പഴം കൊണ്ടൊരു കിടിലൻ ബർഫി! വീട്ടിൽ പഴം ഉണ്ടെങ്കിൽ ഇപ്പോൾ തന്നെ ഉണ്ടാക്കി നോക്കൂ! അസാധ്യ രുചിയാണ്!! | Tasty Banana Barfi Recipe

Tasty Banana Barfi Recipe

Tasty Banana Barfi Recipe : നമ്മുടെ വീടുകളിൽ സ്ഥിരമായി കാണുന്ന ഒരു കാഴ്ചയാണ് പഴം കറുത്തു പോകുമ്പോൾ കളയുക എന്നത്. എന്നാൽ ഇനി മുതൽ പഴം കറുത്ത് പോയാൽ കളയേണ്ട ആവശ്യമില്ല നമുക്ക് അതുകൊണ്ട് രുചികരമായ ബർഫി ഉണ്ടാക്കാവുന്നതാണ്. തൊലി കറുത്ത പഴം ആർക്കും കഴിക്കാൻ താല്പര്യം കാണില്ല. പക്ഷേ ഇനി മുതൽ ഇങ്ങനെ ഉണ്ടാക്കി നോക്കൂ. നല്ല പഴുത്ത പഴം ചെറിയ കഷണങ്ങളായി മുറിച്ചു മിക്സിയുടെ

  • പഴം 2 എണ്ണം
  • ഗോതമ്പുപൊടി – 1 കപ്പ്
  • നെയ്യ് – 2 ടേബിൾ സ്പൂൺ
  • കശുവണ്ടി
  • ബദാം
  • ശർക്കര
  • ഏലക്കാപ്പൊടി – 1/2 ടേബിൾ സ്പൂൺ

ജാറിൽ ഇട്ട് വെള്ളമൊട്ടുമില്ലാതെ അരച് എടുക്കുക. ഒരു പാൻ അടുപ്പിൽ വെച്ച് ഒരു ടേബിൾ സ്പൂൺ നെയ്യ് ഒഴിച്ച് അതിലേക്ക് ചെറുതായി അരിഞ്ഞ കശുവണ്ടിയും ബദാമും ഇട്ട് മൂപ്പിച്ചെടുക്കുക. ബദാമും കശുവണ്ടിയും കോരി മാറ്റിയ ശേഷം അതേ പാനിലേക്ക് ഒരു കപ്പ് ഗോതമ്പു പൊടി ഇട്ടു നന്നായി വറുക്കുക . ഗോതമ്പു പൊടിയുടെ നിറം ഒന്നു മാറി വരുമ്പോഴേക്കും ഇതിലേക്ക് നേരത്തെ അടിച്ചു വച്ചിരിക്കുന്ന പഴത്തിന്റെ കൂട്ട് ഒഴിച്ചു കൊടുത്തു നന്നായി മിക്സ് ചെയ്യുക.

ശേഷം ഇതിലേക്ക് ശർക്കര പാനി കട്ടിക്ക് അലിയിപ്പിച്ചത് കൂടി ഒഴിച്ചു കൊടുക്കുക. ശർക്കരപ്പാനി കൂടി ഒഴിച്ച ശേഷം ഒട്ടും കട്ടയില്ലാതെ നന്നായി മിക്സ് ചെയ്യുക. ഈ സമയത്ത് ഒരു ടേബിൾ സ്പൂൺ നെയ്യ് കൂടി ഒഴിച്ചു കൊടുത്തു നന്നായി ഇളക്കുക. പാനിൽ നിന്ന് ഈ കൂട്ട് വിട്ട് കിട്ടുന്ന ഒരു പരുവം എത്തുമ്പോൾ നമുക്ക് തീ ഓഫ് ചെയ്യാം. നിങ്ങൾക്ക് ഇഷ്ടമുള്ള ഒരു പാത്രം എടുത്ത് അതിൽ നെയ് തടവിയ ശേഷം പഴത്തിന്റെ കൂട്ട് ഒഴിച്ചു കൊടുത്തു നന്നായി സെറ്റ് ചെയ്യുക. സെറ്റ് ചെയ്ത ശേഷം മുകളിലായി കുറച്ചു ബദാമും കശുവണ്ടിയും കൂടിയിട്ടു അമർത്തി കൊടുക്കുക. ശേഷം ഇത് കുറന്നത് രണ്ടു മണിക്കൂർ മുതൽ മൂന്ന് മണിക്കൂർ വരെ മാറ്റിവെക്കുക. രണ്ടു മണിക്കൂറിനു ശേഷം ഇതെടുത്ത് ചെറിയ കഷണങ്ങളായി മുറിച്ചു കഴിക്കാവുന്നതാണ്. Credit: E&E Kitchen

You might also like