പഴമയുടെ സ്വാദ്! ഇത്തിരി അരിപ്പൊടി ഉണ്ടോ ഒത്തിരി കളിയടക്ക ഉണ്ടാക്കാം! സൂപ്പർ ടേസ്റ്റിൽ എളുപ്പത്തിലുണ്ടാക്കാം കളിയടക്ക!! | Easy Snack Kaliyadakka Recipe
Easy Snack Kaliyadakka Recipe
Easy Snack Kaliyadakka Recipe: ഒരു ഈവനിംഗ് സ്നാക്ക് എന്ന രീതിയിലുള്ള ഒരു വിഭവമാണ് കളിയടക്ക. ഇത് നമുക്ക് എങ്ങനെ വളരെ പെട്ടെന്ന് സിമ്പിൾ ആയി വീട്ടിൽ തന്നെ ഉണ്ടാക്കിയെടുക്കാം എന്ന് നോക്കാം. ഇത് നമ്മൾ ഉണ്ടാക്കിയ ശേഷം കണ്ടെയ്നറിൽ കുറെ നാൾ വരെ നമുക്ക് സൂക്ഷിക്കാനും സാധിക്കും. ഒരു ബൗളിലേക്ക് അരിപ്പൊടിയും കുറച്ച് ഉപ്പും ഇട്ട് മിക്സ് ചെയ്യുക. ഒരു മിക്സിയുടെ ജാറിലേക്ക് തേങ്ങ ചിരകിയതും ചെറിയ ഉള്ളിയും ചെറിയ ജീരകവും കുറച്ചു വെള്ളവും ഒഴിച്ച് ഒന്ന് അരച്ചെടുക്കുക.
- അരി പൊടി – 4 കപ്പ്
- തേങ്ങ ചിരകിയത് – 1. 1/2 കപ്പ്
- ചെറിയ ഉള്ളി – 150 ഗ്രാം
- ചെറിയ ജീരകം – 2 ടീ സ്പൂൺ
- എള്ള് – 2 ടീ സ്പൂൺ
- ഉപ്പ് – ആവശ്യത്തിന്
അധികം പേസ്റ്റ് രൂപത്തിൽ ആവണമെന്നില്ല എന്നാൽ ഉള്ളി നന്നായി അരയുകയും വേണം. ശേഷം നമ്മൾ ഇപ്പോൾ അരച്ചെടുത്ത മിക്സ് അരിപ്പൊടിയിലേക്ക് ഇട്ടുകൊടുത്ത് എല്ലാം കൂടി ഒന്ന് ഇളക്കി യോജിപ്പിക്കുക. ഇനി ഇതിലേക്ക് എള്ള് കൂടി ചേർത്ത് കൊടുക്കുക ശേഷം ഒന്നുകൂടി ഇളക്കി യോജിപ്പിച്ച കഴിയുമ്പോൾ ഇതിലേക്ക് തിളച്ച വെള്ളം ഒഴിച്ചു കൊടുക്കുക. കൈലുകൊണ്ട് എല്ലാം കൂടി നന്നായി ഇളക്കി യോജിപ്പിച്ച് ചൂടാറിക്കഴിയുമ്പോൾ കൈകൊണ്ട് കുഴച്ചെടുക്കുക.
ഇനി ഇതിലേക്ക് കുറച്ച് എണ്ണ കൂടി ഒഴിച്ചുകൊടുത്ത ശേഷം ഒന്നുകൂടി മിക്സ് ചെയ്തു കയ്യിലെടുക്കുമ്പോൾ ഷേപ്പ് ആക്കാൻ പറ്റുന്ന വിധത്തിൽ കുഴച്ചെടുക്കേണ്ടതാണ്. ഇനി ഇത് ചെറിയ ബോളുകൾ ആക്കി ഷേപ്പ് ചെയ്തു ഒരു പ്ലേറ്റിലേക്ക് മാറ്റി വെക്കുക അടുപ്പിൽ ഒരു പാൻ വച്ച് അതിലേക്ക് എണ്ണ ഒഴിച്ച് കൊടുത്തശേഷം നന്നായി ചൂടായി കഴിയുമ്പോൾ ഇതിലേക്ക് നമ്മൾ ഷേപ്പ് ചെയ്തു വച്ചിരിക്കുന്ന ബോളുകൾ ഇട്ടു കൊടുക്കുക. ഇട്ടുകൊടുത്ത ഉടനെ ഇളക്കരുത്. ഇത് പൊടിഞ്ഞു പോകാൻ സാധ്യതയുണ്ട് അതുകൊണ്ട് കുറച്ചുനേരം അതൊന്ന് കട്ടിയായി കഴിയുന്നതുവരെ വെയിറ്റ് ചെയ്തു പിന്നീട് ഇളക്കി കൊടുത്തു ബ്രൗൺ നിറമാകുമ്പോൾ എണ്ണയിൽ നിന്നും കോരിയെടുക്കാവുന്നതാണ്. ഇനി ഇത് എയർ ടൈറ്റ് ആയ ഒരു കണ്ടെയ്നറിൽ നമുക്ക് കുറച്ചുനാൾ സൂക്ഷിച്ചു വെക്കാം. Credit: Sheeba’s Recipes