ഇതും കൂടി ചേർത്ത് മീൻ കറി ഒന്ന് വെച്ചു നോക്കൂ! മീൻ ചാറിന് ഇരട്ടി രുചിയാവും; നല്ല കുറുകിയ ചാറോട് കൂടിയ കിടിലൻ മീൻ കറി!! | Special Fish Curry
Special Fish Curry
Special Fish Curry : ഇതും കൂടി ചേർത്ത് മീൻ കറി വെച്ചു നോക്കൂ! മീൻ ചാറിന് ഇരട്ടി രുചിയാവും. ചോറിന്റെ കൂടെ നല്ല എരിയും പുളിയുമുള്ള മീൻകറിയുണ്ടെങ്കിൽ എത്ര ചോറ് വേണമെങ്കിലും കഴിക്കാം. ചാറിന്റെ രുചി ഇരട്ടിയാക്കാൻ ഒരു പുതിയ കാര്യം കൂടെ ചേർത്ത് ഒരു മീൻ കറി തയ്യാറാക്കി നോക്കിയാലോ. ഈ മീൻകറിയുണ്ടാക്കാൻ അത്ര സമയമൊന്നും വേണ്ടെന്നെ. വളരെ എളുപ്പത്തിൽ രുചികരമായ മീൻ കറി എങ്ങനെ തയ്യാറാക്കാമെന്ന് നോക്കാം.
- ഫിഷ് – 500 ഗ്രാം
- ഉലുവ – 12 എണ്ണം
- കുടംപുളി – 3 എണ്ണം
- തേങ്ങ കൊത്ത് – 2 ടേബിൾ സ്പൂൺ
- ഉലുവ പൊടി – 2 പിഞ്ച്
ആദ്യം പൊടികളെല്ലാം നന്നായി മിക്സ് ചെയ്തെടുക്കണം. അതിനായി ഒരു ബൗൾ എടുത്ത് അതിലേക്ക് രണ്ട് ടേബിൾ സ്പൂൺ മുളക് പൊടിയും, ഒന്നര ടേബിൾ സ്പൂൺ പിരിയൻ മുളക് പൊടിയും, അര ടേബിൾ സ്പൂൺ മല്ലിപ്പൊടിയും, കാൽ ടീസ്പൂൺ മഞ്ഞൾപ്പൊടിയും ചേർത്ത് കൊടുക്കണം. ശേഷം ഇതിലേക്ക് കുറച്ച് വെള്ളം കൂടി ചേർത്ത് നന്നായി മിക്സ് ചെയ്തെടുക്കണം. അടുത്തതായി ഒരു ചട്ടി അടുപ്പിൽ വച്ച് ചൂടാകുമ്പോൾ അതിലേക്ക് ആവശ്യത്തിന് വെളിച്ചെണ്ണ ഒഴിച്ച് കൊടുക്കാം. എണ്ണ ചൂടായി വരുമ്പോൾ ഇതിലേക്ക് പന്ത്രണ്ട് ഉലുവ ഇട്ട് കൊടുക്കാം. ഉലുവ പൊട്ടി വരുമ്പോൾ അതിലേക്ക് പന്ത്രണ്ട് ചെറിയ ഉള്ളി ചതച്ചെടുത്തതും, രണ്ട് ടേബിൾ സ്പൂൺ വെളുത്തുള്ളിയും, രണ്ട് ടേബിൾ സ്പൂൺ ഇഞ്ചിയും കൂടി ചേർത്ത് കൊടുക്കാം. ശേഷം നാല് പച്ചമുളക് നാലായി കീറിയതും ആവശ്യത്തിന് കറിവേപ്പിലയും ഇട്ട് നന്നായി വഴറ്റിയെടുക്കാം.
ഇത് നന്നായി വഴന്ന് ഒരു ഗോൾഡൻ കളർ ആവുന്നത് വരെ വഴറ്റി എടുക്കാം. ശേഷം കുറഞ്ഞ തീയിൽ വെച്ച് നേരത്തെ തയ്യാറാക്കി വച്ച അരപ്പ് ചേർത്ത് അതിന്റെ പച്ച മണം മാറുന്നത് വരെ നല്ലപോലെ ഇളക്കി കൊടുക്കാം. ശേഷം കുടംപുളി കുതിർത്തെടുത്ത വെള്ളവും ചൂട് വെള്ളവും കൂടി ഒഴിച്ച് കൊടുക്കണം. ശേഷം രണ്ട് കുടംപുളിയും ആവശ്യത്തിന് ഉപ്പും കൂടി ചേർത്ത് നന്നായി തിളച്ച് വരുമ്പോൾ അതിലേക്ക് രണ്ട് ടേബിൾ സ്പൂൺ തേങ്ങ കൊത്ത് കൂടി ഇട്ട് കൊടുക്കാം. ഇതെല്ലാം കൂടി നന്നായി തിളച്ച് വരുമ്പോൾ എടുത്ത് വച്ച മീൻ ചേർക്കാം. ഏത് മീനായാലും കുഴപ്പമില്ല. ശേഷം ഇത് അടച്ച് വെച്ച് മീൻ നന്നായി വെന്ത് വരുമ്പോൾ രണ്ട് പിഞ്ച് ഉലുവ പൊടിയും ആവശ്യത്തിന് വെളിച്ചെണ്ണയും കൂടി ഒഴിച്ച് കൊടുക്കാം. സ്വാദിഷ്ടമായ മീൻ കറി റെഡി. ഉച്ചയൂണിന് നല്ല നാടൻ കുടം പുളിയിട്ട് വെച്ച മീൻ കറി വളരെ എളുപ്പത്തിൽ നിങ്ങളും തയ്യാറാക്കി നോക്കൂ. Credit : Sheeba’s Recipes