തനി നാടൻ കോഴി കറി ഇനി എളുപ്പത്തിൽ ഉണ്ടാക്കാം! കോഴി കറി ഇനി ഇങ്ങനെ ഒന്ന് ഉണ്ടാക്കി നോക്കൂ! പാത്രം കാലിയാകുന്ന വഴി അറിയില്ല!! | Naadan Chicken Curry
Naadan Chicken Curry
Naadan Chicken Curry: നമ്മുടെയെല്ലാം വീടുകളിൽ ചിക്കൻ ഉപയോഗിച്ചുള്ള വ്യത്യസ്ത രീതിയിലുള്ള കറികളും, റോസ്റ്റുമെല്ലാം തയ്യാറാക്കുന്ന പതിവ് ഉള്ളതായിരിക്കും. മുൻകാലങ്ങളിൽ ഇന്നത്തേതിൽ നിന്നും വ്യത്യസ്തമായി കൂടുതലായും നാടൻ കോഴി ഉപയോഗിച്ചുള്ള വിഭവങ്ങളായിരുന്നു തയ്യാറാക്കിയിരുന്നത്. എന്നാൽ ഇപ്പോൾ നാടൻ കോഴി ഉപയോഗിച്ചുള്ള വിഭവങ്ങൾ തയ്യാറാക്കുക എന്നത് എളുപ്പമുള്ള കാര്യമല്ല.
എപ്പോഴെങ്കിലും നാടൻകോഴി നിങ്ങൾക്ക് ലഭിക്കുകയാണെങ്കിൽ അത് ഉപയോഗിച്ച് തയ്യാറാക്കി നോക്കാവുന്ന രുചികരമായ ഒരു കോഴിക്കറിയുടെ റെസിപ്പി വിശദമായി മനസ്സിലാക്കാം. ഈയൊരു രീതിയിൽ കോഴിക്കറി തയ്യാറാക്കുമ്പോൾ ആദ്യം തന്നെ കോഴിയുടെ തോലെല്ലാം കളഞ്ഞ് ചെറിയ കഷണങ്ങളായി മുറിച്ചെടുത്ത് വെക്കുക. അതിലേക്ക് അൽപ്പം മഞ്ഞൾ പൊടിയും നാരങ്ങാനീരും ചേർത്ത് നല്ലതുപോലെ മിക്സ് ചെയ്യണം.അടുത്തതായി കറിയിലേക്ക് ആവശ്യമായ മസാലക്കൂട്ട് തയ്യാറാക്കാം. അതിനായി അടി കട്ടിയുള്ള ഒരു പാത്രം അടുപ്പത്ത് വെച്ച് ചൂടായി വരുമ്പോൾ അതിലേക്ക് കറിയിലേക്ക് ആവശ്യമായ വെളിച്ചെണ്ണ ഒഴിച്ചു കൊടുക്കുക.
എണ്ണ ചൂടായി തുടങ്ങുമ്പോൾ ഒരു പിടി അളവിൽ തേങ്ങാക്കൊത്തിട്ട് ഒന്ന് മൂത്ത് വരുന്നത് വരെ വറുത്തെടുക്കുക. അതിലേക്ക് ഒരു പിടി അളവിൽ ചെറിയ ഉള്ളി, ഒരു ചെറിയ സവാള അരിഞ്ഞെടുത്തത് എന്നിവ കൂടി ചേർത്ത് നല്ല രീതിയിൽ വഴറ്റുക. ഈയൊരു സമയത്ത് ഒരു പിടി അളവിൽ കറിവേപ്പില കൂടി ചേർത്തു കൊടുക്കാവുന്നതാണ്. ഉള്ളി നല്ല രീതിയിൽ വഴണ്ട് വന്നു കഴിഞ്ഞാൽ അതിലേക്ക് ഇഞ്ചി വെളുത്തുള്ളി എന്നിവ ചതച്ചത് കൂടി ചേർത്ത് കൊടുക്കാം. ഈയൊരു കൂട്ട് നല്ല രീതിയിൽ വെന്ത് വന്നു കഴിഞ്ഞാൽ അതിലേക്ക് ആവശ്യമായ പൊടികൾ ചേർത്ത് കൊടുക്കണം. Credit: Sheeba’s Recipes