കിടിലൻ രുചിയിൽ വെജിറ്റബിൾ കുറുമ ഇതുപോലെ ഒന്ന് ഉണ്ടാക്കി നോക്കൂ! വെജിറ്റബിൾ കുറുമ കുക്കറിൽ വേഗത്തിലും രുചിയിലും തയ്യാറാക്കാം!! | Veg Kurma Recipe in Cooker

Veg Kurma Recipe in Cooker

Veg Kurma Recipe in Cooker : ചപ്പാത്തി, അപ്പം പോലുള്ള പലഹാരങ്ങളോടൊപ്പമെല്ലാം ഒരു മികച്ച കോമ്പിനേഷനാണ് വെജിറ്റബിൾ കുറുമ. എന്നാൽ കൃത്യമായ അളവിൽ മസാലകൾ ചേർത്ത് തയ്യാറാക്കിയില്ല എന്നിൽ വെജിറ്റബിൾ കുറുമയ്ക്ക് രുചി ലഭിക്കണമെന്നില്ല. തീർച്ചയായും രുചിയോടു കൂടി സെർവ് ചെയ്യാവുന്ന ഒരു കിടിലൻ വെജ് കുറുമയുടെ റെസിപ്പി വിശദമായി മനസ്സിലാക്കാം.

ഈയൊരു രീതിയിൽ വെജ് കുറുമ തയ്യാറാക്കാനായി ആദ്യം തന്നെ ക്യാരറ്റ്, ബീൻസ്, ഉരുളക്കിഴങ്ങ് എന്നിവയെല്ലാം മീഡിയം സൈസിൽ മുറിച്ചെടുത്ത് അത് കുക്കറിലേക്ക് ഇടുക. കുറുമയിൽ കോളിഫ്ലവറും ഗ്രീൻപീസും ചേർക്കാൻ താല്പര്യമുണ്ടെങ്കിൽ അത് മുൻകൂട്ടി റെഡിയാക്കി വെക്കണം. എല്ലാവിധ പച്ചക്കറികളും, അതോടൊപ്പം സവാളയും,തക്കാളിയും കുക്കറിലേക്ക് ഇട്ട് അല്പം ഉപ്പും പച്ചമുളക് കീറിയതും ചേർത്ത് വേവിച്ചെടുക്കുക.

അടുത്തതായി കുറുമയിലേക്ക് ആവശ്യമായ അരപ്പ് തയ്യാറാക്കാം. അതിനായി മിക്സിയുടെ ജാറിലേക്ക് ഒരു കപ്പ് അളവിൽ തേങ്ങ ചിരകിയതും പെരുംജീരകവും, പട്ട,ഗ്രാമ്പു, ഏലക്ക എന്നിവയും ഇട്ടുകൊടുക്കുക. അതോടൊപ്പം തന്നെ എരിവിന് ആവശ്യമായ പച്ചമുളക്, രണ്ടോ മൂന്നോ കറിവേപ്പില ചെറിയ കഷണം ഇഞ്ചി വെളുത്തുള്ളി എന്നിവയും ചേർത്തു കൊടുക്കണം.

കറിക്ക് കൂടുതൽ ടേസ്റ്റും, കട്ടിയും കിട്ടാനായി അല്പം കാഷ്യൂ നട്ടും വെള്ളത്തിൽ കുതിർത്തി തേങ്ങയോടൊപ്പം അരച്ചെടുക്കാവുന്നതാണ്. ഈയൊരു കൂട്ടുകൂടി കുറുമയിലേക്ക് ചേർത്ത് നല്ല രീതിയിൽ തിളപ്പിച്ച് എടുക്കുക. ഈ സമയത്ത് കറിയിലേക്ക് ആവശ്യമായ ഉപ്പ് ചേർത്തു കൊടുക്കാൻ മറക്കരുത്. ഇത്രയും ചെയ്തു കഴിഞ്ഞാൽ നല്ല കിടിലൻ കുറുമ റെഡിയായി കഴിഞ്ഞു. വിശദമായി മനസ്സിലാക്കാൻ വീഡിയോ കാണാവുന്നതാണ്. Veg Kurma Recipe in Cooker Credit : Kannur kitchen

You might also like