രുചിയൂറും അവൽ അട ഇതുപോലെ ഒന്ന് ഉണ്ടാക്കി നോക്കൂ! ഇതിന്റെ രുചി അറിഞ്ഞാൽ വീണ്ടും ചോദിച്ച് വാങ്ങി കഴിക്കും!! | Easy Aval Ada Recipe
Easy Aval Ada Recipe
Easy Aval Ada Recipe : നമ്മുടെ ഭക്ഷണ രീതികളിൽ ഒഴിവാക്കാനാവാത്ത ഒന്നാണ് അവൽ. ഏറ്റവും മികച്ച പ്രഭാത ഭക്ഷണമായാണ് അവലിനെ കാണുന്നത്. എളുപ്പത്തിൽ ഉണ്ടാക്കാവുന്നതും വളരെ രുചികരണമാണെന്നതും അവലിനെ എല്ലാവർക്കും പ്രിയങ്കരമാക്കുന്നു. അവൽ ഉപയോഗിച്ച് പലവിധത്തിലുള്ള സ്വാദിഷ്ടമായ വിഭവങ്ങളും നാം ഉണ്ടാക്കാറുണ്ട്. അവലിൽ തേങ്ങയും ശർക്കരയും ചേർത്ത് കഴിക്കാത്തവർ വിരളമാണ്. അവൽ കൊണ്ടൊരു ഈസി ബ്രേക്ക്ഫാസ്റ്റ് തയ്യാറാക്കി നോക്കിയാലോ.
- അവൽ – 2 കപ്പ്
- റവ – 1കപ്പ്
- സവാള – 1 എണ്ണം
- പച്ചമുളക് – 2 എണ്ണം
- ഇഞ്ചി – ആവശ്യത്തിന്
- തേങ്ങ – 1 കപ്പ്
ആദ്യമായി രണ്ട് കപ്പ് അവലെടുത്ത് നന്നായി കഴുകിയതിന് ശേഷം അരക്കപ്പ് വെള്ളത്തിൽ പത്തുമിനിറ്റ് കുതിർത്ത് വെക്കണം. ഇതേ സമയം തന്നെ ഇതിലേക്ക് ആവശ്യമായ റവയും കുതിർത്തെടുക്കണം. ഇതിലേക്ക് രണ്ട് കപ്പ് അവൽ എടുക്കുമ്പോൾ ഒരു കപ്പ് റവയാണ് എടുക്കേണ്ടത്. പത്ത് മിനിറ്റിന് ശേഷം കുതിർത്ത് വെച്ച അവൽ നന്നായി പിഴിഞ്ഞതിന് ശേഷം ഒരു പാത്രത്തിലേക്ക് മാറ്റി വെക്കാം. അതേ പാത്രത്തിലേക്ക് തന്നെ റവയും ഇട്ട് കൊടുക്കണം. ശേഷം ഇതിലേക്ക് അര ടീസ്പൂൺ ഉപ്പ് കൂടെ ചേർത്ത് കൊടുത്ത് നന്നായി കുഴച്ചെടുക്കണം. ഇത് നല്ലൊരു മാവിന്റെ പരുവം ആവുന്നത് വരെ കുഴച്ചെടുക്കണം. ശേഷം ഒരു സവാള ചെറുതായി കഷ്ണങ്ങൾ ആക്കിയെടുത്തതും ഇഞ്ചി, പച്ചമുളക്, കറിവേപ്പില എന്നിവയും കൂടി ചേർത്ത് കൊടുക്കണം.
പിന്നീട് ഒരു കപ്പ് തേങ്ങ ചിരകിയതും കൂടി ചേർത്ത് നല്ലപോലെ കുഴച്ചെടുക്കണം. അടുത്തതായി ഒരു നോൺസ്റ്റിക് പാൻ അടുപ്പിൽ വച്ച് ചൂടാവുമ്പോൾ അതിലേക്ക് ഒരു ടേബിൾ സ്പൂൺ വെളിച്ചെണ്ണ ഒഴിച്ച് എല്ലാ ഭാഗത്തേക്കും എത്തുന്ന രീതിയിൽ സ്പ്രെഡ് ചെയ്ത് കൊടുക്കണം. അതിന് ശേഷം തയ്യാറാക്കി വെച്ച മാവിൽ നിന്ന് കുറച്ചധികം എടുത്ത് ഉരുട്ടി നല്ല രീതിയിൽ പരത്തി എടുക്കാം. ശേഷം അതിന്റെ മേലെ കുറച്ച് എണ്ണ ഒഴിച്ച് രണ്ടു മുതൽ മൂന്ന് മിനിറ്റ് വരെ അടച്ചു വെച്ച് വേവിച്ചെടുക്കണം. ശേഷം മറുഭാഗവും ഇത്തരത്തിൽ മൊരിഞ്ഞു വരുന്നത് വരെ വേവിച്ചെടുക്കാം. സ്വാദിഷ്ടമായ അവൽ അട തയ്യാർ. കഴിച്ചാലും കഴിച്ചാലും മതിവരാത്ത എളുപ്പത്തിൽ ഉണ്ടാക്കാൻ പറ്റിയ അവൽ അട ഇനി നിങ്ങളും തയ്യാറാക്കി നോക്കൂ. Credit : My diary