ഒട്ടും പൊട്ടി പോകാതെ നാവിൽ അലിഞ്ഞു പോകും പെർഫെക്റ്റ് കൊഴുക്കട്ട! ഇനി ആർക്കും പഞ്ഞി പോലുള്ള കൊഴുക്കട്ട ഈസി ആയി ഉണ്ടാക്കാം!! | Easy Soft Kozhukkatta Recipe
Easy Soft Kozhukkatta Recipe
Easy Soft Kozhukkatta Recipe: മധുര പലഹാരങ്ങള്ളിൽ എന്നും മുൻ പന്തിയിൽ നിൽക്കുന്ന ഒരു വിഭവമാണ് കൊഴുക്കട്ട. ഇത് എങ്ങിനെയാണ് ഏറ്റവും ടേസ്റ്റിയായി ഉണ്ടാകുന്നതെന്ന് നോക്കാം. എന്നും എല്ലാവർക്കും ഇഷ്ടപ്പെട്ട ഒരു വിഭവമാണല്ലോ കൊഴുക്കട്ട. നമുക്ക് വീടുകളിൽ അമ്മമാരും മുത്തശ്ശിമാരും ഒക്കെ വളരെ സന്തോഷത്തോടുകൂടി ഉണ്ടാക്കിത്തരുന്ന ഒന്നാണ് കൊഴുക്കട്ട. ഇതെങ്ങനെയാണ് നമുക്ക് അവർ ഉണ്ടാക്കിയിരുന്ന പോലെ തന്നെ ഏറ്റവും ടേസ്റ്റിയായി ഉണ്ടാക്കിയെടുക്കുന്നതെന്ന് നോക്കാം.

Ingredients
- ശർക്കര പൊടി – 2 കപ്പ്
- തേങ്ങ ചിരകിയത്
- നെയ്യ്
- ഏലക്കയും ചുക്കും പൊടിച്ചത്
- ചോർ – 1 കപ്പ്
- അരി പൊടി – 1 കപ്പ്
How To Make Soft Kozhukkatta
ആദ്യം തന്നെ ഒരു പാൻ അടുപ്പിൽ വച്ച് അതിലേക്ക് ശർക്കര പൊടി ചേർത്തു കൊടുക്കുക. ശേഷം ശർക്കര ഒന്ന് ഉരുകി വരുമ്പോൾ നമുക്ക് ഇതിലേക്ക് തേങ്ങ ചേർത്തുകൊടുക്കാം. തേങ്ങയും ശർക്കരയും നന്നായി മിക്സ് ആയി തേങ്ങയിലെ ജലാംശം എല്ലാം മാറിക്കഴിയുമ്പോഴേക്കും നമുക്ക് തീ ഓഫ് ആക്കാവുന്നതാണ്. ഇനി ഇതിലേക്ക് ഏലക്കയും ചുക്കും പഞ്ചസാര കൂടി പൊടിച്ചത് ചേർത്ത് കൊടുക്കാം. പിന്നെ ഒരു ടീസ്പൂൺ നെയ്യും കൂടി ചേർത്ത് കൊടുത്ത് വീണ്ടും നന്നായി മിക്സ് ചെയ്യുക. ഇനി ഇത് ചൂടാറി കഴിഞ്ഞ ശേഷം ചെറിയ ചെറിയ ബോളുകൾ ആക്കി ഉരുട്ടിയെടുത്ത് വയ്ക്കുക.

ഇനി മാവ് കുഴയ്ക്കാനായി മിക്സിയുടെ ജാറിലേക്ക് ചോറും കുറച്ച് വെള്ളവും ചേർത്ത് കൊടുത്തു നന്നായി പേസ്റ്റ് രൂപത്തിൽ അരച്ചെടുക്കുക. അരച്ചെടുത്ത മിക്സ് ഒരു പാത്രത്തിലേക്ക് ചേർത്തു കൊടുക്കുക. ഇനി ഇതിലേക്ക് അരിപ്പൊടിയാണ് ചേർത്ത് കൊടുക്കേണ്ടത്. നിങ്ങൾ കടയിൽ നിന്ന് വാങ്ങിക്കുന്ന പാക്കറ്റ് പൊടിയാണ് എന്നുണ്ടെങ്കിൽ ഒന്നുകൂടി വറുത്ത ശേഷം വേണം ചേർത്തു കൊടുക്കാൻ. ശേഷം ഇതിലേക്ക് ആവശ്യത്തിന് ഉപ്പും വെള്ളവും വെളിച്ചെണ്ണയും ചേർത്ത് നന്നായി കുഴച്ചെടുക്കുക.
നല്ല സോഫ്റ്റ് ആയി വേണം മാവ് കുഴച്ചെടുക്കാൻ. മാവ് കുഴച്ചെടുത്ത ശേഷം ഇതിൽനിന്ന് കുറച്ചുമാവെടുത്ത് കയ്യിൽ വച്ചുകൊടുത്തു നന്നായി ഷേപ്പ് ആക്കുക. നടുവിൽ ആഴത്തിൽ കുഴി വരുന്ന രീതിയിൽ വേണം ഷേപ്പ് ആക്കിയെടുക്കാൻ. ഇനി അതിന്റെ ഉള്ളിലേക്ക് നേരത്തെ ഉണ്ടാക്കി വെച്ചിരിക്കുന്ന ഫില്ലിംഗ് എടുത്തുവച്ചുകൊടുത്ത് വീണ്ടും പൊടി കൊണ്ട് ഈ ഫിലിം കവർ ആവുന്നത് പോലെ ക്ലോസ് ചെയ്തു കൊടുക്കുക. ഇനി നമുക്ക് ഒരു ഇഡ്ഡലി ചെമ്പിയിൽ വച്ച് ആവി കേറ്റി എടുക്കാം. 10 മിനിറ്റ് വരെ ലോ ഫ്ലൈമിൽ വച്ച് ആവി കേറ്റി എടുത്താൽ മതിയാകും. Credit: Anithas Tastycorner