Tasty Chicken Kondattam Recipe: റസ്റ്റോറന്റ് സ്റ്റൈൽ ചിക്കൻ കൊണ്ടാട്ടം വീട്ടിൽ തന്നെ എങ്ങനെ ഉണ്ടാക്കാം എന്ന് നോക്കാം. ഹോട്ടലിൽ കിട്ടുന്ന അതേ രുചിയിൽ തന്നെ വീട്ടിൽ നമുക്ക് ചിക്കൻ കൊണ്ടാട്ടം ഉണ്ടാക്കിയെടുക്കാൻ സാധിക്കും. ഇതിനായി വീട്ടിൽ തന്നെയുള്ള കുറച്ച് ചേരുവകൾ മാത്രമേ ആവശ്യമായി വരുന്നുള്ളൂ. ആദ്യം തന്നെ കഴുകി വൃത്തിയാക്കിയ ചിക്കൻ ഒരു ബൗളിലേക്ക് ഇട്ടുകൊടുക്കാം.
- ചിക്കൻ – 1/2 കിലോ
- കാശ്മീരി മുളക് പൊടി – 1 ടേബിൾ സ്പൂൺ
- മല്ലി പൊടി – 1 ടീ സ്പൂൺ
- മഞ്ഞൾ പൊടി – 1/4 ടീ സ്പൂൺ
- ഗരം മസാല – 1/2 ടീ സ്പൂൺ
- കുരുമുളക് പൊടി – 1/2 ടീ സ്പൂൺ
- ഇഞ്ചി വെളുത്തുള്ളി പേസ്റ്റ് – 2 ടീ സ്പൂൺ
- നാരങ്ങ – 1/2 ഭാഗം
- വെളിച്ചെണ്ണ – 1. 1/2 ടീ സ്പൂൺ
- ഉപ്പ് – ആവശ്യത്തിന്
- വേപ്പില
- വറ്റൽ മുളക്
- സവാള – 1/2 ഭാഗം
- ചെറിയുള്ളി – 20 എണ്ണം
- വെളുത്തുള്ളി അരിഞ്ഞത് – 2 ടീ സ്പൂൺ
- ഇഞ്ചി അരിഞ്ഞത് – 1 ടീ സ്പൂൺ
- ഇടിച്ച മുളക് – 2 ടീ സ്പൂൺ
- ടൊമാറ്റോ സോസ് – 2 ടേബിൾ സ്പൂൺ
ഇതിലേക്ക് കാശ്മീരി മുളകുപൊടിയും മഞ്ഞൾപ്പൊടിയും മല്ലിപ്പൊടി ഗരം മസാല ആവശ്യത്തിന് ഉപ്പ് ഇഞ്ചി വെളുത്തുള്ളി ചതച്ചത് എന്നിവ ചേർത്ത് നന്നായി മിക്സ് ചെയ്യുക. കൂടെത്തന്നെ വെളിച്ചെണ്ണയും നാരങ്ങാനീരും കുരുമുളകുപൊടിയും കൂടി ഇട്ടുകൊടുത്ത് എല്ലാംകൂടി യോജിപ്പിച്ച ശേഷം അര മണിക്കൂർ റെസ്റ്റ് ചെയ്യാൻ മാറ്റിവെക്കുക. അരമണിക്കൂറിന് ശേഷം ഒരു കടായി അടുപ്പിൽ വച്ച് ചൂടാകുമ്പോൾ വെളിച്ചെണ്ണ ഒഴിച്ചു കൊടുക്കുക. ഇതിലേക്ക് ചിക്കൻ ഇട്ടുകൊടുത്തു പൊരിച്ചു കോരുക. ചിക്കൻ പൊരിക്കുമ്പോൾ വേപ്പില കൂടി ഇട്ടുകൊടുത്ത് പൊരിക്കുക.
ഇനി ഒരു പാൻ അടുപ്പിൽ വച്ച് അതിലേക്ക് ചെറുതായി അരിഞ്ഞ സവാളയും ചെറിയുള്ളിയും ഇട്ടുകൊടുത്തു നന്നായി വഴറ്റിയ ശേഷം കൂടെ തന്നെ വറ്റൽമുളകും ഇട്ടു കൊടുക്കുക. ഇനി ഇതിലേക്ക് ചെറുതായി അരിഞ്ഞ ഇഞ്ചി വെളുത്തുള്ളി കൂടി ഇട്ടുകൊടുത്ത് ആവശ്യത്തിനു ഉപ്പും ചേർത്ത് നന്നായി ഇളക്കി യോജിപ്പിച്ചു കാശ്മീരി മുളകുപൊടി മല്ലിപ്പൊടി മഞ്ഞൾപ്പൊടി കുറച്ച് ഇട്ടുകൊടുക്കുക. ശേഷം ഇതിലേക്ക് ടൊമാറ്റോ സോസ് കൂടി ചേർത്ത് എല്ലാം കൂടി നന്നായി ഇളക്കി യോജിപ്പിച്ച് കുറച്ചു വെള്ളവും ഒഴിച്ച് ഗ്രേവി ഒന്ന് കുറുകി വരുമ്പോൾ ഇതിലേക്ക് പൊരിച്ചു വച്ചിരിക്കുന്ന ചിക്കൻ ഇട്ടുകൊടുത്താൽ എല്ലാംകൂടി മിക്സ് ചെയ്ത് ചിക്കനിൽ മസാല പിടിച്ചു കഴിയുമ്പോൾ കുറച്ചുകൂടി വേപ്പില ഇട്ടു കൊടുത്ത് തീ ഓഫാക്കാവുന്നതാണ്. Credit: Sheeba’s Recipes