കൊതിയൂറും അയല അച്ചാർ! മീൻ അച്ചാർ എന്ന് പറഞ്ഞാൽ ഇതാണ്! ഒരു തവണയെങ്കിലും അച്ചാർ ഇങ്ങനെ ഒന്നു ചെയ്തു നോക്കൂ!! | Ayala Fish Pickle Recipe

Ayala Fish Pickle Recipe

Ayala Fish Pickle Recipe: മീൻ അച്ചാർ പൊതുവേ നമ്മൾ ഉണ്ടാക്കുന്നത് കഷ്ണം മീൻ കൊണ്ടാണ് . പക്ഷേ അയല മീൻ കൊണ്ട് നമുക്ക് നല്ല ടേസ്റ്റി ആയ മീൻ അച്ചാർ ഉണ്ടാക്കിയെടുക്കാൻ സാധിക്കും. നല്ല എരിവും പുളിയും എല്ലാം ഉള്ള അയല മീൻ അച്ചാറിന്റെ റെസിപ്പിയാണിത്. ഈ അച്ചാർ കഴിക്കുന്ന എല്ലാരും ഈ അച്ചാറിന്റെ ഫാൻ ആകും എന്നുള്ളത് ഉറപ്പു തന്നെയാണ്. ആദ്യം തന്നെ അയല കഴുകി വൃത്തിയാക്കി കഷ്ണങ്ങളാക്കി മുറിച്ചു വെക്കുക.

  • അയല – 1 കിലോ ഗ്രാം
  • മുളക് പൊടി
  • മഞ്ഞൾപ്പൊടി
  • ഉപ്പ് – ആവശ്യത്തിന്
  • വിനാഗിരി
  • കടുക് – 1 ടീ സ്പൂൺ
  • ഉലുവ – 1/2 ടീ സ്പൂൺ
  • ഇഞ്ചി – 1/2 കപ്പ്
  • വെളുത്തുള്ളി – 1/2 കപ്പ്
  • പച്ച മുളക് – 5 എണ്ണം
  • വേപ്പില
  • കായ പൊടി – 1/2 ടീ സ്പൂൺ
  • ഉലുവ പൊടി – 1/2 ടീ സ്പൂൺ

ഇനി ഒരു ബൗളിലേക്ക് മുളകു പൊടി മഞ്ഞൾ പൊടി വിനാഗിരി ആവശ്യത്തിന് ഉപ്പ് വെള്ളം എന്നിവ ചേർത്ത് ഒരു മസാല പേസ്റ്റ് രൂപത്തിലാക്കി എടുക്കുക. ഇത് മുറിച്ചു വച്ചിരിക്കുന്ന മീനിന്റെ മുകളിലേക്ക് തേച്ചു പിടിപ്പിച്ചു കൊടുക്കുക. ഒരു പാൻ അടുപ്പിൽ വെച്ച് കൊടുത്ത ശേഷം ഇതിലേക്ക് എണ്ണ ഒഴിച് കൊടുത്ത് ചൂടാക്കി മീൻ ഇട്ട് നന്നായി പൊരിച്ച് കോരുക. ഒരു പാൻ അടുപ്പിൽ വച്ച് അതിലേക്ക് ഈണം പൊരിച്ചു വെച്ച ഓയിൽ തന്നെ ഒഴിച്ചു കൊടുത്ത ശേഷം

ഇതിലേക്ക് കടുകിട്ട് പൊട്ടിക്കുക. ശേഷം ഉലുവ കൂടി ഇട്ടു കൊടുത്ത് ഇതിലേക്ക് ചെറുതായി അരിഞ്ഞിരിക്കുന്ന ഇഞ്ചിയും വെളുത്തുള്ളിയും ഇട്ടു കൊടുത്തു കൂടെ തന്നെ പച്ചമുളക് വേപ്പിലയും ഇട്ടുകൊടുക്കുക. ഇനി ഇതിലേക്ക് പൊടികളായ മുളകുപൊടിയും മഞ്ഞൾപ്പൊടി ഉലുവപ്പൊടി എന്നിവ ചേർത്ത് പൊടികൾ ഒന്ന് മൂപ്പിച്ച് എടുക്കുക. ശേഷം ഇതിലേക്ക് ഒരു കപ്പ് വിനാഗിരി ചേർത്ത് കൊടുക്കുക. കൂടെ തന്നെ വെള്ളവും ഒഴിച്ച് നന്നായി തിളപ്പിച്ച ശേഷം പൊരിച്ചു വച്ചിരിക്കുന്ന മീൻ കൂടി ഇതിലേക്ക് ചേർത്ത് കൊടുത്ത് വറ്റിച്ചെടുക്കുക. ശേഷം ഇത് ചൂടാറി കഴിയുമ്പോൾ ഒരു ചില്ല് കുപ്പിയിലേക്ക് ഇട്ട് നമുക്ക് സൂക്ഷിച്ചു വയ്ക്കാവുന്നതാണ്. Credit: Daily Dishes

oscope; picture-in-picture; web-share” referrerpolicy=”strict-origin-when-cross-origin” allowfullscreen>
You might also like