ഈ ഒരു ചേന ഫ്രൈ മാത്രം മതി ചോറ് കാലിയാവാൻ! ബീഫ് ചില്ലി വരെ തോറ്റുപോകും ഈ കിടിലൻ ചേന ഫ്രൈക്ക് മുന്നിൽ!! | Special Yam Fry Recipe

Special Yam Fry Recipe

Special Yam Fry Recipe : ചേന ഇഷ്ട്ടപെടാത്ത കുട്ടികൾക് ഇനി ഈ രീതിയിൽ ഉണ്ടാകിയെടുക്കൂ. ആർക്കും ഇഷ്ടപെടുന്ന ഒരടിപൊളി വിഭവമാണ്. വളരെ കുറഞ്ഞ സമയത് തന്നെ പെട്ടന്ന് ഉണ്ടാക്കിയെടുക്കാം. ചേന പൊതുവെ കുട്ടികൾ ഇഷ്ട പെടാത്ത വിഭവമാണ് എന്നാൽ ഈ രീതിയിൽ ഉണ്ടാക്കിയാൽ കുട്ടികൾക്കും മുതിന്നവർക്കും ഒരേ പോലെ ഇഷ്ടപെടുന്ന ഒരടിപൊളി വിഭവം കൂടിയാണ്. കുറഞ്ഞ മസാലയിൽ തയാറാക്കി നോകാം.

Special Yam Fry Recipe 11zon

ചേരുവകൾ

  • ചേന
  • മഞ്ഞൾ പൊടി -1സ്പൂൺ
  • മുളക് പൊടി -2 സ്പൂൺ
  • മല്ലിപൊടി -1സ്പൂൺ
  • ചിക്കൻ മസാല
  • അരിപൊടി -1 കപ്പ്‌
  • വിനാഗിരി -3 സ്പൂൺ
  • കറിവേപ്പില
Special Yam Fry Recipe 1 11zon

തയ്യാറാകുന്ന വിധം

ചേന നല്ലപോലെ തൊലി കളഞ്ഞു മുറിച്ചത് എടുക്കുക. തൊലി കളയുമ്പോൾ കയ്യിൽ ഗ്ലൗസ് ഇടാൻ മറക്കണ്ട. കാരണം ചേന ആയതിനാൽ കൈ ചൊറിയാൻ ചാൻസ് കൂടുതലാണ്. ഇനി നീളത്തിൽ ചെറുതായി അരിഞെടുക്കുക. ആവിശ്യമായ മസാല ചേനയിൽ പുരട്ടാം. അതിനായി ഒരു സ്പൂൺ ഇഞ്ചി വെളുത്തുള്ളി ചതച്ചത് ചേർക്കാം അതിന്റെ കൂടെത്തന്നെ രണ്ടര സ്പൂൺ മുളക് പൊടി, അര സ്പൂൺ മഞ്ഞൾ പൊടി, മല്ലിപൊടി, അര സ്പൂൺ ചിക്കൻ മസാല പൊടി, ഉപ്പ്‌. ഇനി വിനാഗിരി ഒഴിച് നല്ലപോലെ മസാല മിക്സ്‌ ചെയ്യുക. ഇനി മസാല നല്ല പേസ്റ്റ് രൂപത്തിൽ കിട്ടാൻ വേണ്ടി ആവിശ്യത്തിന് വെള്ളം ഒഴിച് കൊടുക്കുക.

ഈ മിക്സിലോട്ട് നേരത്തെ അറിഞ്ഞ ചേന ചേർത്ത് കൊടുത്ത് എല്ലാ ഭാഗത്തും മസാല പിടിപ്പിച്ചെടുക്കുക. കുറച്ച് സമയം ഈ ചേന മസാല പിടിക്കാൻ വേണ്ടി മാറ്റി വെക്കുക. ഇതിലേക് ഒരു കപ്പ്‌ അരിപൊടി ചേർത്ത് കൊടുക്കാം. ഇങ്ങനെ അരിപൊടി ചേർക്കുന്നത് ചേന പൊരിച്ചെടുക്കുന്ന സമയത്ത് നല്ല ക്രിസ്പി കിട്ടാൻ വേണ്ടിയാണ്. ഇനി ഒരു പാൻ അടുപ്പത്തുവെച്ച് എണ്ണ ഒഴിച്ചു നല്ലപോലെ ചൂടാക്കിയെടുക്കാം. അതിലേക് ചേന ഇട്ട് കൊടുത്ത് ഫ്രൈ ചെയ്തെടുക്കാം. ഇനി അവസാനമായി കുറച്ച് കറിവേപ്പില ആ എണ്ണയിലോട്ട് ഇട്ട് മൊരിയിച്ചെടുത്തതിന് ശേഷം ഈ ചേനയുടെ മുകളിലായി ഇട്ട് കൊടുക്കുക. നല്ല അടിപൊളി ചേന ഫ്രൈ തയ്യാർ. Credit: Rishanas kitchen

You might also like