ചത് ചേർത്ത് കൊടുക്കുക. ഇനി ചെറുതായി അരിഞ്ഞ ചെറിയുള്ളി കൂടി ചേർത്ത് കൊടുത്ത് ആവശ്യത്തിന് ഉപ്പും ചേർത്ത് ബ്രൗൺ നിറം ആകുന്നവരെ വയറ്റുക. ഇനി ഇതിലേക്ക് കുറച്ച് മഞ്ഞൾപ്പൊടിയും തക്കാളിയും ചേർത്ത് കൊടുത്ത് ഇളക്കി യോജിപ്പിക്കുക. ശേഷം ഇതിലേക്ക് നമ്മൾ അരച്ചു വച്ചിരിക്കുന്ന മിക്സ് ഒഴിച്ചു കൊടുത്ത് കൂടെ തന്നെ ചിക്കൻ കൂടി ചേർത്ത് അടച്ചുവെച്ച് ചിക്കൻ വേവിക്കുക. ചിക്കൻ നന്നായി വെന്ത് ചാരെല്ലാം കുറുകി വരുമ്പോൾ നമുക്ക് ഇതിലേക്ക് വേപ്പില കൂടി ചേർത്തു കൊടുത്തത് തീ ഓഫ് ആകാം. അടിപൊളി ചിക്കൻ ചെട്ടിനാട് റെഡി. എങ്ങിനെയാണ് തയ്യാറാക്കുന്നത് എന്ന് വീഡിയോ കണ്ടു മുഴുവനായും മനസ്സിലാക്കാം. Easy Chettinad Chicken Curry Recipe Credit : Veena’s Curryworld