നാവിൽ കപ്പലോടും രുചിയിൽ ബീഫ് കൊണ്ടാട്ടം ഇതുപോലെ ഒന്ന് ഉണ്ടാക്കി നോക്കൂ! എന്റെ പൊന്നോ എന്താ ടേസ്റ്റ് പാത്രം ഠപ്പേന്ന് കാലിയാകും!! | Special Beef Kondattam Recipe

Special Beef Kondattam Recipe

Special Beef Kondattam Recipe : അപ്പത്തിനും, ഇടിയപ്പത്തിനും കൂടെ കഴിക്കാൻ പറ്റിയ ഒരടിപൊളി ഡിഷ്‌. വളരെ കുറഞ്ഞ സമയം കുറച്ച് സാധങ്ങൾ ഉപയോഗിച്ച് പെട്ടന്ന് ഉണ്ടാക്കിയെടുകാവുന്നതാണ്. കുട്ടികൾ മുതൽ വലിയവർക്കു വരെ ഇഷ്ട്ടപ്പെടുന്ന വിഭവം.

  • ബീഫ്‌ -1 kg
  • ഉള്ളി-1
  • മുട്ട -1
  • മല്ലി-1/2
  • മഞ്ഞൾ -1/2
  • കുരുമുളക് -1/2
  • മൈദ
  • കോൺ ഫ്ലോർ
  • വറ്റൽ മുളക് – 4
  • കറിവേപ്പില
  • ഇഞ്ചി, വെളുത്തുള്ളി
  • തേങ്ങ കൊത്ത്
  • ടൊമാറ്റോ സോസ് -3 സ്പൂൺ

1kg ബീഫ് നല്ല രീതിയിൽ ചെറുതായി മുറിച്ചതിലേയ്ക് ഒരു സ്പൂൺ മുളക് പൊടി, കുരുമുളക് പൊടി, ഉപ്പ്, മഞ്ഞൾപൊടി എന്നിവ ചേർത്ത് നല്ലപോലെ മിക്സ്‌ ആക്കുക. ഇനി കുറച്ച് വെള്ളം ചേർത്ത് മൂടിവെച്ചു വേവിച്ചെടുക്കാം. വേവുച്ചെടുത്ത ബീഫ് മാറ്റിവെക്കുക. ഇനി ഒരു പാത്രത്തിൽ 1-½ സ്പൂൺ മുളക്പൊടി, 1 സ്പൂൺ മല്ലിപൊടി, മഞ്ഞൾ പൊടി, ഗരം മസ്സാല, കുരുമുളക് പൊടി, ½ സ്പൂൺ ഇഞ്ചി വെള്ളുത്തുള്ളി പേസ്റ്റ്, ഒരു ചെറുനാരങ്ങയുടെ നീര്, 2 സ്പൂൺ കോൺ ഫ്ലോർ,ആവിശ്യത്തിനുള്ള ഉപ്പ്‌ എന്നിവ ചേർത്ത് ഒരു മുട്ട ഒഴിച്ച് നന്നായി ഇളക്കിയോജിപ്പിക്കുക. ഇനി ഇതിലേയ്ക് നേരത്തെ വേവിച്ച ബീഫ് ഇട്ട് കൊടുക്കുക. ഇനി ഈ മസാലയൊക്കെ ബീഫിലേയ്ക് പിടിക്കാൻ വേണ്ടി ഒരു അരമണിക്കൂർ മാറ്റിവെക്കുക.

അതിന് ശേഷം തിളച്ച എണ്ണയിലേക്ക് ഇട്ട് നല്ലപോലെ പൊരിച്ചെടുക്കുക. ഇനി മറ്റൊരു പാനിൽ കുറച്ച് വെളിച്ചെണ്ണ അത് ചൂടായിക്കഴിഞ്ഞാൽ അതിലേക്ക് ഇഞ്ചി വെളുത്തുള്ളി പേസ്റ്റ് ഇട്ട് കൊടുക്കുക. കൂടെ കറിവേപ്പില, ഉള്ളി എന്നിവ ചേർക്കുക. ഇനി ഉപ്പ്‌ ഇട്ട് നല്ലപോലെ വഴറ്റുക. ഇനി ഇതിലേയ്ക് 1 ½ സ്പൂൺ മുളക്പൊടി, മല്ലിപൊടി മുളക് പൊടി 2 സ്പൂൺ ചേർത്ത് കൊടുക്കുക. ഇനി ഇതിലേയ്ക് ടൊമാറ്റോ സോഴ്സ് ഒഴിക്കുക. ഇനി ചെറു നാരങ്ങ നീര് ഒഴിക്കുക. ഇനി ആവശ്യത്തിന് ഉപ്പും ആവിശ്യത്തിന് വെള്ളവും ചേർക്കുക. അതിലേക്ക് നേരത്തെ തയ്യാറാക്കിയ ബീഫ് ചേർക്കുക. തിളച്ചു വന്നാൽ അതിലേക് കറിവേപ്പില ചേർക്കുക. അവസാനമായി കുറച്ച് ചെറുനാരങ്ങാ നീരും, മല്ലിച്ചപ്പും ചേർക്കുക. നല്ല അടിപൊളി ബീഫ് കൊണ്ടാട്ടം തയ്യാർ. Special Beef Kondattam Recipe Credit : Fathimas Curry World

You might also like