നാവിൽ വെള്ളം വരുന്നുണ്ടോ? മാങ്ങ കൊണ്ട് ഇങ്ങനൊരു അച്ചാർ ഇട്ടു നോക്കൂ; സൂപ്പർ ടേസ്റ്റിലൊരു മാങ്ങാ അച്ചാർ!! | Special Mango Pickle Recipe
Special Mango Pickle Recipe
Special Mango Pickle Recipe
Mango pickle is a traditional and flavorful Indian condiment made using raw mangoes, a blend of spices, and oil. Typically, unripe mangoes are washed, chopped, and mixed with salt, chili powder, turmeric, mustard seeds, and fenugreek. The spiced mango pieces are then soaked in gingelly (sesame) oil, which acts as a preservative and enhances flavor. The mixture is left to marinate for several days to allow the spices to infuse. Mango pickle adds a tangy and spicy punch to any meal and pairs perfectly with rice, dosa, or curd. Proper storage in airtight jars ensures a long shelf life.
Special Mango Pickle Recipe : അച്ചാറിൽ കേമൻ മാങ്ങ അച്ചാറാണെന്ന് പൊതുവെ മലയാളികൾ പറയുന്നത് ശരിയാണോ? ഇന്ന് നമുക്ക് ഒരു അടിപൊളി മാങ്ങാ അച്ചാർ ഉണ്ടാക്കിയാലോ? ഇത്രയും രുചിയിൽ മാങ്ങ അച്ചാർ കഴിച്ചിട്ടുണ്ടോ? എത്രനാൾ പുറത്തുവെച്ചാലും കേടു വരാത്ത രീതിയിൽ നമുക്ക് ഒരു സിമ്പിൾ മാങ്ങാച്ചാറിന്റെ റെസിപ്പി നോക്കാം. ഈയൊരു മാങ്ങാച്ചാർ ഉണ്ടാക്കിയെടുക്കാനും എളുപ്പമാണ് അതുപോലെതന്നെ ഇത് ഒട്ടുംതന്നെ കേടുവരാതെ നമുക്ക് കാലങ്ങളോളം സൂക്ഷിക്കാനും സാധിക്കും.
Ingredient
- Mango
- Rock salt
- Chili powder
- Oil
- Mustard
- Curry leaves
- Fenugreek
- Kayam Powder
- Vinegar
മാങ്ങ കനം കുറച്ച് നീളത്തിൽ അറിഞ്ഞു എടുത്ത് വെക്കുക. ശേഷം ഇത് ഒരു ഗ്ലാസ് കുപ്പിയിലേക്ക് മാറ്റിയ ശേഷം അതിലേക്ക് കല്ലുപ്പ് ചേർത്തു കൊടുത്തു നന്നായി കുലുക്കി അത് ഒരു ആറു മണിക്കൂറെങ്കിലും റസ്റ്റ് ചെയ്യാൻ വെക്കുക. പാൻ അടുപ്പിൽ വച്ച് ചൂടാക്കിയ ശേഷം അതിലേക്ക് കടുകിട്ടു കൊടുത്ത് ഡ്രൈ റോസ്റ്റ് ചെയ്യുക. കടുക് പൊട്ടി വരുമ്പോൾ അതിലേക്ക് വേപ്പിലയും ഉലുവയും ചേർത്ത് കൊടുത്ത് നന്നായി ചൂടാക്കിയെടുത്ത് മാറ്റി വെക്കുക. ഇനി ഇതേ പാനിലേക്ക് നല്ലെണ്ണ ഒഴിച്ച് കൊടുക്കുക. നല്ലെണ്ണ ചൂടായി കഴിയുമ്പോൾ നമുക്ക് തീ ഓഫ് ആക്കി എടുക്കാവുന്നതാണ്. എണ്ണ ഒന്ന് ചൂടാറി കഴിയുമ്പോൾ നമുക്ക് ഇതിലേക്ക് കായ പൊടിയും
അതു പോലെ തന്നെ ഡ്രൈ റോസ്റ്റ് ചെയ്തു വച്ചിരിക്കുന്ന കടുക്, ഉലുവ, വേപ്പില എന്നിവ പൊടിച്ചതും ചേർത്തു കൊടുക്കാം. ശേഷം ഇതിലേക്ക് മുളകു പൊടി ചേർത്ത് കൊടുത്ത് നന്നായി മിക്സ് ചെയ്ത ശേഷം നന്നായി ചൂടാറി കഴിയുമ്പോൾ ഇതിലേക്ക് മാങ്ങ ചേർത്ത് കൊടുക്കാം. മാങ്ങ കൂടി ചേർത്ത് നന്നായി ഇളക്കി യോജിപ്പിച്ച ശേഷം നമുക്കിത് ഒരു കുപ്പിയിലേക്ക് മാറ്റി സൂക്ഷിക്കാവുന്നതാണ്. ഇതിന്റെ കൂടെ തന്നെ വിനാഗിരിയും ചേർത്ത് കൊടുക്കേണ്ടതാണ്. ഇത് പുറത്തു തന്നെ വച്ചാലും കേടുവരാതെ കാലങ്ങളോളം സൂക്ഷിക്കാൻ സാധിക്കും. ഫ്രിഡ്ജിൽ വെക്കണം എന്നുള്ളവർക് ഫ്രിഡ്ജിലും വെക്കാവുന്നതാണ്. Special Mango Pickle Recipe Credit : Mantra Curry World
Mango Pickle Recipe Tips
- Use firm, unripe mangoes for best texture and tanginess.
- Dry mango pieces thoroughly before mixing to avoid spoilage.
- Roast spices slightly before grinding for deeper flavor.
- Use only clean, dry utensils to handle the pickle.
- Store in sterilized glass jars for better preservation.
- Keep the jar in sunlight for 3–5 days to enhance taste.
- Always use enough oil to submerge the pickle for longer shelf life.