എന്റമ്മോ പൊളിച്ചടുക്കി ഈ ഐറ്റം! മുട്ട ഉണ്ടെങ്കിൽ ഇന്ന് തന്നെ ഉണ്ടാക്കി നോക്കൂ! മസാലകൾ വഴറ്റാതെ പുത്തൻ രുചിയിൽ ഒന്നൊന്നര പലഹാരം!! | Biskeemiya Snack Recipe

Biskeemiya Snack Recipe

Biskeemiya Snack Recipe : സ്ഥിരം കഴിക്കുന്ന സ്നാക്സിൽ നിന്ന് ഒരു വെറൈറ്റി സ്‌നാക്ക് ഉണ്ടാക്കിയാലോ…ബിസ്കീമിയ എന്നാണ് ഈ ഒരു സ്നാക്കിന്റെ പേര്. റോളിന്റെ രൂപത്തിലുള്ള എന്നാൽ ഉള്ളിൽ വേറെ ഡിഫറെന്റ് മസാലയും അതുപോലെതന്നെ മുട്ട മുക്കി പൊരിക്കുക ഒന്നും ചെയ്യാതെ റോൾ പോലെ തന്നെ നമുക്ക് പൊരിച്ചെടുക്കാൻ പറ്റുന്ന ഒരു ടേസ്റ്റി സ്നാക്കിന്റെ റെസിപ്പി ആണിത്. ഒരു പാത്രം അടുപ്പിൽ വച്ച് അതിലേക്ക് അര ഗ്ലാസ് വെള്ളം ഒഴിച്ചു കൊടുക്കുക.

  • വെള്ളം – 1/2 കപ്പ്
  • ഉപ്പ് – ആവശ്യത്തിന്
  • ഓയിൽ
  • മൈദ പൊടി
  • ക്യാബേജ് – 1 കപ്പ്
  • സവാള
  • പച്ച മുളക്
  • മുട്ട – 2 എണ്ണം

ശേഷം ഇതിലേക്ക് ആവശ്യത്തിന് ഉപ്പും കുറച്ച് ഓയിലും ഒഴിച്ച് കൊടുത്ത ശേഷം ഇതിലേക്ക് ഒരു കപ്പ് മൈദപ്പൊടി ചേർത്ത് കൊടുക്കുക. നിങ്ങൾ എടുക്കുന്ന മൈദ പൊടിയുടെ നേർപകുതി വെള്ളം വേണം നമ്മൾ ഉപയോഗിക്കാനായി. മൈദ പൊടി ഇട്ടു കൊടുത്ത ശേഷം ഇത് നന്നായി ഇളക്കി യോജിപ്പിച്ച് വെള്ളം വറ്റിക്കഴിയുമ്പോൾ തീ കുറച്ചു വെക്കാൻ ശ്രദ്ധിക്കുക. ശേഷം ഇത് അടുപ്പിൽ നിന്ന് മാറ്റി ഒരു പാത്രത്തിലേക് ഇട്ടു കൊടുക്കുക.

ഇനി ഇത് കുറച്ചു ചൂടോടുകൂടി തന്നെ കൈ കൊണ്ട് നന്നായി കുഴച്ചെടുക്കുക. ഒരു കൗണ്ടർ ടോപ്പിൽ ഇട്ട് നന്നായി സോഫ്റ്റ് ആയി വരുന്നത് വരെ കുഴച്ചെടുത്ത് മാറ്റിവെക്കുക. ഒരു ബൗളിലേക്ക് ക്യാബേജ് അറിഞ്ഞതും പച്ചമുളക് സവാള അരിഞ്ഞതും ആവശ്യത്തിനു ഉപ്പും ചേർത്ത് നന്നായി കൈകൊണ്ട് തന്നെ തിരുമുക. ശേഷം ഇതിലേക്ക് പുഴുങ്ങിയ മുട്ട ചെറിയ കഷണങ്ങളാക്കി ചേർത്ത് കൊടുത്തു വീണ്ടും നന്നായി മിക്സ് ചെയ്യുക.

കുഴച്ചു വച്ചിരിക്കുന്ന മൈദപ്പൊടിയിൽ നിന്നും കുറച്ചെടുത്ത് ബോൾ ആക്കിയ ശേഷം ഇതൊരു കൗണ്ടർടോപ്പിൽ വെച്ച് നന്നായി പരത്തിയെടുക്കുക. വളരെ കനം കുറച്ച് പരത്തിയെടുക്കാൻ ശ്രദ്ധിക്കുക. ശേഷം ഇതിന്റെ നടുക്കായി കുറച്ചു മസാല വച്ചു കൊടുക്കുക. എന്നിട്ട് രണ്ടു സൈഡും മടക്കിയ ശേഷം റോളിന്റെ രൂപത്തിൽ ചുരുട്ടി എടുക്കുക. ഇതുപോലെ ബാക്കിയുള്ളതും കൂടി ചെയ്തു വെക്കുക. ഇനിയൊരു അടുപ്പിൽ പാത്രം വെച്ച് ഓയിൽ ഒഴിച്ച് കൊടുത്ത ശേഷം നന്നായി ചൂടായി വരുമ്പോൾ ഇതിലേക്ക് നമ്മൾ ഷേപ്പ് ചെയ്തു വച്ചിരിക്കുന്ന റോൾ ഇട്ടുകൊടുത്ത് രണ്ട് സൈഡും തിരിച്ചും മറിച്ചും ഇട്ട് പൊരിച്ചു കോരിയെടുക്കുക. Credit: Taste of kannur

You might also like