ഗ്രീൻപീസ് കറി ഒരു തവണ ഇതുപോലെ ഒന്ന് ഉണ്ടാക്കി നോക്കൂ! ഒരിക്കൽ കഴിച്ചവർ മറക്കില്ല ഇതിന്റെ കിടിലൻ രുചി.!! | Dhaba Style Green Peas Curry Recipe

Dhaba Style Green Peas Curry Recipe

Dhaba Style Green Peas Curry Recipe : സൂപ്പർ ടേസ്റ്റിൽ ഒരു ദാഭ സ്റ്റൈൽ ഗ്രീൻപീസ് മസാല! ഗ്രീൻപീസ് കറി ഒരു തവണ ഇതുപോലെ ഒന്ന് ഉണ്ടാക്കി നോക്കൂ; ഗ്രീൻപീസ് കറി ഇങ്ങനെ ഉണ്ടാക്കിയാൽ പിന്നെ ഇങ്ങനെയേ ഉണ്ടാക്കൂ. ഒരിക്കൽ കഴിച്ചവർ മറക്കില്ല ഇതിന്റെ കിടിലൻ രുചി. ഇനി ഗ്രീൻപീസ് ഉണ്ടാക്കുമ്പോൾ ഈ വെറൈറ്റി ഒന്ന് പരീക്ഷിച്ചു നോക്കൂ.. അതിനായി ആദ്യം ഒരു കടായി അടുപ്പത്തു വെക്കുക. കടായി നന്നായി ചൂടായശേഷം

അതിലേക്ക് 2 ടേബിൾസ്പൂൺ ഓയിൽ ഒഴിക്കുക. ഇതിലേക്ക് ഒരു ഉള്ളി വലിയ ക്യൂബുകളാക്കി മുറിച്ചുവച്ചത്, 1 പച്ചമുളക് കീറിയത് എന്നിവ ചേർത്ത് വഴറ്റുക. ഇതൊന്ന് വഴന്നുവന്ന ശേഷം 9 വെളുത്തുള്ളി, 1 കഷ്ണം ഇഞ്ചിയരിഞ്ഞത് എന്നിവ ചേർത്തു വഴറ്റുക. നന്നായി വഴന്നുവന്ന ശേഷം 2 തക്കാളി വലുതായി മുറിച്ചുവച്ചത് ചേർക്കുക. തക്കാളി കൂടി നന്നായി അലിഞ്ഞു വന്നതിനു ശേഷം തീ ഓഫ്‌ ചെയ്യുക. ഇതിനി തണുക്കാനായി വെക്കുക.

ഇതിനി മിക്സിയിലേക്കിട്ട് നന്നായി പേസ്റ്റ് ആക്കി അരച്ചെടുക്കുക. ഇനി ഒരു കടായി അടുപ്പത്തു വെക്കുക. അതിലേക്ക് 2 ടേബിൾ സ്പൂൺ ഓയിൽ ഒഴിക്കുക. ഇതിലേക്ക് 1 ടീസ്പൂൺ ചെറിയ ജീരകം, 1 സ്പൂൺ കാശ്മീരി മുളക്പൊടി എന്നിവ ചേർത്ത് ഇളക്കി അതിലേക്ക് അരപ്പ് ചേർത്തു കൊടുക്കുക. അരപ്പ് ഇതിൽ നന്നായി ഒന്ന് യോജിച്ച ശേഷം 1 ടീസ്പൂൺ മല്ലിപൊടി, കാൽ ടീസ്പൂൺ മഞ്ഞൾ പൊടി, ആവശ്യത്തിന് ഉപ്പ് എന്നിവ ചേർത്ത് നന്നായി മിക്സ്‌ചെയ്യുക.

ഇത് ഇനി ഒരു 5 മിനിറ്റ് അടച്ചു വെച്ച് വേവിക്കാം. ശേഷം നന്നായി കുറുകി വന്ന മസാലയിലേക്ക് 2 കപ്പ് ഫ്രോസൺ ഗ്രീൻ പീസ് ഇടുക. ഇതിലേക്ക് ഒരു കപ്പ് വെള്ളവും കൂടെ ചേർത്ത് നന്നായി തിളപ്പിക്കുക. ഇനി ഇതിലേക്ക് അര ടീസ്പൂൺ ഗരംമസാല, 1 ടേബിൾ സ്പൂൺ ബട്ടർ എന്നിവ ചേർത്ത് ഇളക്കി ഓഫ്‌ ചെയ്യാം. ടേസ്റ്റി ദാഭ സ്റ്റൈൽ ഗ്രീൻ പീസ് മസാല റെഡി. കൂടുതൽ അറിയാനായി വീഡിയോ മുഴുവനായും കാണുക. Video Credit : Kitchen Food of India

You might also like