കട്ടൻ ചായയിൽ സവാള ഇട്ടു നോക്കൂ! മുടിയിൽ ഇതൊന്ന് തൊട്ടാൽ മതി മുടി ഭ്രാന്ത് പിടിച്ച പോലെ വളരും!! | How to Grow Long Thicken Hair with Onion
How to Grow Long Thicken Hair with Onion
How to Grow Long Thicken Hair with Onion : മുടികൊഴിച്ചിൽ, താരൻ, പോലുള്ള പ്രശ്നങ്ങൾ അനുഭവിക്കുന്നവരാണ് ഇന്ന് മിക്ക ആളുകളും. ഇത്തരത്തിലുള്ള പ്രശ്നങ്ങൾ ഇല്ലാതാക്കാനായി കടകളിൽ നിന്നും കെമിക്കൽ അടങ്ങിയ ഉൽപ്പന്നങ്ങൾ വാങ്ങി ഉപയോഗിക്കുന്ന പതിവ് മിക്കവരിലും കാണാറുണ്ട്. തുടക്കത്തിൽ ചെറിയ രീതിയിൽ ഇവകൊണ്ട് ഫലം ലഭിക്കുമെങ്കിലും പിന്നീട് അവ പലരീതിയിലുള്ള പ്രശ്നങ്ങളും മുടിക്ക് ഉണ്ടാക്കാറുണ്ട്.
എന്നാൽ മുടിക്ക് യാതൊരുവിധ കേടും ഉണ്ടാക്കാതെ തന്നെ വീട്ടിലുള്ള ചേരുവകൾ മാത്രം ഉപയോഗപ്പെടുത്തി തയ്യാറാക്കാവുന്ന ഒരു ഹെയർ പാക്കിന്റെ കൂട്ട് വിശദമായി മനസ്സിലാക്കാം. ഈയൊരു ഹെയർ പാക്ക് തയ്യാറാക്കാനായി ആവശ്യമായിട്ടുള്ള ചേരുവകൾ രണ്ട് ടീസ്പൂൺ അളവിൽ തേയില, ഒരു വലിയ സവാള, രണ്ട് ബേ ലീഫ് ഇത്രയും സാധനങ്ങളാണ്. ആദ്യം തന്നെ ഒരു പാത്രത്തിലേക്ക് തേയില പൊടിയും, ബേ ലീഫ് ചെറുതായി അരിഞ്ഞതും, സവാളയും വെള്ളവും ഇട്ടശേഷം നല്ലതുപോലെ തിളപ്പിക്കുക.
വെള്ളം നന്നായി തിളച്ച് നിറമെല്ലാം മാറി തുടങ്ങുമ്പോൾ ഓഫ് ചെയ്യാവുന്നതാണ്. ഈയൊരു വെള്ളം കുളിക്കുന്നതിനു മുൻപായി കുറച്ചുനേരം തലയിൽ തേച്ചു പിടിപ്പിച്ച ശേഷം കഴുകി കളയാവുന്നതാണ്. അതല്ലെങ്കിൽ ഒരു കപ്പ് അളവിൽ ഈ ഒരു വെള്ളം മുടി കഴുകുമ്പോൾ തലയിൽ ഒഴിച്ച് അവസാനമായി കഴുകി കളയാവുന്നതാണ്. ഈയൊരു ഹെയർ പാക്ക് സ്ഥിരമായി മുടിയിൽ ഉപയോഗിക്കുകയാണെങ്കിൽ,
മുടിയുടെ പല പ്രശ്നങ്ങളും ഇല്ലാതാക്കാനായി സാധിക്കുന്നതാണ്. അകാല നര, മുടികൊഴിച്ചിൽ, താരൻ പോലുള്ള എല്ലാവിധ മുടിയുടെ പ്രശ്നങ്ങൾക്കും ഈ ഒരു ഹെയർ പാക്ക് ഉപയോഗിക്കുന്നത് വഴി നല്ല ഫലം ലഭിക്കുന്നതാണ്. മാത്രമല്ല ബേലീഫ് ഉപയോഗിക്കുന്നത് കൊണ്ട് തന്നെ നല്ല മണവും ഈയൊരു വെള്ളത്തിന് ലഭിക്കുന്നതാണ്. ഹെയർ പാക്കിനെ പറ്റി കൂടുതൽ വിശദമായി മനസ്സിലാക്കാൻ വീഡിയോ കാണാവുന്നതാണ്. Video Credit : Priya’s Dream World