ഓലൻ ഇതുപോലെ ഒന്ന് ഉണ്ടാക്കി നോക്കൂ! മാറ്റിവെക്കാനാവില്ല ഈ ഓലൻ; എളുപ്പത്തിൽ സദ്യ സ്പെഷ്യൽ ഓലൻ!! | Sadya Special Olan Recipe

Sadya Special Olan Recipe

Sadya Special Olan Recipe : സദ്യ വിഭവങ്ങളിൽ വളരെ എളുപ്പത്തിൽ തയ്യാറാക്കാവുന്നതും അതേസമയം രുചികരമായി കഴിക്കാവുന്നതുമായ ഒരു വിഭവമാണ് ഓലൻ. വളരെ കുറഞ്ഞ ചേരുവകൾ മാത്രം ഉപയോഗപ്പെടുത്തി എളുപ്പത്തിൽ തയ്യാറാക്കി എടുക്കാവുന്ന ഓലന്റെ റെസിപ്പി വിശദമായി മനസ്സിലാക്കാം. ഓലൻ തയ്യാറാക്കാനായി ആവശ്യമായിട്ടുള്ള ചേരുവകൾ

ചേരുവകൾ :

  • കുമ്പളങ്ങ
  • വൻപയർ
  • പച്ചമുളക്
  • കറിവേപ്പില
  • ഉപ്പ്
  • വെളിച്ചെണ്ണ
  • തേങ്ങാ പാൽ

കുമ്പളങ്ങ തോല് കളഞ്ഞ് വൃത്തിയാക്കി എടുത്തത്, വൻപയർ, പച്ചമുളക്, കറിവേപ്പില, ഉപ്പ്, വെളിച്ചെണ്ണ, തേങ്ങയുടെ രണ്ടാം പാൽ, ഒന്നാം പാൽ ഇത്രയും സാധനങ്ങളാണ്. ആദ്യം തന്നെ കഴുകി വൃത്തിയാക്കി വച്ച വൻപയർ കുക്കറിലിട്ട് ആവശ്യത്തിന് വെള്ളവും ചേർത്ത് വേവിക്കാനായി വയ്ക്കുക. ഒരു നാല് വിസിൽ വരുമ്പോഴേക്കും വൻപയർ ആവശ്യമുള്ള രീതിയിൽ വെന്ത് വന്നിട്ടുണ്ടാകും. ശേഷം അതേ കുക്കറിലേക്ക് മുറിച്ചു വെച്ച കുമ്പളങ്ങയുടെ കഷണങ്ങൾ കൂടി ഇട്ടു കൊടുക്കുക.

ഈയൊരു സമയത്ത് എരുവിന് ആവശ്യമായ പച്ചമുളകും, ആവശ്യത്തിന് ഉപ്പും, തേങ്ങയുടെ രണ്ടാം പാലും ചേർത്ത് കൊടുക്കാവുന്നതാണ്. രണ്ടാം പാൽ ഒഴിച്ചതിന് ശേഷം കുക്കർ അടച്ചുവെച്ച് കഷ്ണം വേവിച്ചെടുക്കേണ്ടതില്ല. കുമ്പളങ്ങ നന്നായി വെന്ത് വന്നു തുടങ്ങുമ്പോൾ അതിലേക്ക് കുറച്ച് കറിവേപ്പില കൂടി ചേർത്തു കൊടുക്കാം. വീണ്ടും നന്നായി കുറുകി വരുമ്പോൾ ഓലനിലേക്ക് തേങ്ങയുടെ ഒന്നാം പാൽ ഒഴിച്ചു കൊടുക്കുക.

