നേന്ത്രപ്പഴം കൊണ്ട്‌ സൂപ്പർ ടേസ്റ്റിൽ ഒരു നാലുമണി പലഹാരം ഇങ്ങനെ ഉണ്ടാക്കി നോക്കൂ! 10 മിനുട്ടിൽ ചായക്കടി റെഡി!! | Easy Evening Banana Snack Recipe

Easy Evening Banana Snack Recipe

Easy Evening Banana Snack Recipe : കുട്ടികൾക്കെല്ലാം വളരെ ഹെൽത്തിയായി തയ്യാറാക്കി കൊടുക്കാവുന്ന നേന്ത്രപ്പഴം കൊണ്ടുള്ള ഒരു നാലുമണി പലഹാരം തയ്യാറാക്കിയാലോ. നല്ല പഴുത്ത മധുരമുള്ള നേന്ത്രപ്പഴമുണ്ടെങ്കിൽ രുചി വേറെ ലെവലാ. ആദ്യമായി രണ്ട് പഴുത്ത മധുരമുള്ള നേന്ത്രപ്പഴം ആവിയിൽ വേവിച്ചെടുക്കണം. ഇത് ചൂടാറിയശേഷം മിക്സിയുടെ ജാറിലിട്ട് ഒന്ന് അരച്ചെടുക്കാം. ഒരുപാട് പേസ്റ്റ് രൂപത്തിലും ചെറിയ കഷണങ്ങളോട് കൂടിയും അരച്ചെടുക്കാവുന്നതാണ്.

  1. നേന്ത്രപ്പഴം – 2 എണ്ണം
  2. ശർക്കര – 1 1/2 കഷണം
  3. ഏലക്ക പൊടി, ചുക്ക് പൊടി
  4. ചെറിയ ജീരകം
  5. വറുത്ത അരിപ്പൊടി – 1/4 കപ്പ്
  6. നെയ്യ് – 1 ടീസ്പൂൺ

അടുത്തതായി ഒരു പാനിലേക്ക് ഒന്നര ശർക്കരയും കാൽ കപ്പ് വെള്ളവും കൂടെ ചേർത്ത് ശർക്കരപ്പാനി തയ്യാറാക്കിയെടുക്കാം. ശർക്കര അലിഞ്ഞ് നന്നായി തിളച്ചു വരുമ്പോൾ ഫ്ലെയിം ഓഫ് ചെയ്ത് അരിച്ച് മറ്റൊരു പാത്രത്തിലേക്ക് മാറ്റി വെക്കാം. ഒരു പാൻ ചൂടാവുമ്പോൾ അതിലേക്ക് ഒരു ടീസ്പൂൺ നെയ്യ് ചേർത്തു കൊടുക്കാം. ശേഷം ഇതിലേക്ക് നേരത്തെ അരച്ചു വെച്ച പഴത്തിന്റെ കൂട്ട് കൂടെ ചേർത്ത് രണ്ട് മിനിറ്റോളം നന്നായി വഴറ്റിയെടുക്കാം. ശേഷം ഇതിലേക്ക് തയ്യാറാക്കിവെച്ച ശർക്കരപ്പാനി ആവശ്യാനുസരണം ചേർത്ത് കൊടുക്കാം.

ഇതിലേക്ക് ഏലക്ക കുരുവും ചെറിയ ജീരകവും പഞ്ചസാരയും ചേർത്ത് പൊടിച്ചതും ചുക്ക് പൊടിയും ചേർത്ത് നല്ലപോലെ മിക്സ് ചെയ്തെടുക്കാം. ശേഷം ഇതിലേക്ക് കാൽകപ്പ് വറുത്ത അരിപ്പൊടി കൂടെ ചേർത്ത് പാനിൽ നിന്ന് വിട്ട് നിൽക്കുന്ന പരുവത്തിൽ ആവുന്നത് വരെ മിക്സ് ചെയ്തെടുക്കാം. ശേഷം വാഴയില വാട്ടിയെടുത്ത് ഈ മിക്സ് നിറയ്ക്കാവുന്ന പരുവത്തിൽ മടക്കിയെടുക്കാം. ശേഷം തയ്യാറാക്കി വെച്ച ഫില്ലിംഗ് നിറച്ച് മടക്കി ആവിയിൽ വേവിച്ചെടുക്കാം. പത്തോ പന്ത്രണ്ടോ മിനിറ്റോളം വേവിച്ചെടുത്താൽ മതിയാകും. ചായയോടൊപ്പം കഴിക്കാൻ പഴം കൊണ്ട് നല്ല രുചികരമായ പലഹാരം റെഡി. Video Credit : Neethus Malabar Kitchen

You might also like