ചോറിനും ചപ്പാത്തിക്കും പറ്റിയ ഒരു സ്പെഷ്യൽ ഉരുളൻ കിഴങ്ങ് കറി! ഒരു തവണ എങ്കിലും ഈ കിടിലൻ മസാല കറി ഉണ്ടാക്കി നോക്കൂ!! | Special Potato Curry Recipe
Special Potato Curry Recipe
കറി ഉണ്ടാക്കാൻ വേറെ ഒന്നും കിട്ടിയില്ലെങ്കിൽ നമുക്ക് ഉരുളക്കിഴങ്ങ് കൊണ്ടു തന്നെ നല്ല അടിപൊളി ടേസ്റ്റി കറി ഉണ്ടാക്കി എടുക്കാൻ സാധിക്കും.ബ്രേക്ക്ഫാസ്റ്റിന് ആയാലും ലഞ്ചിന് ആയാലും ഈ ഒരു കറി തന്നെ ധാരാളമാണ്. നമുക്ക് വളരെ പെട്ടെന്ന് ഉണ്ടാക്കിയെടുക്കാനും സാധിക്കുന്നതു കൊണ്ടു തന്നെ സമയവും ലാഭിക്കാം. ഇത് കുക്കിംഗ് അറിയാത്തവർക്ക് പോലും വളരെ പെട്ടെന്ന് ഉണ്ടാക്കിയെടുക്കാൻ സാധിക്കും.

ചേരുവകൾ
- സവാള – 2 എണ്ണം
- ഉരുളകിഴങ്ങ് – 1 എണ്ണം
- തക്കാളി – 2 എണ്ണം
- ഉപ്പ് – ആവശ്യത്തിന്
- വെളുത്തുള്ളി
- മഞ്ഞൾപൊടി
- മുളകു പൊടി
- മല്ലി പൊടി
- മല്ലിയില

തയ്യാറാക്കുന്ന വിധം
ഒരു പാൻ അടുപ്പിൽ വച്ച് അതിലേക്ക് ഓയിൽ ഒഴിച്ച് കൊടുക്കുക. ഓയിൽ ചൂടായി കഴിയുമ്പോൾ ഇതിലേക്ക് വട്ടത്തിൽ അരിഞ്ഞ വെളുത്തുള്ളി ചേർത്ത് കൊടുത്തു മൂപ്പിക്കുക. ശേഷം ഇതിലേക്ക് സവാള അരിഞ്ഞത് ചേർത്ത് കൊടുത്ത് നന്നായി വഴറ്റുക. ഇതേ സമയം തന്നെ ആവശ്യത്തിനു ഉപ്പും കൂടി ചേർത്ത് കൊടുക്കുക. ശേഷം ഇതിലേക്ക് മഞ്ഞൾ പൊടി, മുളക് പൊടി, മല്ലി പൊടി എന്നിവ ചേർത്ത് കൊടുത്ത് പൊടികളുടെ പച്ചമണം മാറുന്ന വരെ മിക്സ് ചെയ്യുക.
ഇനി നമുക്ക് ഇതിലേക്ക് അരിഞ്ഞു വച്ചിരിക്കുന്ന ഉരുളക്കിഴങ്ങ് കൂടി ചേർത്ത് കൊടുത്ത് ആവശ്യത്തിനു വെള്ളം ഒഴിച്ച് അടച്ചു വെച്ച് വേവിക്കാം. ഉരുളക്കിഴങ്ങ് വെന്തു കഴിയുമ്പോൾ നമുക്ക് ഇതിലേക്ക് ടൊമാറ്റോ പേസ്റ്റ് ചേർത്ത് കൊടുക്കാം. അതായത് തക്കാളി കുറച്ച് വെള്ളം ഒഴിച്ച് മിക്സിയുടെ ജാറിൽ ഇട്ട് പേസ്റ്റ് രൂപത്തിൽ അരച്ച് എടുത്തത് ഇതിലേക്ക് ഒഴിച്ചു കൊടുക്കാം. ഇനി എല്ലാം കൂടി ഇളക്കി യോജിപ്പിച്ച് നന്നായി തിളച്ചു വരുമ്പോൾ നമുക്ക് ഇതിലേക്ക് മല്ലിയില കൂടി വിതറി ആവശ്യമെങ്കിൽ ഉപ്പ് കൂടി ചേർത്ത് തീ ഓഫാക്കാം. Credit: Shijina Shijina ajeesh