അസാധ്യ ടേസ്റ്റ്! കാന്താരി അച്ചാർ തനി നാടൻ രീതിയിൽ! ഇങ്ങനെ ഒരു മുളക് അച്ചാർ ഉണ്ടെങ്കിൽ ഒരു പ്ലേറ്റ് ചോറും ടപ്പേന്ന് തീരും!! | Tasty Kanthari Chilli Pickle Recipe

Tasty Kanthari Chilli Pickle Recipe

Tasty Kanthari Chilli Pickle Recipe : നല്ല എരിവുള്ള അതു പോലെ തന്നെ പുളിയുമുള്ള ഒരു കാന്താരി അച്ചാറിന്റെ റെസിപ്പിയാണിത്. മുളകു പൊടി തീരെ ഉപയോഗിക്കാതെ നല്ല ടേസ്റ്റിയായി ഒരു കാന്താരി മുളക് അച്ചാർ ഉണ്ടാക്കിയെടുക്കാൻ സാധിക്കും. ഈയൊരു കാന്താരി മുളക് അച്ചാർ ഉണ്ടാക്കി നമുക്ക് കുറെ കാലം തന്നെ കേടു വരാതെ ഒരു ഗ്ലാസ് ബോട്ടിൽ സൂക്ഷിച്ചു വെക്കാൻ സാധിക്കുന്നതാണ്.

Tasty Kanthari Chilli Pickle Recipe 11zon

ചേരുവകൾ

  • കാന്താരി മുളക്
  • ഇഞ്ചി
  • വെളുത്തുള്ളി – 1/2 കപ്പ്
  • വേപ്പില
  • നല്ലെണ്ണ
  • കടുക്
  • ഉലുവ
  • മഞ്ഞൾപൊടി
  • ഉപ്പ്
  • വിനാഗിരി
  • ഉലുവ പൊടി
  • കായ പൊടി
Tasty Kanthari Chilli Pickle Recipe 1 11zon

തയ്യാറാക്കുന്ന വിധം

ആദ്യം തന്നെ കട്ടിയുള്ള ഒരു ചട്ടി അടുപ്പിൽ വച്ച് അതിലേക്ക് നല്ലെണ്ണ ഒഴിച് കൊടുക്കുക. എണ്ണ നന്നായി ചൂടായി കഴിയുമ്പോൾ ഇതിലേക്ക് കടുകിട്ട് പൊട്ടിക്കാം. ശേഷം ഉലുവ കൂടി ഇട്ടു കൊടുക്കുക ഇനി ഇതിലേക്ക് ഇഞ്ചി ചെറുതായി അരിഞ്ഞത് ചേർത്ത് കൊടുത്ത് വഴറ്റുക. ശേഷം വെളുത്തുള്ളിയും വേപ്പിലയും ചേർത്തു കൊടുത്തു മൂപ്പിക്കുക. ഇനി ഇതിലേക്ക് കുറച്ച് മഞ്ഞൾ പൊടിയും വിനാഗിരിയും ആവശ്യത്തിന് ഉപ്പും ചേർത്ത് കൊടുത്ത് കൂടെ തന്നെ നമ്മുടെ കാന്താരി മുളക് കൂടി ചേർത്ത് കൊടുത്ത് മിക്സ് ചെയ്യുക.

കാന്താരി മുളക് നന്നായി വാടി കഴിയുമ്പോൾ നമുക്ക് ഇതിലേക്ക് കായ പൊടിയും ഉലുവ പൊടിയും കൂടി ചേർത്ത് കൊടുത്ത് വീണ്ടും നന്നായി ഇളക്കി യോജിപ്പിച്ച് കാന്താരി മുളകില്‍ ഈയൊരു പുളിയും ഉപ്പും എല്ലാം നന്നായി പിടിച്ച ശേഷം നമുക്ക് തീ ഓഫ് ആക്കാവുന്നതാണ്. ഇതിൽ തീരെ തന്നെ വെള്ളം ഉപയോഗിക്കാൻ പാടില്ല. വെള്ളം ഉണ്ടെങ്കിൽ അച്ചാർ വേഗം തന്നെ കേടു വരും. ഇനി നമുക്ക് ഇതിനെ ഒരു കഴുകി വൃത്തിയാക്കിയ ഗ്ലാസ് ബോട്ടിൽ സൂക്ഷിച്ച് വയ്ക്കാവുന്നതാണ്. Credit: Suresh Raghu

You might also like