ഒരൊറ്റ സ്പൂൺ മതി, രുചി എന്നും മായാതെ നിൽക്കും! ഇതുവരെ കഴിച്ചിട്ടില്ലാത്ത രുചിയിൽ ഒരു കിടിലൻ മധുരം!! | Special Sago Payasam Recipe
Special Sago Payasam Recipe
Special Sago Payasam Recipe: വളരെ കുറഞ്ഞ സമയത്തിനുള്ളിൽ കുറഞ്ഞ ചേരുവകൾ കൊണ്ട് ഒരു പായസം റെഡിയാക്കിയാലോ. പായസം ഇഷ്ടമില്ലാത്തതായുള്ളവർ ചുരുക്കമാണ്. ചെറിയ കുട്ടികൾ മുതൽ മുതിർന്നവർക്ക് വരെ ഒരുപോലെ ഇഷ്ടമുള്ള ഒരു വിഭവമാണ് പായസം. നമുക്ക് ഇവിടെ കുറഞ്ഞ സമയം കൊണ്ട് ചൊവ്വരി കൊണ്ട് രുചിയൂറും പായസം ഉണ്ടാക്കുന്നത് എങ്ങനെ എന്ന് നോക്കാം.
- ചവ്വരി – 1/2 കപ്പ്
- പാൽ – 500 മില്ലി ലിറ്റർ
- പഞ്ചസാര – 1/2 കപ്പ്
- ഏലക്ക – 2 എണ്ണം
- നെയ്യ് – 1 ടേബിൾ സ്പൂൺ
- കശുവണ്ടി
- ഉണക്ക മുന്തിരി
- അരി പൊടി – 1 ടേബിൾ സ്പൂൺ
- ഉപ്പ് – ഒരു നുള്ള്
- മഞ്ഞൾ പൊടി – 2 നുള്ള്
ചൗവരി നന്നായി കഴുകി വൃത്തിയാക്കിയ ശേഷം ഒന്നര കപ്പ് വെള്ളമൊഴിച്ച് തിളപ്പിക്കുക. വെള്ളം വറ്റി വരുന്ന ഭാഗം ആകുമ്പോഴേക്കും പാൽ ഒഴിച്ചുകൊടുക്കുക. പാൽ തിളച്ചുവരുമ്പോൾ അതിലേക്ക് പഞ്ചസാരയും ചതച്ച ഏലക്കയും ഇട്ടു കൊടുക്കുക. ഇതിലേക്ക് രണ്ടു നുള്ള് മഞ്ഞൾ പൊടി കൂടി ചേർത്തു കൊടുക്കുക. നല്ല നിറം ലഭിക്കാൻ വേണ്ടിയാണ് നമ്മൾ മഞ്ഞൾ പൊടി ചേർക്കുകന്നത് . ഇങ്ങനെ ചെയ്തു എന്നും കരുതി മഞ്ഞള്‍ പൊടിയുടെ രുചി പായസത്തിന് ഉണ്ടാവുകയില്ല.
ഒരു പാൻ അടുപ്പിൽ വച്ച് ചൂടാകുമ്പോൾ നെയ്യ് ഒഴിച്ച് അതിലേക്ക് കശുവണ്ടിയും ഉണക്കമുന്തിരിയും ഇട്ട് വറുത്തു മാറ്റുക . ശേഷം ഇത് തിളച്ചു കൊണ്ടിരിക്കുന്ന പായസത്തിലേക്ക് ചേർത്തു കൊടുക്കുക. പായസം നന്നായി തിളച്ചു കൊണ്ടിരിക്കുമ്പോൾ ഇതിലേക്ക് ഒരു ചെറിയ ബൗളിൽ അരിപ്പൊടി കുറച്ചു വെള്ളത്തിൽ കലക്കിയത് കൂടി ഒഴിച്ചു കൊടുക്കുക. ഇങ്ങനെ ചെയ്യുമ്പോൾ പായസം കുറെ നേരം തിളക്കാതെ തന്നെ നമുക്ക് കുറുകി കിട്ടുന്നതാണ്. അല്പ നേരം കൂടി തിളപ്പിച്ച് കഴിയുമ്പത്തേക്കും നമ്മുടെ പായസം റെഡിയായി കിട്ടും. Credit: Mums Daily