കഞ്ഞിവെള്ളം ഇങ്ങനെ ഒന്ന് ചെയ്തു നോക്കൂ.. ചീര കാടുപോലെ തഴച്ചു വളരും ഇങ്ങനെ ചെയ്താൽ.!! | Spinach Farming Tips
Spinach Farming Tips
Spinach Farming Tips : സ്വന്തം പച്ചക്കറി തൊടികളിൽ ചീര നട്ടു പിടിപ്പിക്കുന്നവർ ധാരാളമാണ്. എന്നാൽ ചീര കൃഷി ചെയ്യുന്നവർ നേരിടുന്ന ഒരു പ്രധാന പ്രശ്നമാണ് ചെടികളുടെ ഇലകളിൽ ഫംഗസ് ഇൻഫെക്ഷൻ ഉണ്ടാകുന്നത്. ചീര എങ്ങനെ നല്ല പോലെ ഹെൽത്തി ആയി വളർത്തിയെടുക്കാം എന്നും ചീരയിൽ ഉണ്ടാകുന്ന കേടുപാടുകൾ എങ്ങനെ
ഒഴിവാക്കാം എന്നുള്ളതിനെ കുറിച്ച് നോക്കാം. നെറ്റിന് അകത്ത് മണ്ണ് നിറച്ചതിനു ശേഷം ആവശ്യമായ വളങ്ങളും ഇട്ട് ഓരോ തൈകളും പറിച്ചു നടുകയാണെങ്കിൽ നല്ല കരുത്തോടെ ചെടികൾ വളർന്നു വരുന്നതായി കാണാം. സ്ഥല പരിമിതികൾ ഉള്ളവർക്ക് വളരെ സിമ്പിൾ ആയി ചെയ്തെടുക്കാവുന്ന ഒരു രീതിയാണിത്. കൃഷിക്ക് അനുയോജ്യമായ നമ്മൾ ദിവസവും
കളയുന്ന കഞ്ഞിവെള്ളം ഉപയോഗിച്ച് ഒരു കിടിലൻ വളം നിർമ്മിക്കാവുന്നതാണ്. ഈ വളം കൊടുക്കുകയാണെങ്കിൽ ഒരാഴ്ച കൊണ്ട് തന്നെ വളരെ കരുത്തോടെ ചെടികൾ വളരുന്നത് കാണാം. ഈ വെള്ളം ഉണ്ടാക്കുവാനായി ഒരു തേങ്ങാവെള്ളവും ഒരു പിടി പയറും കുറച്ചു കഞ്ഞിവെള്ളവും മതിയാകും. ഒരു ലിറ്റർ കഞ്ഞി വെള്ളത്തിൽ അര ലിറ്റർ വെള്ളം കൂടി ഒഴിച്ച് മിക്സ് ചെയ്തതിനുശേഷം
തേങ്ങാവെള്ളം പുളിപ്പിച്ച് അതിലേക്ക് ചേർത്തു കൊടുക്കുക. കൂടാതെ ഒരു പിടി വൻപയറും അതിലേക്ക് ചേർത്ത് കൊടുക്കുക. നല്ലപോലെ ഇളക്കിയതിനു ശേഷം ഒരു 5 ദിവസം മാറ്റി വയ്ക്കേണ്ടതാണ്. ശേഷം അതിലേക്ക് ഇരട്ടി വെള്ളം ചേർത്ത് ചെടികളുടെ ചുവട്ടിൽ ഒഴിച്ചുക്കുക. Video credit : Taste & Travel by Abin Omanakutt
Spinach Farming Tips
Spinach is a nutrient-rich leafy green vegetable known for its health benefits and versatility in cooking. Packed with iron, calcium, vitamins A, C, and K, spinach supports bone health, boosts immunity, and improves blood circulation. It can be eaten raw in salads, cooked in curries, or blended into smoothies. Its mild flavor and soft texture make it a favorite in various cuisines. Regular consumption of spinach contributes to overall well-being and helps maintain a balanced, nutritious diet.