കുഴൽ വെള്ളം കാരണം കറ പിടിച്ച ക്ലോസറ്റ് തൂവെള്ളയാക്കാൻ ഇങ്ങനെ ചെയ്യൂ! 2 മിനിറ്റിൽ ഫൈവ് സ്റ്റാർ ഹോട്ടലിലെ ക്ലോസറ്റ് പോലെ വെട്ടിതിളങ്ങും!! | Easy Clean Toilet Tips
Easy Clean Toilet Tips
Easy Clean Toilet Tips : വീട് വൃത്തിയാക്കുമ്പോൾ ഏറ്റവും കൂടുതൽ സമയമെടുത്ത് ചെയ്യേണ്ട ഭാഗങ്ങളിൽ ഒന്നാണ് ബാത്റൂം. കാരണം ബാത്റൂമുകളിലെ ക്ലോസറ്റിലും വാഷ്ബേസിനിലും പറ്റിപ്പിടിച്ചിരിക്കുന്ന കടുത്ത വെള്ളക്കറകളും മറ്റും കളയുക എന്നത് അത്ര എളുപ്പമുള്ള കാര്യമല്ല. അതിനായി കടകളിൽ നിന്നും ഉയർന്ന വില കൊടുത്ത് കെമിക്കൽ അടങ്ങിയ ലിക്വിഡുകൾ വാങ്ങി ഉപയോഗിച്ചാലും മിക്കപ്പോഴും ഉദ്ദേശിച്ച ഫലം ലഭിക്കാറില്ല. എന്നാൽ വളരെ കുറഞ്ഞ ചിലവിൽ
എത്ര കറപിടിച്ച ബാത്റൂമും എളുപ്പത്തിൽ ക്ലീൻ ചെയ്ത് എടുക്കാനായി ചെയ്തു നോക്കാവുന്ന ഒരു ട്രിക്ക് വിശദമായി മനസ്സിലാക്കാം. ഈയൊരു രീതിയിൽ ബാത്റൂമിലെ ക്ലോസറ്റ്, വാഷ്ബേസിൻ എന്നിവ ക്ലീൻ ചെയ്യാനായി ആവശ്യമായിട്ടുള്ള പ്രധാന സാധനം പെയിന്റ് റിമൂവറാണ്. ആദ്യം തന്നെ അത്യാവശ്യം വലിപ്പമുള്ള ഒരു പെയിന്റ് ബ്രഷ് ഉപയോഗിച്ച് പെയിന്റ് റിമൂവർ ക്ലോസറ്റിന്റെ എല്ലാ ഭാഗത്തും നല്ല രീതിയിൽ തേച്ച് കൊടുക്കുക.
ഇത് കുറച്ചുനേരത്തേക്ക് റസ്റ്റ് ചെയ്യാനായി മാറ്റിവെക്കണം. ഈയൊരു സമയം കൊണ്ട് ബാത്റൂമിലെ വാഷ്ബേസിനിലും പെയിന്റ് റിമൂവർ നല്ല രീതിയിൽ തേച്ചുപിടിപ്പിക്കാവുന്നതാണ്. ശേഷം സബീന പൊടി വീട്ടിലുണ്ടെങ്കിൽ അത് എടുത്ത് ക്ലോസറ്റിന്റെ അകത്തും പുറം ഭാഗങ്ങളിലുമെല്ലാം വിതറി കൊടുക്കുക. ഇതേ രീതിയിൽ തന്നെ വാഷ്ബേസിന്റെ മുകളിലും സബീന പൊടി വിതറി കൊടുക്കാവുന്നതാണ്. അതിനുശേഷം ഉരയ്ക്കാൻ ആവശ്യമായ ഒരു ബ്രഷ് ഉപയോഗിച്ച് ക്ലോസറ്റ് നല്ല രീതിയിൽ വൃത്തിയാക്കി എടുക്കുക.
പിന്നീട് പച്ചവെള്ളം ഉപയോഗിച്ച് ക്ലോസെറ്റ് കഴുകുമ്പോൾ തന്നെ ഉൾഭാഗം ഉൾപ്പെടെയുള്ള എല്ലാ വശങ്ങളിലും കറകൾ പോയിട്ടുള്ളതായി കാണാൻ സാധിക്കും. ഇതേ രീതിയിൽ തന്നെ വാഷ്ബേസിന്റെ മുകളിലും സബീന പൊടിയിട്ട് ടൂത്ത് ബ്രഷ് അല്ലെങ്കിൽ സാധാരണ ക്ലീനിങ് ബ്രഷ് ഉപയോഗിച്ച് കഴുകിയെടുക്കുകയാണെങ്കിൽ എളുപ്പത്തിൽ വൃത്തിയായി കിട്ടുന്നതാണ്. കെമിക്കൽ അടങ്ങിയ ഉൽപ്പന്നങ്ങൾ ഉപയോഗിക്കുമ്പോൾ ഉണ്ടാകുന്ന നിറം മങ്ങൽ ഈയൊരു രീതി ഉപയോഗപ്പെടുത്തുന്നത് വഴി ഉണ്ടാകുന്നില്ല. കൂടുതൽ വിശദമായി മനസ്സിലാക്കാൻ വീഡിയോ കാണാവുന്നതാണ്. Credit : Razi Nazi activities