ഈയൊരൊറ്റ മാങ്ങ കറി മാത്രം മതി ഒരു കിണ്ണം ചോറുണ്ണാൻ! മാങ്ങ ഉണ്ടെങ്കിൽ ഇന്ന് തന്നെ ഉണ്ടാക്കി നോക്കൂ!! | Special Mango Curry Recipe
Special Mango Curry Recipe
Special Mango Curry Recipe : ഇനി ചോറ് കഴിക്കാൻ നമുക്ക് വേറെ കറികളുടെ ആവശ്യം ഒന്നുമില്ല. ഈ ഒരു മാങ്ങ കറി തന്നെ ധാരാളമാണ്. എത്ര ചോറ് വേണമെങ്കിലും കഴിക്കാൻ പറ്റുന്ന അത്രയും ടേസ്റ്റി ആയ ഒരു മാങ്ങാക്കറിയുടെ റെസിപ്പിയാണിത്. വളരെ പെട്ടെന്ന് തന്നെ നമുക്ക് ഉണ്ടാക്കിയെടുക്കാൻ സാധിക്കുന്നതുമാണ്.
Ingredients
- Coconut oil
- Mustard – 1/4 teaspoon
- Fenugreek
- Fennel – 1/4 teaspoon
- Cumin seeds – 1/4 teaspoon
- Garlic – 4 cloves
- Mango
- Crushed chili
- Turmeric powder – 1/4 teaspoon
- Salt
- Jaggery – 1 piece
- Sugar

How To Make
ആദ്യം തന്നെ അടുപ്പിൽ ഒരു മൺചട്ടി വച്ചുകൊടുക്കുക. ചട്ടി ചൂടാകുമ്പോൾ ഇതിലേക്ക് വെളിച്ചെണ്ണ ചേർത്ത് കൊടുത്ത് വെളിച്ചെണ്ണയും നന്നായി ചൂടായി കഴിയുമ്പോൾ കടുകിട്ട് പൊട്ടിക്കുക. ശേഷം ഇതിലേക്ക് പെരുംജീരകം, ചെറിയ ജീരകം, ഉലുവ, എള്ള് എന്നിവ ചേർത്ത് കൊടുത്ത് മൂപ്പിക്കുക. ശേഷം ഇതിലേക്ക് വെളുത്തുള്ളി തൊലിയോട് കൂടി ചതച്ചത് ചേർത്ത് കൊടുത്തു വീണ്ടും ഒന്ന് മിക്സ് ചെയ്യുക. ശേഷം ചെറുതാക്കി അരിഞ്ഞു വച്ചിരിക്കുന്ന മാങ്ങ ചേർത്ത് കൊടുത്ത് നന്നായി വഴറ്റുക. ഇനി ഇതിലേക്ക് ഇടിച്ച മുളക് ചേർത്ത് കൊടുക്കുക. ആവശ്യത്തിന് മഞ്ഞൾപ്പൊടിയും ചേർത്തു കൊടുക്കുക.
ഇതിൽ മുളകുപൊടി യൂസ് ചെയ്യുന്നില്ല. പകരം ഇടിച്ച മുളക് മാത്രമാണ് ഉപയോഗിക്കുന്നത്. ഇനി ഇതെല്ലാം കൂടി നന്നായി മിക്സ് ചെയ്ത് വഴറ്റി വരുമ്പോൾ ഇതിലേക്ക് ആവശ്യത്തിന് വെള്ളം ഒഴിച്ച് കൊടുത്ത് അടച്ചുവെച്ച് മാങ്ങ നന്നായി വേവിക്കുക. ഇനി വെള്ളം എല്ലാം വറ്റി മാങ്ങ നന്നായി വെന്തു കഴിയുമ്പോൾ കയിൽ കൊണ്ട് നന്നായി മാങ്ങ ഉടച്ചു കൊടുക്കുക. ഇനി ഇതിലേക്ക് കായപ്പൊടിയും ആവശ്യത്തിന് ഉപ്പ് ശർക്കരയും പഞ്ചസാരയും ചേർത്ത് കൊടുത്ത് വീണ്ടും നന്നായി മിക്സ് ചെയ്യുക. ശർക്കരയും പഞ്ചസാരയും എല്ലാം ഇടുമ്പോൾ മാങ്ങയുടെ പുളി നന്നായി ബാലൻസ് ആയി കിട്ടും. ചാർ കുറുകി വരുമ്പോൾ തീ ഓഫ് ആക്കാവുന്നതാണ്. Credit: Dhansa’s World