പപ്പായ ഇങ്ങനെ കറിവച്ചാൽ കോഴിക്കറി മാറിനിൽക്കും! പപ്പായ ഇഷ്ടമല്ലാത്തവർ പോലും വീണ്ടും വീണ്ടും വാങ്ങി കഴിക്കും!! | Special Pappaya Curry Recipe

Special Pappaya Curry Recipe

Special Pappaya Curry Recipe : അതെ പപ്പായ വെച്ച് നമ്മൾ തോരൻ മറ്റും ഉണ്ടാകാറുണ്ട്. എന്നാൽ പപ്പായ വെച്ചൊരു കറി ഉണ്ടാക്കിയാൽ എങ്ങനെ ഉണ്ടാകും? വളരെ രുചികരമായ അടിപൊളി കറി റെസിപിയാണിത്. ഒരു വട്ടം ഉണ്ടാക്കിയാൻ വീണ്ടും വീണ്ടും ഉണ്ടാക്കും തീർച്ച. ഇനി പപ്പായ കിട്ടിയാൽ തോരൻ ഉണ്ടാക്കുന്നതിൽ നിന്ന് ഒരു മാറ്റം പോലെ ഈ കറി ഉണ്ടാക്കി നോക്കൂ.

Special Pappaya Curry Recipe 11zon

Ingredients

  • പപ്പായ -1
  • ചെറിയുള്ളി
  • പച്ചമുളക്-3
  • ഇഞ്ചി / വെളുത്തുള്ളി
  • വറ്റൽ മുളക് -4
  • തേങ്ങ
  • മല്ലി
  • കറാമ്പു, പട്ട,
  • ചെറിയ ജീരകം
  • പുളി

How To Make

ആദ്യം തന്നെ പച്ച പപ്പായ നല്ലപോലെ തൊലി കളഞ്ഞ് ചെറിയ കഷണങ്ങളാക്കി അരിഞ്ഞെടുക്കുക. കറിക്ക് ആവിശ്യമായ കുറച്ച് പുളി വെള്ളത്തിൽ ഇട്ട് വെക്കുക. ഇനി ഒരു പാൻ വെക്കുക. അതിലേക് തേങ്ങ ചിരകിയത് ഇട്ട് കൊടുക്കാം. കൂടെ 4 വറ്റൽ മുളക്, കുറച്ച് ചെറിയുള്ളി ചേർത്ത് കൊടുക്കുക. കൂടെ കറിക് നല്ല രുചി കിട്ടാൻ മസാല ചേരുവകൾ ഉണ്ട്. അവ കുറച്ച് ചെറിയ ജീരകം, പട്ട, കറാമ്പു, ജാതിയ്ക എന്നിവ ചേർത്തിളക്കുക. കൂടെ കുറച്ച് വെളുതുള്ളി തൊലി കളഞ്ഞത് ഇട്ട് കൊടുക്കാം.

Special Pappaya Curry Recipe 1 11zon

ഈ ചേരുവകളൊക്കെ കറിക് കൂടുതൽ രുചി കൂട്ടുന്നു. കൂടെ ഇഞ്ചി, മല്ലി, ഇട്ട് നല്ലപോലെ വറുത്തെടുക്കുക. നല്ല ഗോൾഡൻ കളർ ആവുന്നത് വരെ വറുത്തെടുക്കുക. ഒരു മിക്സിയുടെ ജാർ എടുത്ത് ഈ വറുത്തെടുത്തവ ചൂടാറിയതിന് ശേഷം മിക്സിയിൽ കുറച്ച് വെള്ളം ചേർത്ത് അരച്ചെടുക്കുക. ഈ അരപ്പ് ഒരു പാത്രത്തിലോട്ട് മാറ്റുക. ഇനി ഒരു പാൻ എടുത്തു അതിൽ ഒരു സ്പൂൺ നെയ്യ് ഒഴിച് കൊടുക്കാം. നെയ്യ് ചൂടായാൽ അതിലേക് ഒരു സ്പൂൺ കടുക്, കറിവേപ്പില, ചുവന്നുള്ളി അരിഞ്ഞത്, പച്ചമുളക് ഇട്ട്

നന്നായി വഴറ്റുക. ഇതിലേയ്ക് നേരത്തെ അരച്ച അരപ്പ് ചേർത്ത്കൊടുക്കാം. കൂടെ കുറച്ച് മഞ്ഞൾ പൊടി, ഉപ്പ്‌ എന്നിവ ഇട്ട് നല്ലപോലെ ഇളക്കി കൊടുക്കുക. ഇനി ഈ കറിയിലോട്ട് പുളി പിഴിഞ്ഞ് ഒഴിച് കൊടുക്കാം. ഇനി നല്ല പോലെ അടപ്പ് വെച്ച് കറി അടച്ചുവെച് ചൂടാകാം. ഇനി ഇതിലേക്ക് നേരത്തെ മുറിച്ച പപ്പായ ഇട്ട് കൊടുത്ത് നല്ലപോലെ വേവിക്കാം. വെന്തു വന്നാൽ കറി ഓഫ്‌ ചെയ്യുക. നല്ല അടിപൊളി പപ്പായ കറി തയ്യാർ. നമ്മുടെ ഇറച്ചി കറിയുടെ അതെ മണം, ടേസ്റ്റ് ആണ് ഇതിന്. എല്ലാരും പെട്ടന്ന് തന്നെ ഉണ്ടാക്കി നോക്കൂ. Credit: Mammy’s Kitchen

You might also like