ഒന്നാം പാൽ ഒഴിച്ചതിനു ശേഷം തീ ഓഫ് ചെയ്യാവുന്നതാണ്. ഒരുപിടി കറിവേപ്പില കൂടി ഈയൊരു സമയത്ത് ഓലനിലേക്ക് ചേർത്തു കൊടുക്കാം. അവസാനമായി കുറച്ച് പച്ച വെളിച്ചെണ്ണ കൂടി ഓലന് മുകളിലായി തൂവി കൊടുക്കാം. ഇപ്പോൾ രുചികരമായ ഓലൻ തയ്യാറായി കഴിഞ്ഞു. കുട്ടികൾക്കും വലിയവർക്കും എല്ലാം ഒരേ രീതിയിൽ ഇഷ്ടപ്പെടുന്ന ഒരു വിഭവം കൂടിയാണ് ഓലൻ. വിശദമായി മനസ്സിലാക്കാൻ വീഡിയോ കാണാവുന്നതാണ്. Sadya Special Olan Recipe Video Credit : KeralaKitchen Mom’s Recipes by Sobha


Sadya Special Olan Recipe | Authentic Kerala Onam Sadya Dish

Olan is a light, mildly spiced Kerala vegetarian curry that holds a special place in the Onam Sadya feast. Made with ash gourd (kumbalanga), cowpeas (vanpayar), and fresh coconut milk, this dish is not just delicious but also highly healthy, vegan, and gluten-free – making it a perfect choice for festive recipes, authentic South Indian food lovers, and anyone looking for easy Indian recipes at home.

If you are searching for traditional Kerala Sadya dishes or want to cook a high-protein vegetarian curry, this Olan recipe is the best pick.


Why This Olan Recipe is Special

  • 100% vegetarian and vegan friendly
  • Perfect for Onam Sadya and Vishu feast
  • Light, healthy, and made with fresh coconut milk
  • A must-have in Kerala festive recipes collection

Ingredients for Sadya Special Olan

  • Ash gourd (Kumbalanga) – 2 cups, diced
  • Red cowpeas (Vanpayar) – ½ cup, soaked overnight and cooked
  • Coconut milk – 1 cup (thick) + ½ cup (thin)
  • Green chilies – 2, slit
  • Curry leaves – 1 sprig
  • Coconut oil – 1 tbsp
  • Salt – as needed

Step-by-Step Cooking Instructions

Step 1: Cook the Cowpeas

  • Soak red cowpeas (vanpayar) overnight.
  • Pressure cook with enough water until soft, but not mushy.

Step 2: Cook the Vegetables

  • In a pan, add diced ash gourd and slit green chilies.
  • Pour thin coconut milk and cook until soft.

Step 3: Combine with Cowpeas

  • Add cooked cowpeas to the ash gourd mixture.
  • Mix gently and add salt to taste.

Step 4: Add Coconut Milk and Seasoning

  • Pour in the thick coconut milk.
  • Simmer for 2 minutes (do not boil after adding thick coconut milk).
  • Drizzle with coconut oil and add fresh curry leaves.

Serving Suggestions

  • Serve Olan warm as part of a Kerala Sadya meal with red rice, avial, sambar, rasam, and payasam.
  • Can also be enjoyed as a light healthy vegetarian curry with steamed rice.

Sadya Special Olan Recipe

  • Kerala vegetarian recipes
  • Onam Sadya special dishes
  • Traditional South Indian food
  • Healthy vegan curry with coconut milk
  • Authentic Kerala recipes for festivals
  • Easy Indian recipes for beginners
  • Best Sadya recipes for Onam

Pro Tips for Perfect Olan

  • Always use freshly extracted coconut milk for authentic flavor.
  • Do not overcook after adding thick coconut milk.
  • Drizzle pure coconut oil at the end for that signature Kerala aroma.

Olan is more than just a dish – it’s an essential part of the Onam Sadya celebrations. This healthy vegan curry not only enhances the flavor of your festive feast but also brings the authentic touch of Kerala cuisine to your dining table.

Try this Sadya special Olan recipe today and bring home the real flavors of Onam.


Read also : നാടൻ രുചിയിൽ പൈനാപ്പിൾ പച്ചടി ഇങ്ങനെ ഒന്ന് തയ്യാറാക്കി നോക്കൂ! ഓണം സദ്യ സ്പെഷ്യൽ പൈനാപ്പിൾ പച്ചടി! | Sadya Pineapple Pachadi Recipe

You might also like