ഇതാണ് മക്കളെ ഉണ്ണിയപ്പത്തിന്റെ യഥാർത്ഥ കൂട്ട്! ഈ 3 കാര്യങ്ങൾ ശ്രദ്ധിച്ചാൽ മതി 5 മിനിറ്റിൽ സോഫ്റ്റ് ഉണ്ണിയപ്പം റെഡി!! | Perfect Unniyappam Recipe
Perfect Unniyappam Recipe
Perfect Unniyappam Recipe : മലയാളികളുടെ നാലുമണി പലഹാരങ്ങളിൽ ഒഴിച്ചു കൂടാനാവാത്ത ഒന്നാണല്ലോ ഉണ്ണിയപ്പം. നാലുമണി പലഹാരങ്ങളിൽ മാത്രമല്ല വിഷു പോലുള്ള വിശേഷാവസരങ്ങളിലും ഉണ്ണിയപ്പം തയ്യാറാക്കുന്ന പതിവ് മിക്ക വീടുകളിലും ഉള്ളതായിരിക്കും. എന്നാൽ എല്ലാ വീടുകളിലും സ്ഥിരമായി ഉണ്ടാക്കാറുള്ള ഒരു പലഹാരമാണ് ഉണ്ണിയപ്പമെങ്കിലും പലരും പറഞ്ഞു കേൾക്കാറുള്ള ഒരു പരാതി ഉണ്ണിയപ്പം തയ്യാറാക്കുമ്പോൾ അത് ഒട്ടും സോഫ്റ്റ് ആയി കിട്ടുന്നില്ല എന്നതാണ്.
നല്ല സോഫ്റ്റ് ആയ ഉണ്ണിയപ്പം ഉണ്ടാക്കാനായി ചെയ്തു നോക്കാവുന്ന ഒരു രീതിയാണ് ഇവിടെ വിശദമാക്കുന്നത്. ഈയൊരു രീതിയിൽ ഉണ്ണിയപ്പം തയ്യാറാക്കാനായി ആദ്യം തന്നെ രണ്ട് കപ്പ് അളവിൽ പച്ചരി നല്ലതുപോലെ കഴുകി വൃത്തിയാക്കി 6 മണിക്കൂറെങ്കിലും വെള്ളത്തിൽ കുതിരാനായി ഇട്ടുവയ്ക്കണം. അതിനുശേഷം വെള്ളത്തിൽ നിന്നും അരി പൂർണ്ണമായും എടുത്ത് വെള്ളം ഊറ്റി കളയുക. ഈയൊരു സമയം കൊണ്ട് ഉണ്ണിയപ്പം തയ്യാറാക്കാൻ ആവശ്യമായ ശർക്കര പാനി തയ്യാറാക്കണം.
അതിനായി ഒരു വലിയ കട്ട ശർക്കര ഒരു പാത്രത്തിലേക്ക് ഇട്ട് ആവശ്യത്തിന് വെള്ളവും ഒഴിച്ച് നല്ല കട്ടിയായ പരുവത്തിൽ പാനി ഉണ്ടാക്കിയെടുക്കുക. അതിലെ കല്ലും മണ്ണും കളയാനായി അരിച്ചെടുത്ത് മറ്റൊരു പാത്രത്തിലേക്ക് ഒഴിക്കുക. ശേഷം അരി മിക്സിയുടെ ജാറിലേക്ക് ഇട്ട് ഇളം ചൂടോടുകൂടിയ ശർക്കരപ്പാനി കൂടി ചേർത്ത് പേസ്റ്റ് രൂപത്തിൽ മാവ് അരച്ചെടുക്കുക. അതിലേക്ക് ഒരു കപ്പ് അളവിൽ മൈദയും, ഒരു പിഞ്ച് അളവിൽ ഏലയ്ക്കാപ്പൊടിയും ചേർത്ത് ഒന്നുകൂടി കറക്കി എടുക്കുക. വീണ്ടും മൂന്ന് പഴം കൂടി തോൽ കളഞ്ഞ് മാവിലേക്ക് ചേർത്ത് അരച്ചെടുക്കണം. അപ്പത്തിലേക്ക് ആവശ്യമായ തേങ്ങാക്കൊത്തും എള്ളും നെയ്യിൽ ഇട്ട് വറുത്തെടുക്കുക.
ഈയൊരു കൂട്ടുകൂടി അപ്പത്തിന്റെ മാവിലേക്ക് ചേർത്ത് നല്ലതുപോലെ മിക്സ് ചെയ്ത ശേഷം ഫെർമെന്റ് ചെയ്യാനായി മാവ് മാറ്റിവയ്ക്കാം. കുറഞ്ഞത് 8 മണിക്കൂറെങ്കിലും മാവ് ഫെർമെന്റ് ചെയ്താൽ മാത്രമേ അപ്പം ഉണ്ടാക്കുമ്പോൾ സോഫ്റ്റായി കിട്ടുകയുള്ളൂ. ശേഷം അപ്പച്ചട്ടി അടുപ്പത്ത് വെച്ച് ചൂടായി വരുമ്പോൾ അതിലേക്ക് നെയ്യോ എണ്ണയോ ഒഴിച്ചു കൊടുക്കുക. ഓരോ കരണ്ടി അളവിൽ മാവെടുത്ത് അത് ഉണ്ണിയപ്പ ചട്ടിയിലേക്ക് ഒഴിച്ചു കൊടുക്കുക. ഉണ്ണിയപ്പത്തിന്റെ രണ്ടുവശവും നല്ലതുപോലെ വെന്ത് കൃസ്പ്പായി തുടങ്ങുമ്പോൾ എണ്ണയിൽ നിന്നും എടുത്തുമാറ്റാവുന്നതാണ്. ഈയൊരു രീതിയിൽ ഉണ്ണിയപ്പം തയ്യാറാക്കുമ്പോൾ നല്ല സോഫ്റ്റ് രീതിയിൽ തന്നെ അപ്പം കിട്ടുന്നതാണ്. വിശദമായി മനസ്സിലാക്കാൻ വീഡിയോ കാണാവുന്നതാണ്. Credit : Sreejas foods