ഒരു വെറൈറ്റി മുട്ട മാഗ്ഗി! മാഗ്ഗി നൂഡിൽസ് ഒരിക്കലെങ്കിലും ഇതുപോലെ ഒന്നു ചെയ്തു നോക്കൂ! കഴിച്ചാലും കഴിച്ചാലും മതിയാവില്ല!! | Variety Egg Maggi Masala

Variety Egg Maggi Masala

Variety Egg Maggie Masala: സാധാരണ ഉണ്ടാക്കുന്നതിൽ നിന്ന് വ്യത്യസ്തമായി ഒരു മസാല ഉണ്ടാക്കി അതിലേക്ക് മാഗി ഇട്ട ഒരു റെസിപ്പിയാണിത്. ഇതുവരെ ഇങ്ങനെ ചെയ്തു നോക്കാത്തവർ ഒന്ന് ഇതുപോലെ ചെയ്തു നോക്കൂ എല്ലാവർക്കും തീർച്ചയായും ഇഷ്ടമാവും. ഒരു പാൻ അടുപ്പിൽ വെച്ച് അതിലേക്ക് സൺഫ്ലവർ ഓയിൽ ഒഴിച്ച് കൊടുക്കുക. ശേഷം ഇതിലേക്ക് ചെറുതായി അരിഞ്ഞു വച്ചിരിക്കുന്ന സവാള പച്ചമുളക് ഇഞ്ചി വെളുത്തുള്ളി പേസ്റ്റ്

  • ഓയിൽ – 2 ടേബിൾ സ്പൂൺ
  • ഇഞ്ചി വെളുത്തുള്ളി പേസ്റ്റ് – 1 ടേബിൾ സ്പൂൺ
  • സവാള – 1 എണ്ണം
  • പച്ച മുളക് – 2 എണ്ണം
  • മല്ലി പൊടി – 1/4 ടീ സ്പൂൺ
  • മുളക് പൊടി – 1/4 ടീ സ്പൂൺ
  • മഞൾ പൊടി – 1/4 ടീ സ്പൂ
  • ചെറിയ ജീരകം
  • ഉപ്പ് – ആവശ്യത്തിന്
  • മുട്ട – 2 എണ്ണം
  • തക്കാളി
  • മാഗി

എന്നിവ ചേർത്ത് കൊടുത്തത് നന്നായി മിക്സ് ചെയ്യുക. ശേഷം ഇതിലേക്ക് മുളകു പൊടി മഞ്ഞൾപ്പൊടി മല്ലിപ്പൊടി ചെറിയ ജീരകം ആവശ്യത്തിന് ഉപ്പ് എന്നിവ ചേർത്ത് കൊടുത്ത് വീണ്ടും നന്നായി ഇളക്കി യോജിപ്പിച്ച ശേഷം രണ്ടു മുട്ട ചേർത്തു കൊടുക്കുക. കൂടെ തന്നെ ചെറുതായി അരിഞ്ഞ തക്കാളിയും ഇട്ട് ഹൈ ഫ്ലെയിമിൽ വെച്ച് മുട്ട നന്നായി വേകുന്നത് വരെയും ഇളക്കി യോജിപ്പിക്കുക. ഇനി ഇതിലേക്ക് മാഗി മസാല കൂടി ചേർത്ത് വീണ്ടും

നന്നായി ഇളക്കി യോജിപ്പിച്ച ശേഷം ഇത് പാനിൽ നിന്ന് മാറ്റാവുന്നതാണ്. ഇതേ പാനിലേക്ക് കുറച്ചു വെള്ളം ഒഴിച്ചു കൊടുത്ത് മാഗി ന്യൂഡിൽസ് ഇട്ടുകൊടുത്ത് നന്നായി വേവിക്കുക. നമ്മൾ ഉണ്ടാക്കി വച്ചിരിക്കുന്ന മസാല ഈ ഒരു ന്യൂഡിൽസിലേക്ക് ഇട്ടു കൊടുത്ത് എല്ലാം കൂടി ഇളക്കി യോജിപ്പിച്ച് എടുത്താൽ നമ്മുടെ ടേസ്റ്റി മാഗി മസാല റെഡിയായി. Credit: Mrs Malabar

You might also like