സോയാബീൻ ഇതുപോലെ ചെയ്താൽ ബീഫ് ഫ്രൈ പോലും മാറി നിൽക്കും മക്കളെ! സോയാബീൻ ഒരു തവണ ഇങ്ങനെ ഉണ്ടാക്കി നോക്കൂ!! | Special Soya Fry Recipe

Special Soya Fry Recipe

Special Soya Fry Recipe : ബീഫ് ഫ്രൈ പോലും മാറിനിൽക്കുന്ന അത്രയും ടേസ്റ്റിൽ നമുക്ക് സോയാചങ്ക്സ് കൊണ്ട് തന്നെ ഒരു സ്പെഷ്യൽ ഫ്രൈ ഉണ്ടാക്കിയെടുക്കാൻ സാധിക്കും. പൊറോട്ടയുടെയും ചപ്പാത്തിയുടെയും ഒക്കെ കൂടെ കഴിക്കാൻ പറ്റിയ ഒരു അടിപൊളി ഫ്രൈയുടെ റെസിപ്പി ആണിത്.

Special Soya Fry Recipe 11zon

Ingrdients

  • സോയ ചങ്ക്‌സ്
  • കാശ്മീരി മുളക് പൊടി – 2 ടീ സ്പൂൺ
  • ഉപ്പ് – ആവശ്യത്തിന്
  • കുരുമുളക് പൊടി – 1/2 ടീ സ്പൂൺ
  • പെരുംജീരക പൊടി – 1/2 ടീ സ്പൂൺ
  • ചെറിയ ജീരക പൊടി – 1/2 ടീ സ്പൂൺ
  • ഗരം മസാല – 1/2 ടീ സ്പൂൺ
  • മഞ്ഞൾപ്പൊടി – 1/4 ടീ സ്പൂൺ
  • കോൺഫ്ലോർ – 3 ടീ സ്പൂൺ
  • അരി പൊടി – 1 ടീ സ്പൂൺ
  • ഇഞ്ചി വെളുത്തുള്ളി പേസ്റ്റ് – 1 ടീ സ്പൂൺ
  • നാരങ്ങ നീര്
  • ടൊമാറ്റോ സോസ് – 1 ടീ സ്പൂൺ
  • സോയ സോസ്
Special Soya Fry Recipe 1 11zon

How To Make Special Soya Fry

ആദ്യം തന്നെ സോയ ചങ്ക്സിലേക്ക് തിളച്ച വെള്ളം ഒഴിച്ചു കൊടുത്ത് ആവശ്യത്തിനു ഉപ്പും ചേർത്ത് കുറച്ചുനേരം അടച്ചുവെക്കുക. ശേഷം രണ്ടുമൂന്നു പ്രാവശ്യം കഴുകി വൃത്തിയാക്കി വെള്ളം പിഴിഞ്ഞ് മാറ്റിവെക്കുക. ഒരു ബൗളിലേക്ക് മുളകുപൊടി കുരുമുളകുപൊടി ഗരം മസാല പെരിഞ്ചീരക പൊടി ചെറിയ ജീരക പൊടി മഞ്ഞൾപൊടിയും അരിപ്പൊടി കോൺഫ്ലോർ ഇഞ്ചി വെളുത്തുള്ളി പേസ്റ്റ് ടൊമാറ്റോ സോസ് ആവശ്യത്തിന് ഉപ്പ് എന്നിവ ചേർത്ത് കൊടുത്ത് ആവശ്യത്തിനു വെള്ളവും ചേർത്ത് നന്നായി മിക്സ് ചെയ്യുക.

ഇനി ഇതിലേക്ക് സോയാചങ്ക്സ് ചേർത്തു കൊടുത്ത് കൈ കൊണ്ട് തന്നെ നന്നായി ഇളക്കി യോജിപ്പിച്ച് കുറച്ചുനേരം റസ്റ്റ് ചെയ്യാൻ മാറ്റിവെക്കുക. ഇത് പൊരിക്കാൻ സമയമാകുമ്പോൾ ഇതിലേക്ക് ഒരു മുട്ട പൊട്ടിച്ച് ഒഴിച് വീണ്ടും നന്നായി മിക്സ് ചെയ്ത ശേഷം നമുക്കിത് പൊരിച്ചെടുക്കാം. ഇനി ഒരു പാൻ അടുപ്പിൽ വച്ച് അതിലേക്ക് സോയ ചങ്ക് പൊരിച്ച കുറച്ച് ഓയിൽ ഒഴിച്ച് കൊടുക്കുക. അതിലേക്ക് ചെറുതായി അരിഞ്ഞ വൃളുത്തുള്ളിയും ചേർത്ത് കൊടുക്കുക. കുറച്ച് ടൊമാറ്റോ സോസും സോയാസോസും കുറച്ചു വെള്ളവും ചേർത്ത് അതിലേക്ക് പൊരിച്ചു വച്ചിരിക്കുന്ന സോയ കൂടി ചേർത്ത് മിക്സ്‌ ആക്കി എടുക്കുക. Credit: Malappuram Thatha Vlogs by Ayishu

You might also like