ഗോതമ്പ് ദോശ ഉണ്ടാകുമ്പോൾ ഇതു കൂടി ചേർത്ത് ഉണ്ടാക്കി നോക്കൂ! വെറും 2 മിനുട്ടിൽ നല്ല മൊരിഞ്ഞ ഗോതമ്പ് ദോശ റെഡി!! | Crispy Gothambu Dosa Recipe
Crispy Gothambu Dosa Recipe
Crispy Gothambu Dosa Recipe : ഇന്ന് മിക്ക വീടുകളിലും പ്രഭാത ഭക്ഷണമായും, രാത്രി ഭക്ഷണമായുമെല്ലാം സ്ഥിരമായി ഉണ്ടാക്കാറുള്ള പലഹാരങ്ങളിൽ ഒന്നായിരിക്കും ഗോതമ്പ് ദോശ. എന്നാൽ സ്ഥിരമായി ഒരേ രീതിയിൽ തന്നെ ഗോതമ്പ് ദോശ ഉണ്ടാക്കുമ്പോൾ പലർക്കും അത് കഴിക്കാൻ വലിയ താല്പര്യമൊന്നും തോന്നാറില്ല. പ്രത്യേകിച്ച് കുട്ടികളെല്ലാം ഉള്ള വീടുകളിൽ കട്ടിയുള്ള ഗോതമ്പ് ദോശ കഴിക്കാനായി ഒട്ടും ഇഷ്ടമുണ്ടാകില്ല. അത്തരം അവസരങ്ങളിൽ
നല്ല സോഫ്റ്റ് ആയ ഗോതമ്പ് ദോശയും അതിന് യോജിച്ച രീതിയിൽ ഒരു ചട്ണിയും എങ്ങിനെ തയ്യാറാക്കി എടുക്കാമെന്ന് വിശദമായി മനസ്സിലാക്കാം. സാധാരണ ഗോതമ്പ് ദോശ ഉണ്ടാക്കുന്നതിനേക്കാൾ വ്യത്യസ്തമായി അല്പം റവ കൂടി ചേർത്ത് ഉണ്ടാക്കുകയാണെങ്കിൽ നല്ല സോഫ്റ്റ് ആയ ദോശ എളുപ്പത്തിൽ ഉണ്ടാക്കിയെടുക്കാവുന്നതാണ്. അതിനായി ആദ്യം തന്നെ ഒരു ബൗളിലേക്ക് ഒരു കപ്പ് അളവിൽ ഗോതമ്പ് പൊടി ഇട്ടു കൊടുക്കുക.
അതിലേക്ക് ആവശ്യത്തിന് ഉപ്പും ഒരു കപ്പ് അളവിൽ വെള്ളവും കുറേശെയായി ഒഴിച്ച് ഒട്ടും കട്ടകളില്ലാത്ത രീതിയിൽ കലക്കി എടുക്കുക. ഈയൊരു സമയം കൊണ്ട് ഒരു പാത്രത്തിൽ കാൽ കപ്പ് അളവിൽ റവയെടുത്ത് വെള്ളം കൂടി ഒഴിച്ച് കുതിരാനായി മാറ്റിവയ്ക്കണം. ഈയൊരു മിക്സ് കൂടി കലക്കിവെച്ച ഗോതമ്പ് മാവിലേക്ക് ചേർത്ത് മിക്സിയുടെ ജാറിൽ ഒഴിച്ച് ഒട്ടും തരിയില്ലാതെ അടിച്ചെടുക്കുക. ശേഷം ദോശമാവിന്റെ പരുവത്തിൽ ആവശ്യത്തിന് വെള്ളം കൂടി ചേർത്ത് ലൂസ് ആക്കി കലക്കി എടുക്കുക. ദോശക്കല്ല് അടുപ്പത്ത് വച്ച് ചൂടായി വരുമ്പോൾ അല്പം എണ്ണ തടവിയ ശേഷം ഒരു കരണ്ടി അളവിൽ മാവെടുത്ത് വട്ടത്തിൽ കനമില്ലാതെ ചുറ്റിച്ചെടുക്കുക. മുകളിൽ എണ്ണയോ നെയ്യോ അല്പം തൂവി കൊടുക്കാവുന്നതാണ്.
ഇരുവശവും നല്ല രീതിയിൽ വെന്തു വന്ന ശേഷം ദോശ കല്ലിൽ നിന്നും എടുത്തു മാറ്റാവുന്നതാണ്. ഗോതമ്പ് ദോശക്ക് ഏറ്റവും അനുയോജ്യമായ രീതിയിൽ ഒരു ചട്ണി കൂടി തയ്യാറാക്കാം. അതിനായി ഒരു പാൻ അടുപ്പത്ത് വച്ച് അതിലേക്ക് ഒരു ടേബിൾസ്പൂൺ അളവിൽ വെളിച്ചെണ്ണ ഒഴിച്ചു കൊടുക്കുക. എണ്ണ ചൂടായി തുടങ്ങുമ്പോൾ ഇഞ്ചി, വെളുത്തുള്ളി എന്നിവ ചേർത്ത് നല്ലതുപോലെ വഴറ്റുക. ശേഷം തക്കാളി കൂടി ഇതിലേക്ക് ചേർത്തു കൊടുത്ത് പച്ചമണം പോകുന്നത് വരെ ഒന്ന് വഴറ്റി എടുക്കുക. അതിലേക്ക് മുളകുപൊടി, കുരുമുളകുപൊടി, ഉപ്പ് എന്നിവ കൂടി ചേർത്ത് അൽപ്പനേരം അടച്ചുവെച്ച് വേവിക്കാം. ഈയൊരു കൂട്ടിന്റെ ചൂട് ആറി തുടങ്ങുമ്പോൾ ഒരു മിക്സിയുടെ ജാറിലേക്ക് ഇട്ട് പേസ്റ്റ് രൂപത്തിൽ അരച്ചെടുക്കാവുന്നതാണ്. ഇപ്പോൾ നല്ല രുചികരമായ ഗോതമ്പ് ദോശയും, ചട്നിയും റെഡിയായി കഴിഞ്ഞു. വിശദമായി മനസ്സിലാക്കാൻ വീഡിയോ കാണാവുന്നതാണ്. Credit : Malappuram Thatha Vlogs by Ayishu