ഒറ്റ മിനിറ്റിൽ പരിഹാരം! ഒരു നാരങ്ങ മതി കുക്കറിന്റെ എല്ലാ പ്രശ്‍നങ്ങൾക്കും പരിഹാരം! എത്ര പഴക്കമുള്ള കുക്കറും ഇനി കളയണ്ട!! | Cooker Whistle Tips

Cooker Whistle Tips

Cooker Whistle Tips : അടുക്കള ജോലികൾ എളുപ്പത്തിൽ തീർക്കാനായി പലവിധ ടിപ്പുകളും പരീക്ഷിക്കുന്നവരായിരിക്കും നമ്മളിൽ മിക്ക ആളുകളും. എന്നാൽ ഇത്തരത്തിൽ പരീക്ഷിക്കുന്ന പല ടിപ്പുകളും ഉദ്ദേശിച്ച രീതിയിൽ ഫലം കാണാറില്ല എന്നതാണ് മറ്റൊരു സത്യം. അതേസമയം അടുക്കള ജോലികളിൽ തീർച്ചയായും ഉപകാരപ്പെടുന്ന ചില കിടിലൻ ടിപ്പുകൾ വിശദമായി മനസ്സിലാക്കാം. അടുക്കളയിൽ ഏറ്റവും കൂടുതലായി ഉപയോഗിക്കുന്ന പാത്രങ്ങളിൽ ഒന്നായിരിക്കും കുക്കർ.

എന്നാൽ എല്ലാ സമയത്തും കുക്കർ നല്ല രീതിയിൽ വർക്ക് ചെയ്യണമെന്നില്ല. അത്തരം സന്ദർഭങ്ങളിൽ ചെയ്തു നോക്കാവുന്ന ചില കാര്യങ്ങളാണ് ഇവിടെ പറയുന്നത്. കുക്കർ പലപ്പോഴും അടഞ്ഞിരിക്കാതിരിക്കാൻ ഉള്ള കാരണം അതിന്റെ വാഷർ ലൂസായി പോകുന്നതാണ്. വാഷർ നല്ല ടൈറ്റായി തന്നെ ഇരിക്കാനായി രണ്ടുദിവസം കൂടുമ്പോൾ കുറച്ചുനേരം കഞ്ഞിവെള്ളത്തിൽ ഇട്ടുവച്ച ശേഷം ഉപയോഗിക്കാവുന്നതാണ്. അതുപോലെ കുക്കറിന്റെ വിസിൽ ശരിയായ രീതിയിൽ

വർക്ക് ആകുന്നില്ല എങ്കിൽ അല്പം ബേക്കിംഗ് സോഡയും നാരങ്ങാനീരും ഒഴിച്ച് ക്ലീൻ ചെയ്ത ശേഷം ഉപയോഗപ്പെടുത്താവുന്നതാണ്. ഇതേ രീതിയിൽ തന്നെ രണ്ട് ദിവസത്തിൽ ഒരിക്കൽ കുക്കറിന്റെ അടപ്പും കഴുകി വൃത്തിയാക്കി ഉപയോഗിക്കാവുന്നതാണ്. കുക്കറിന്റെ അകത്ത് പറ്റിപ്പിടിച്ചിരിക്കുന്ന കടുത്ത കറകൾ കളയാനായി ഉപയോഗിച്ചുതീർന്ന നാരങ്ങയുടെ തോടും വെള്ളവും ഒഴിച്ച ശേഷം ഒരു വിസിൽ അടിപ്പിച്ച് ഉപയോഗിക്കാവുന്നതാണ്.അതുപോലെ കുക്കർ വൃത്തിയാക്കിയ ശേഷം അല്പം വെളിച്ചെണ്ണ കുക്കറിനകത്ത് തടവിയ ശേഷം ഉപയോഗിക്കുകയാണെങ്കിൽ അടിയിൽ പിടിക്കുന്നത് ഒഴിവാക്കാനായി സാധിക്കും.

കുക്കറിന്റെ അടപ്പിലും ഇതേ രീതിയിൽ അല്പം വെളിച്ചെണ്ണ തടവിയ ശേഷം ഉപയോഗിക്കാവുന്നതാണ്. അടുക്കളയിൽ സ്ഥിരമായി ഉപയോഗിക്കുന്ന അരിപ്പൊടി പോലുള്ള സാധനങ്ങളിൽ പ്രാണികളും മറ്റും എളുപ്പത്തിൽ കടന്നുകൂടാറുണ്ട്. അത് ഒഴിവാക്കാനായി അല്പം ഉപ്പ് കിഴികെട്ടി പൊടിയോടൊപ്പം ഇട്ടു സൂക്ഷിച്ചാൽ മതിയാകും. അടുക്കളയിലെ ചില്ല് പാത്രങ്ങൾ സിങ്ക് എന്നിവ ക്ലീൻ ചെയ്തെടുക്കാനായി ഒരു പാത്രത്തിൽ അല്പം കഞ്ഞി വെള്ളവും പുളിയും ചേർത്ത് നല്ല രീതിയിൽ പിഴിഞ്ഞെടുക്കുക. ഈയൊരു ലിക്വിഡ് ഉപയോഗപ്പെടുത്തി പാത്രങ്ങൾ കഴുകിയെടുക്കുകയാണെങ്കിൽ വെട്ടി തിളങ്ങി കിട്ടുന്നതാണ്. ഇത്തരം കൂടുതൽ ഉപകാരപ്രദമായ ടിപ്പുകൾക്കായി വീഡിയോ കാണാവുന്നതാണ്. Credit : Simple tips easy life

You might also like