മാസങ്ങളോളം കേടുകൂടാതെ ഇരിക്കുന്ന കിടിലൻ ബീഫ് വരട്ടിയത്! ഒരിക്കലെങ്കിലും കഴിച്ചു നോക്കണം ഇതുപോലൊരു നാടൻ ബീഫ് വരട്ടിയത്!! | Easy Beef Varattiyathu Recipe
Easy Beef Varattiyathu Recipe
Easy Beef Varattiyathu Recipe : പോത്തിറച്ചി മലയാളികൾക്കൊരു വികാരമാണ്. ബീഫ് എന്ന് കേൾക്കുമ്പോഴേ വായിൽ വെള്ളമൂറുന്നവർ ഉണ്ട്. മലയാളികൾ ഇത്രയധികം സ്നേഹിക്കുന്ന മാംസവിഭവം ഉണ്ടോ എന്ന് തന്നെ സംശയമാണ്. കിടിലൻ ബീഫ് വരട്ടിയത് ചോറിനൊപ്പം ചൂടോടെ കഴിക്കാം. മാത്രമല്ല ഇത് മാസങ്ങളോളം കേടുകൂടാതെ ഇരിക്കുന്ന രീതിയിലാണ് വരട്ടിയെടുക്കുന്നത്. മലബാറിലെ പരമ്പരാഗത വിഭവങ്ങളിൽ ഒന്നായ സ്‌പൈസി ബീഫ് വരട്ടിയത് തയ്യാറാക്കാം.
ചേരുവകൾ
- ബീഫ്
- ചുവന്ന ഉള്ളി
- വെളുത്തുള്ളി
- ഇഞ്ചി
- പെരുജീരകം
- കുരുമുളക്
- മഞ്ഞൾ പൊടി
- മുളക് പൊടി
- മല്ലിപ്പൊടി
- ഉപ്പ്
- വെളിച്ചെണ്ണ
- കറിവേപ്പില
- ചില്ലി ഫ്ലേക്‌സ്
- കുരുമുളക് പൊടി
- ഗരം മസാല
Ingredients
- Beef
- Small Onion
- Garlic
- Ginger
- Fennel Seed
- Pepper
- Turmeric Powder
- Chili Powder
- Coriander Powder
- Salt
- Coconut oil
- Curry Leaves
- Chili Flakes
- Pepper Powder
- Garam Masala
How to make Easy Beef Varattiyathu
ആദ്യമായി ബീഫ് നന്നായി കഴുകി മാറ്റി വയ്ക്കണം. ശേഷം ഇതിലേക്ക് ആവശ്യമായ മസാല തയ്യാറാക്കിയെടുക്കാം. അതിനായി ഒരു മിക്സിയുടെ ജാർ എടുത്ത് അതിലേക്ക് ഇരുപത് ചുവന്ന ഉള്ളിയും ഇരുപത് വെളുത്തുള്ളിയും ഒരു ഇഞ്ച് വലിപ്പത്തിലുള്ള ഇഞ്ചി ചെറിയ കഷ്ണങ്ങൾ ആക്കി മുറിച്ചെടുത്തതും ഒരു ടീസ്പൂൺ പെരുജീരകവും എരിവിന് ആവശ്യമായ ഒരു ടീസ്പൂൺ കുരുമുളകും കൂടെ ചേർത്ത് കൊടുക്കണം. ഇവയെല്ലാം കൂടി ഒട്ടും വെള്ളം ചേർക്കാതെ നന്നായി അരച്ചെടുക്കണം.
ശേഷം അരച്ചെടുത്ത മിക്സ് കഴുകി വൃത്തിയാക്കി വെച്ച ബീഫിലേക്ക് ചേർത്ത് നന്നായി മിക്സ് ചെയ്‌തെടുക്കണം. അടുത്തതായി ഇതിലേക്ക് പൊടികളായ അര ടീസ്പൂൺ മഞ്ഞൾ പൊടിയും, രണ്ട് ടേബിൾ സ്പൂൺ മുളക് പൊടിയും, രണ്ട് ടേബിൾ സ്പൂൺ മല്ലിപ്പൊടിയും, ആവശ്യത്തിന് ഉപ്പും, രണ്ട് ടേബിൾ സ്പൂൺ വെളിച്ചെണ്ണയും കൂടി ചേർത്ത് നന്നായി തിരുമ്മിയെടുക്കണം. ശേഷം കുറച്ച് കറിവേപ്പില കൂടി ഇട്ട് കൊടുക്കാം. അടുത്തതായി ഒരു കുക്കറെടുത്ത് അതിലേക്ക് മസാല പുരട്ടി വച്ച ബീഫ് ചേർത്ത് കൊടുത്ത ശേഷം നന്നായി വേവിച്ചെടുക്കാം. ബീഫ് വേവിക്കുമ്പോൾ വെള്ളം ഒഴിച്ച് കൊടുക്കണ്ട ആവശ്യമില്ല. ശേഷം ഒരു നോൺ സ്റ്റിക്ക് പാൻ എടുത്ത് പാൻ ചൂടായി വരുമ്പോൾ വേവിച്ച് വെച്ച ബീഫ് അതിലേക്ക് ചേർത്ത് കൊടുത്ത് ബീഫിലെ വെള്ളം നന്നായി വറ്റിച്ചെടുക്കണം. ബീഫ് നല്ലപോലെ ഡ്രൈ ആവുന്നത് വരെ വറ്റിച്ചെടുക്കണം.
