ചിക്കൻ കുക്കറിൽ ഇങ്ങനെ ചെയ്തു നോക്കൂ! എത്ര തിന്നാലും കൊതി തീരൂല! എല്ലാം കൂടി ഇട്ടു ഒറ്റ വിസിൽ ഞെട്ടും!! | Chicken Recipe In Cooker
Chicken Recipe In Cooker
Chicken Recipe In Cooker : നമ്മുടെയെല്ലാം വീടുകളിൽ ഭക്ഷണമുണ്ടാക്കുമ്പോൾ അതിൽ നിന്നും ഒഴിവാക്കാനാവാത്ത ഒരു വിഭവമാണല്ലോ ചിക്കൻ കറി. പല രീതികളിൽ ചിക്കൻ കറി ഉണ്ടാക്കാറുണ്ടെങ്കിലും അതിൽ നിന്നെല്ലാം വ്യത്യസ്തമായി വളരെ കുറഞ്ഞ സമയം കൊണ്ട് എന്നാൽ രുചികരമായി തയ്യാറാക്കി എടുക്കാവുന്ന ഒരു ചിക്കൻ കറിയുടെ റെസിപ്പി വിശദമായി മനസ്സിലാക്കാം. ഈയൊരു രീതിയിൽ ചിക്കൻ കറി ഉണ്ടാക്കുമ്പോൾ ആവശ്യമായിട്ടുള്ള സാധനങ്ങൾ
ഒരു കിലോ അളവിൽ ചിക്കൻ നന്നായി കഴുകി വൃത്തിയാക്കി എടുത്തത്, എരുവിന് ആവശ്യമായ പച്ചമുളക്,മുളകുപൊടി, മഞ്ഞൾപൊടി, മല്ലിപ്പൊടി, ഉപ്പ്, ഇഞ്ചി,വെളുത്തുള്ളി എന്നിവ ചതച്ചെടുത്തത്, ചിക്കൻ മസാല, പട്ട, ഏലക്ക, സവാള, ചെറിയ ഉള്ളി, തക്കാളി, വെളിച്ചെണ്ണ, ആവശ്യത്തിന് ഉപ്പ്, മല്ലിയില, കറിവേപ്പില ഇത്രയും സാധനങ്ങളാണ്. ആദ്യം തന്നെ വലിപ്പമുള്ള ഒരു കുക്കർ എടുത്ത് അതിലേക്ക് ചിക്കൻ ഇട്ടുകൊടുക്കുക. അതിനു മുകളിലായി
അരിഞ്ഞുവെച്ച ഉള്ളി, പച്ചമുളക്, ഇഞ്ചി വെളുത്തുള്ളി പേസ്റ്റ്, തക്കാളി, പൊടികൾ മസാല കൂട്ട് എന്നിവയെല്ലാം ചേർത്ത് കൊടുക്കുക. ശേഷം കുറച്ച് വെളിച്ചെണ്ണ കൂടി തൂവി കൊടുത്ത ശേഷം കൈ ഉപയോഗിച്ച് എല്ലാ ചേരുവകളും ചിക്കനിൽ നല്ലതുപോലെ തേച്ചുപിടിപ്പിക്കുക. കുക്കർ അടച്ചശേഷം രണ്ട് വിസിൽ വരുന്നതുവരെ കാത്തിരിക്കുക. വിസിൽ മുഴുവനായും പോയി കഴിയുമ്പോൾ കുക്കർ തുറന്ന ശേഷം കുറച്ചുനേരം കൂടി ചിക്കൻ കറി കുറുക്കിയെടുക്കാം.
ഈയൊരു സമയത്ത് ആവശ്യമെങ്കിൽ കുറച്ച് വെള്ളമോ തേങ്ങാപ്പാലോ കറിയിലേക്ക് ചേർത്തു കൊടുക്കാവുന്നതാണ്. അതല്ലെങ്കിൽ തിക്കായ ഗ്രേവിയുടെ രൂപത്തിലും ഈ ഒരു കറി ഉപയോഗപ്പെടുത്താം. ബാക്കി വിവരങ്ങൾ വിശദമായി മനസ്സിലാക്കാൻ വീഡിയോ കാണാവുന്നതാണ്. വീഡിയോയിൽ കാണിച്ചു തരുന്നുണ്ട്. വീഡിയോ മുഴുവനായും കണ്ടു നോക്കി ചിക്കൻ ഇതുപോലെ കുക്കറിൽ ഒന്ന് ഉണ്ടാക്കി നോക്കൂ. അടിപൊളിയാണേ. Chicken Recipe In Cooker Video Credit : Malappuram Thatha Vlogs by Ayishu