കെറ്റിൽ വെള്ളം ചൂടാക്കാൻ മാത്രമല്ല! ബ്രേക്ക്ഫാസ്റ്റ് മുതൽ ലഞ്ച് വരെ ഒരൊറ്റ കെറ്റിലിൽ ഉണ്ടാക്കിയാലോ!! | Cooking Ideas With Kettle
Cooking Ideas With Kettle
Cooking Ideas With Kettle: പെട്ടെന്ന് ഗ്യാസൊക്കെ തീർന്നു പോകുന്ന അവസരങ്ങളിൽ അല്ലെങ്കിൽ ഹോസ്റ്റലിൽ താമസിക്കുന്നവർക്ക് കുട്ടികൾക്ക് അങ്ങനെയൊക്കെ അത്യാവശ്യഘട്ടങ്ങളിൽ നമുക്ക് കെറ്റിലിലും പാകം ചെയ്യാൻ സാധിക്കും. അതും വെറും വെള്ളം ചൂടാക്കാൻ മാത്രമല്ല ന്യൂഡിൽസ് മുതൽ ഉച്ചയ്ക്ക് ആവശ്യമായ ചോറ് വരെ നമുക്ക് വേവിച്ചെടുക്കാൻ സാധിക്കും. ആദ്യം മാഗി ഉണ്ടാക്കുന്നത് എങ്ങനെയാണെന്ന് നോക്കാം. അതിനായി കെറ്റിലിൽ കുറച്ചു വെള്ളം ഒഴിച്ചുകൊടുത്ത് അതൊന്ന് തിളപ്പിക്കുക. വെള്ളം തിളച്ചു കഴിയുമ്പോൾ ഓട്ടോമാറ്റിക് ആയി അതിന്റെ സ്വിച്ച് ഓഫ് ആകും.
ഇനി ഇതിനുള്ളിലേക്ക് മാഗി പൊടിച്ച് ഇട്ടുകൊടുക്കുക. നീളമുള്ള ഒരു കൈയിൽ ഉപയോഗിച്ച് അതൊന്നു ഇളക്കി വീണ്ടും സ്വിച്ച് ഓണാക്കുക. പിന്നീട് സ്വിച്ച് ഓഫ് ആകുമ്പോഴേക്കും മാഗി നന്നായി വെന്തിട്ടുണ്ടാവും. ഇനി നമുക്ക് ഇതൊരു പാത്രത്തിലേക്ക് മാറ്റി മസാലപ്പൊടി ചേർത്തു കൊടുക്കാവുന്നതാണ്. ഇനി നമുക്ക് ഇതിലെ അരി വേവിക്കുന്നത്. അരി വേവിക്കുന്നതിനായി ബസുമതി അരി ആണെന്നുണ്ടെങ്കിൽ ആദ്യം തന്നെ അരിയുടെ ഇരട്ടി വെള്ളം അതിലേക്ക് ഒഴിച്ച് കൊടുത്ത് നന്നായി തിളപ്പിക്കുക. തിളച് കഴിയുമ്പോൾ നമുക്ക് ഇതിലേക്ക് അരി ചേർത്ത് കൊടുക്കാം.
വീണ്ടും ഒരു പ്രാവശ്യം കൂടി സ്വിച്ച് ഓൺ ആക്കിയ ശേഷം തിളച്ചു കഴിയുമ്പോൾ ഇത് നമുക്ക് മാറ്റാവുന്നതാണ്. ഇനി ഇതിൽ നമുക്ക് ഏറ്റവും സിമ്പിൾ ആയി തന്നെ മുട്ട പുഴുങ്ങി എടുക്കാൻ സാധിക്കും. മുട്ട വയ്ക്കുമ്പോൾ ആദ്യം വെള്ളം ഒഴിച്ച് മുട്ടയും വെച്ച ശേഷം മാത്രം സ്വിച്ച് ഓണാക്കുക. ഇനി ഒരു പ്രാവശ്യം തിളച്ചു കഴിഞ്ഞ് സ്വിച്ച് ഓഫ് ആയി കഴിഞ്ഞ് നന്നായി തണുത്ത ശേഷം നമുക്ക് മുട്ട അതിൽ നിന്ന് എടുത്ത് ഉപയോഗിക്കാവുന്നതാണ്. ഇതുപോലെ തന്നെ ഏത്തപ്പഴവും നമുക്ക് ഇതിൽ തന്നെ പുഴുങ്ങി എടുക്കാവുന്നതാണ്. ഇനി ഇതിൽ ഓട്സ് തയ്യാറാക്കാം. ആദ്യം വെള്ളം ഒന്ന് തിളപ്പിച്ച ശേഷം ഓട്സ് ചേർത്ത് കൊടുത്ത് വീണ്ടും തിളപ്പിക്കുക.
പിന്നീട് ചൂടാറി കഴിയുമ്പോൾ നമുക്ക് ബൗളിലേക്ക് മാറ്റാവുന്നതാണ്. ഇനി ഉപയോഗിച്ച് കഴിഞ്ഞിട്ട് എങ്ങനെയാണ് വൃത്തിയാക്കുന്നത് നോക്കാം. അതിനായി കുറച്ചു വെള്ളം ഒഴിച്ചു കൊടുത്തശേഷം അതിലേക്ക് ഒരു കഷണം നാരങ്ങ മുറിച് ഇട്ട് കോടുക്കുക. എന്നിട്ട് വെള്ളം തിളപ്പിക്കുക. വെള്ളം തിളച്ച് ചൂടാറി കഴിയുമ്പോഴേക്കും നമുക്കിത് കഴുകി എടുക്കാവുന്നതാണ്. ഇതിന്റെ താഴെയുള്ള സ്റ്റാൻഡിലോ അല്ലെങ്കിൽ ഇതിന്റെ താഴ്ഭാഗത്തുള്ള കോയിലിലോ വെള്ളമില്ല എന്ന് ഉറപ്പുവരുത്തുക. അങ്ങനെ വെള്ളം ഉണ്ടായാൽ വളരെ പെട്ടെന്ന് തന്നെ ചീത്തയായി പോകുന്നതാണ്. ഒരു കഷണം പേപ്പർ ചുരുട്ടി ഇട്ടു കൊടുത്ത് കഴിഞ്ഞാൽ എത്ര നാൾക്കുശേഷം എടുത്താലും ചീത്ത സ്മെൽ ഒന്നും ഉണ്ടാവില്ല. Credit: Resmees Curry World
Cooking Ideas With Kettle
A kettle, commonly used for boiling water, can also serve as a versatile tool for simple cooking, especially in small spaces like hostels or while traveling. You can prepare instant noodles, boil eggs, make oatmeal, or cook soups by adding ingredients directly into the kettle with water. It’s also handy for making tea, coffee, or hot chocolate. With a bit of creativity, you can steam vegetables by placing them in a heatproof container over the boiling water. Always ensure the kettle is cleaned properly after cooking to avoid residue build-up. Using a kettle for quick meals is convenient and time-saving.