അടുത്തതായി ഒരു പാൻ എടുത്ത് അതിലേക്ക് മൂന്ന് ടേബിൾ സ്പൂൺ വെളിച്ചെണ്ണ ഒഴിച്ച് കൊടുത്ത് ചൂടായി വരുമ്പോൾ അതിലേക്ക് ഒരു ടീസ്പൂൺ പെരുംജീരകവും വെളുത്തുള്ളി, ഇഞ്ചി, ചെറിയ ഉള്ളി എന്നിവയും ചേർത്ത് നന്നായി വഴറ്റി മൊരിയിച്ചെടുക്കണം. ഇത് നല്ലൊരു ഗോൾഡൻ കളർ ആവുന്നത് വരെ വഴറ്റിയെടുത്ത ശേഷം ഇതിലേക്ക് ആവശ്യത്തിന് കറിവേപ്പില കൂടി ചേർത്ത് കൊടുക്കാം. ഇതിലേക്ക് ചില്ലി ഫ്ലേക്‌സ് കൂടി ചേർത്ത് കൊടുത്ത് നന്നായി മൂത്ത് വരുമ്പോൾ ഡ്രൈ ആക്കി വെച്ച ബീഫ് ഇട്ട് കൊടുത്ത് നന്നായി മിക്സ് ചെയ്ത് കൊടുക്കാം. അതിലേക്ക് അര ടീസ്പൂൺ കുരുമുളക് പൊടിയും അര ടീസ്പൂൺ ഗരം മസാലയും കൂടി ഇട്ട് കൊടുക്കാം. സ്വദിഷ്ടമായ ബീഫ് വരട്ടിയത് തയ്യാർ. കുട്ടികൾക്കും മുതിർന്നവർക്കും ഒരു പോലെ ഇഷ്ട്ടപെടുന്ന ഈ ടേസ്റ്റി ബീഫ് വരട്ടിയത് ഇനി നിങ്ങളും തയ്യാറാക്കി നോക്കൂ. Easy Beef Varattiyathu Recipe Credit : Tasty Fry Day
Easy Beef Varattiyathu Recipe – Spicy Kerala-Style Beef Roast
Craving a bold, spicy, and aromatic beef dish that pairs perfectly with rice, parotta, or chapathi? Look no further than Beef Varattiyathu — a classic Kerala-style beef roast that’s slow-cooked with spices, curry leaves, and coconut slices until rich and deeply flavorful. This easy recipe is perfect for both festive occasions and regular weeknight dinners.
Whether you’re searching for Kerala beef recipes, dry beef curry, or spicy South Indian beef dishes, this easy Beef Varattiyathu recipe will satisfy your cravings and impress your guests.
Ingredients:
- 500g beef (boneless, cut into cubes)
- 2 tbsp coconut oil
- 1 large onion, thinly sliced
- 1 tbsp ginger-garlic paste
- 2 green chilies, slit
- 1/2 tsp turmeric powder
- 1 tsp red chili powder
- 1 tbsp coriander powder
- 1/2 tsp garam masala
- 1/2 tsp black pepper powder
- 1/4 cup roasted coconut slices (optional)
- Few sprigs curry leaves
- Salt to taste
- Water as needed
Instructions:
Step 1: Pressure Cook the Beef
- Marinate beef with turmeric, chili powder, coriander powder, salt, and ginger-garlic paste.
- Add a splash of water and pressure cook for 3–4 whistles until tender.
Step 2: Sauté the Masala
- In a pan, heat coconut oil.
- Add sliced onions and sauté until golden brown.
- Add green chilies and curry leaves, cook for 2 minutes.
- Stir in the cooked beef along with its stock.
Step 3: Dry Roast the Beef
- Cook on medium heat, allowing the moisture to evaporate slowly.
- Add garam masala, black pepper, and roasted coconut slices.
- Stir-fry for 10–15 minutes until beef is dry, browned, and flavorful.
Serving Suggestions:
- Serve hot with Kerala parotta, ghee rice, appam, or chapathi.
- Great as a starter, main course, or even with drinks as a spicy side.
Easy Beef Varattiyathu
- Beef varattiyathu recipe
- Kerala beef roast
- Spicy beef fry Indian style
- How to make dry beef curry
- Easy South Indian beef recipes
- Coconut beef roast recipe
- Traditional Kerala non-veg dishes
- Indian beef recipes for dinner