Tasty Home Made Fish Masala Recipe: ഈയൊരു ഫിഷ് മസാല ഉണ്ടെങ്കിൽ ചോറ് തീരുന്ന വഴി അറിയില്ല. ഇത്രയും ടേസ്റ്റി ആയ ഈ ഒരു ഫിഷ് മസാല ഉണ്ടാക്കിയെടുക്കുന്നത് എങ്ങനെയാണെന്ന് നോക്കാം. ഇതിലെ മെയിൻ ഇൻഗ്രീഡിയന്റ് തക്കാളിയാണ്. ആദ്യം തന്നെ മീൻ കഴുകി വൃത്തിയാക്കി കഷ്ണങ്ങളാക്കി വെച്ചിരിക്കുന്ന മീനിലേക്ക് കുറച്ച് ഉപ്പും മഞ്ഞൾപ്പൊടിയും മുളകും ചേർത്ത് കൊടുത്ത് മിക്സ് ചെയ്ത് 15 മിനിറ്റ് റസ്റ്റ് ചെയ്യാൻ വയ്ക്കുക.
- മീൻ – 6 പീസ്
- ഉപ്പ് – ആവശ്യത്തിന്
- മഞ്ഞൾപ്പൊടി
- മുളക് പൊടി
- തക്കാളി – 3 എണ്ണം
- ഉലുവ
- ചെറിയുള്ളി – 1/2 കപ്പ്
- പച്ചമുളക് – 2 എണ്ണം
- ഇഞ്ചി വെളുത്തുള്ളി ചതച്ചത് – 2 ടേബിൾ സ്പൂൺ
- മല്ലി പൊടി – 1 ടീ സ്പൂൺ
- പെരുംജീരക പൊടി – 1/4 ടീ സ്പൂൺ
- വേപ്പില
- കുരുമുളക് പൊടി – 1/2 ടീ സ്പൂൺ
- വിനാഗിരി – 1. 1/2 ടീ സ്പൂൺ
ഒരു പാനിൽ തക്കാളി അടിഭാഗത്ത് ചെറുതായി ഒന്ന് വരന്ന ശേഷം തിളപ്പിച്ച വെള്ളത്തിൽ ഇട്ട് ഒന്ന് തിളപ്പിച്ച് എടുക്കുക. ശേഷം ഇത് ചൂടാറി കഴിയുമ്പോൾ ഇതിലെ തൊലിയെല്ലാം ഉലിച്ചു ചെറിയ കഷണങ്ങളാക്കി മുറിച്ചു മാറ്റി വെക്കുക.
ഇനി ഒരു പാൻ അടുപ്പിൽ വച്ച് അതിലേക്ക് മീൻ ഇട്ടുകൊടുത്ത് രണ്ട് സൈഡും ഒന്ന് പൊരിച്ചെടുക്കുക. ശേഷം ഇതേ എണ്ണയിലേക്ക് തന്നെ ഉലുവ ചേർത്ത് കൊടുക്കുക. കൂടെത്തന്നെ ചെറുതായി അരിഞ്ഞ ചെറിയുള്ളി ചേർത്ത് കൊടുത്ത് നന്നായി വഴറ്റുക.
ശേഷം ഇഞ്ചി വെളുത്തുള്ളി പേസ്റ്റും പച്ചമുളകും കുറച്ച് വേപ്പിലയും ഇട്ടുകൊടുത്ത് വീണ്ടും നന്നായി മിക്സ് ചെയ്യുക. ശേഷം ഇതിലേക്ക് മഞ്ഞൾപ്പൊടി മുളകുപൊടി മല്ലിപ്പൊടി കുരുമുളകുപൊടി പെരുംജീരകപ്പൊടി എന്നിവ ചേർത്ത് കൊടുത്ത് പൊടികളുടെ പച്ചമണം മാറുന്നവരെ മിക്സ് ചെയ്യുക. ഇനി ഇതിലേക്ക് നമ്മൾ മുറിച്ചു വച്ചിരിക്കുന്ന തക്കാളിയും കുറച്ചു വിനാഗിരിയും ആവശ്യത്തിന് ഉപ്പും ചേർത്ത് കൊടുത്ത എല്ലാം കൂടി നന്നായി മിക്സ് ചെയ്തെടുക്കുക. ശേഷം ഇതിലേക്ക് പൊരിച്ചു വച്ചിരിക്കുന്ന മീൻ ചേർത്ത് കൊടുത്ത് മസാലയിൽ നന്നായി കോട്ട് ചെയ്ത ശേഷം 15 മിനിറ്റ് ചെറിയ തീയിൽ അടച്ചുവെച്ച് വേവിക്കുക. ഇടക്ക് ഒന്ന് മീൻ മറിച്ചിട്ട് കൊടുക്കേണ്ടതാണ്. ശേഷം ഇതിലേക്ക് പച്ചമുളകും വേപ്പിലയും കൂടിയിട്ട് കൊടുത്തു കഴിഞ്ഞാൽ നമ്മുടെ മീൻ മസാല റെഡിയായി. Credit: Daily Dishes