കിടിലൻ ടേസ്റ്റിൽ ചക്കക്കുരു വറുത്തത്! ചക്ക വറുത്തത് മാറി നിൽക്കും ചക്കക്കുരു ഇങ്ങനെ ചെയ്താൽ! ഇതിന്റെ രുചി വേറെ ലെവലാ!! | Tasty Jackfruit Seed Fry
Tasty Jackfruit Seed Fry
Tasty Jackfruit Seed Fry : ചക്ക കൊണ്ട് പലതരത്തിലുള്ള വിഭവങ്ങൾ നമ്മൾ കഴിച്ചിട്ടുണ്ട്. എന്നാൽ ചക്കക്കുരു വെച്ചിട്ട് ഒരു വിഭവം ഉണ്ടാക്കിയാലോ. ചക്ക കഴിച്ചു കഴിഞ്ഞ് ചക്കക്കുരു ഇനി മുതൽ കളയാതെ ഇങ്ങനെ ഒന്ന് ഉണ്ടാക്കി നോക്കൂ. വൈകുന്നേരം ചായയ്ക്കും അല്ലാതെ കഴിക്കാനും ഒക്കെ പറ്റുന്ന ഒരു സ്നാക്കാണിത്.
ചക്കക്കുരു നല്ല പോഷക ഗുണങ്ങൾ അടങ്ങിയ ഒന്നാണ്. ചക്കക്കുരു കൊണ്ട് നമുക്ക് സിമ്പിൾ ആയി തന്നെ ചക്ക വറുത്തത് ഉണ്ടാക്കിയെടുക്കാൻ സാധിക്കും. കാണുമ്പോൾ അമരപ്പയർ പൊരിച്ചത് ആണെന്ന് തോന്നും വളരെ കുറഞ്ഞ ചേരുവകൾ മാത്രം ഉപയോഗിച്ചുകൊണ്ട് എങ്ങനെയാണ് ടേസ്റ്റിയായി ചക്കക്കുരു പൊരിച്ചെടുക്കുന്നത് എന്ന് നോക്കാം.

Ingredients
- Jackfruit seeds
- Turmeric powder
- Chilli powder
- Salt
- Kashmiri chilli powder
- Curry Leaves
- Garlic
How To Make Jackfruit Seed Fry
ആദ്യം തന്നെ ചക്കക്കുരു നീളത്തിൽ വളരെ കനം കുറച്ച് മുറിച്ചെടുക്കുക. മുറിച്ച് എടുത്ത കഷണങ്ങൾ വെള്ളത്തിൽ ഇട്ട് നന്നായി കഴുകുക. ഇനി വെള്ളം എല്ലാം മാറ്റിയ ശേഷം ഈ ഒരു ചക്കക്കുരുവിലേക്ക് മഞ്ഞൾപ്പൊടി, മുളകു പൊടി, ഉപ്പ് എന്നിവ ചേർത്ത് കൊടുത്തത് നന്നായി മിക്സ് ചെയ്യുക. ഇതിലേക്ക് കാശ്മീരി മുളകു പൊടി കൂടി ചേർത്ത് കൊടുത്ത് വീണ്ടും നന്നായി മിക്സ് ചെയ്യുക. അടുത്തതായി ചേർക്കേണ്ടത് വെളുത്തുള്ളിയാണ്.
വെളുത്തുള്ളി ചേർക്കുമ്പോൾ തൊലിയോട് കൂടി തന്നെ ചതച്ച വെളുത്തുള്ളി ചേർത്ത് കൊടുക്കുക. ഇനി നമുക്കിത് പൊരിച്ചെടുക്കാം. അതിനായി ഒരു പാത്രം അടുപ്പിൽ വച്ച് അതിലേക്ക് ആവശ്യത്തിന് എണ്ണ ഒഴിച്ച് കൊടുക്കുക. എണ്ണ നന്നായി ചൂടായി കഴിയുമ്പോൾ ഇതിലേക്ക് ചക്കക്കുരു ചേർത്തു കൊടുക്കുക. പിന്നീട് കുറച്ച് വേപ്പിലയും ചേർത്തു കൊടുത്തു നന്നായി പൊരിച്ച് എടുക്കുക. ഇതു പോലെ തന്നെ ബാക്കിയുള്ളതും പൊരിച്ചു കോരിയെടുത്താൽ നല്ല ചൂട് ചക്ക കുരു വറുത്തത് റെഡി. Credit: @nishaachu’s world