ഈ രഹസ്യ ചേരുവ ചേർത്ത് ചക്ക വറുത്തത് ഒന്ന് തയ്യാറാക്കി നോക്കൂ! 10 മിനിറ്റിൽ നല്ല ക്രിസ്‌പി ചക്ക വറുത്തത് റെഡി!! | Crispy Chakka Chips Recipe

Crispy Chakka Chips Recipe

Crispy Chakka Chips Recipe : ചക്ക പഴം, ചക്ക വരട്ടിയത്, ചക്ക വേവിച്ചത്, ചക്ക അട, ചക്ക വറുത്തത് അങ്ങനെ ചക്ക കൊണ്ടുള്ള രുചിയൂറും വിഭവങ്ങൾ ഒരുപാടുണ്ട്. ചക്ക സീസണായാൽ ഈ വിഭവങ്ങൾ ഒക്കെയും വീട്ടമ്മമാർ തയ്യാറാക്കാറുണ്ട്. എന്നാൽ ചക്ക വറക്കുന്നത് കുറച്ചു ബുദ്ധിമുട്ടുള്ള കാര്യമാണെന്നും ഇത് ക്രിസ്പിയായി വറുത്തെടുക്കാൻ പറ്റില്ല എന്നാണ് മിക്കവരുടെയും പരാതി. ഇനി ആ ടെൻഷൻ വേണ്ട, വീട്ടിൽ ചക്ക ഉണ്ടോ? ഈ എളുപ്പവഴിയിലൂടെ ക്രിസ്പിയായി ചക്ക വറുത്തെടുക്കാം.

Ingredients

  1. Jackfruit
  2. Coconut Oil
  3. Turmeric Powder
  4. Salt
  5. Curry Leaves
Crispy Chakka Chips Recipe

How To Make Crispy Chakka Chips

ആദ്യമായി ചക്ക ചുള ചുളയെ തിരഞ്ഞെടുത്തു അതിലെ ചവിണിയെല്ലാം മാറ്റി രണ്ട് അറ്റങ്ങളിലും ചെറുതായൊന്ന് മുറിച്ച് കൊടുക്കണം. ഇതിൻറെ നെടുകെ കീറി കുരു കളഞ്ഞ ശേഷം നീളത്തിൽ കനം കുറച്ച് അരിഞ്ഞെടുക്കണം. അടുപ്പിൽ ഉരുളി വച്ച് ചൂടാകുമ്പോൾ അതിലേക്ക് ആവശ്യത്തിന് വെളിച്ചെണ്ണ ഒഴിച്ച് കൊടുക്കണം. ഈ ചക്ക ചിപ്സ് അടുപ്പിൽ ഉരുളിയിൽ വച്ച് വറുത്തെടുക്കുമ്പോൾ ഒരു പ്രത്യേക രുചിയാണ്. മാത്രമല്ല വെളിച്ചെണ്ണയിൽ വറുത്തെടുക്കുന്നത് കൊണ്ട് തന്നെ ഇത് കുറേ നാളത്തേക്ക് സൂക്ഷിച്ച് വയ്ക്കാനും കഴിയും. ഏകദേശം ഒരു വർഷത്തോളം ഇത് അടച്ചുറപ്പുള്ള പാത്രത്തിൽ സൂക്ഷിക്കാം. വെളിച്ചെണ്ണ നല്ലപോലെ ചൂടായി വരുമ്പോൾ അരിഞ്ഞുവച്ച ചക്ക കഷണങ്ങൾ ചേർത്തു കൊടുക്കാം.

നന്നായി ഇളക്കിക്കൊടുത്ത ശേഷം ഇതിലേക്ക് ആവശ്യത്തിന് കറിവേപ്പില ചേർത്ത് കൊടുക്കാം. ഇടക്കിടക്കായി കറിവേപ്പില ചേർത്ത് ഇളക്കിയെടുക്കണം. ഇത് ഒരു പ്രത്യേക മണം നൽകാൻ സഹായിക്കും. ചില ചക്കകള്‍ക്ക് നിറം കുറവായതിനാൽ പൊരിച്ചെടുക്കുമ്പോൾ നിറം കുറവായിരിക്കും. ഇതിന് നിറം ലഭിക്കുന്നതിനായി കുറച്ച് മഞ്ഞൾപ്പൊടി അൽപ്പം വെള്ളത്തിൽ കലക്കി ഒരു സ്പൂണോളം വറുക്കുമ്പോൾ ചക്കയിലേക്ക് ചേർത്ത് കൊടുക്കണം. ശേഷം ഇതിലേക്ക് ഉപ്പ് കലക്കിയ വെള്ളം കൂടെ ചേർത്ത് ഇതിലെ വെള്ളത്തിൻറെ അംശമെല്ലാം പൊട്ടിപ്പോകുന്നത് വരെ നല്ലപോലെ ഇളക്കി എടുക്കണം. ക്രിസ്പിയും ടേസ്റ്റിയുമായ ചക്ക വറ്റൽ അഥവാ ചക്ക വറ നിങ്ങളും തയ്യാറാക്കി നോക്കൂ. Credit : Paadi Kitchen

Read also: ചക്ക പൊരിക്കുമ്പോൾ ഇതും കൂടി ചേർത്താൽ മിനുറ്റുകൾക്കുള്ളിൽ മൊരിഞ്ഞു കിട്ടും! വെറും രണ്ടു മിനിറ്റിൽ നല്ല ക്രിസ്പി ചക്ക വറുത്തത് റെഡി!! | Special Crispy Chakka Chips Recipe

ഈ രഹസ്യ ചേരുവ ചേർത്ത് ചക്ക വറുത്തത് ഒന്ന് തയ്യാറാക്കി നോക്കൂ! ചക്ക വറുത്തത് ക്രിസ്പി ആയില്ലെന്ന് ഇനി ആരും പറയില്ല!! | Crispy Chakka Varuthath Recipe

You might also like