ഒരൊറ്റ പച്ചമാങ്ങാ മതി! ചോറിന്റെ കൂടെ വേറെ കറിയൊന്നും തേടിപോകേണ്ട! പച്ച മാങ്ങാ തൈര് കറി ഇങ്ങനെ ഒന്ന് ഉണ്ടാക്കി നോക്കൂ!! | Special Mango Curd Curry Recipe

Special Mango Curd Curry Recipe

Raw Mango Yogurt Curry Recipe

Raw Mango Yogurt Curry, also known as Pacha Manga Moru Curry, is a tangy and refreshing South Indian dish made with raw mangoes and curd (yogurt). The sourness of raw mango perfectly complements the creamy texture of yogurt, resulting in a flavorful curry ideal for hot summer days. It is usually tempered with mustard seeds, curry leaves, green chilies, and a touch of turmeric, enhancing its aroma and taste. This curry is typically served with rice and is both cooling and digestive. Simple to prepare, it is a perfect blend of traditional flavors and health benefits.

Special Mango Curd Curry Recipe : പച്ചമാങ്ങയുടെ സീസണായാൽ അതുപയോഗിച്ച് അച്ചാറും, കറികളുമെല്ലാം തയ്യാറാക്കുന്ന പതിവ് നമ്മുടെ നാട്ടിലെ മിക്ക വീടുകളിലും ഉള്ളതായിരിക്കും. എന്നാൽ പച്ച മാങ്ങാ കൊണ്ട് തന്നെ എങ്ങിനെ വ്യത്യസ്ത രുചിയിലുള്ള കറികൾ തയ്യാറാക്കണമെന്ന് ചിന്തിക്കുന്നവരായിരിക്കും മിക്ക വീട്ടമ്മമാരും. അത്തരം സാഹചര്യങ്ങളിലെല്ലാം ഉണ്ടാക്കി നോക്കാവുന്ന രുചികരമായ ഹെൽത്തി ആയ ഒരു കറിയുടെ റെസിപ്പി നോക്കാം.

  • Grated coconut
  • Green mango
  • Green chili
  • Cumin seeds
  • Coconut oil
  • Mustard
  • Shallot
  • Dried Red Chillies
  • Curry leaves
  • Kaya Podi
  • Salt
  • Yogurt

ഇന്ന് പച്ച മാങ്ങ ഉപയോഗിച്ച് ഒരു കിടിലൻ പച്ച മാങ്ങാ തൈര് കറി തയ്യാറാക്കിയാലോ. ഈയൊരു കറി ഒരുതവണ ഉണ്ടാക്കിയാൽ വീണ്ടും വീണ്ടും ഉണ്ടാക്കും. അത്രക്കും രുചിയാണ്. അതിനു വേണ്ടി ആദ്യമായി അര കപ്പ് തേങ്ങ ചിരകി എടുക്കണം. ശേഷം ഒരു പച്ച മാങ്ങ, നാല് പച്ചമുളക്, അര സ്പൂൺ ജീരകം, നേരത്തെ എടുത്തു വച്ച അര കപ്പ് തേങ്ങ എന്നിവ മിക്സിയുടെ ജാറിലേക്കിട്ട് നന്നായി അരച്ചെടുക്കാം. അതിനു ശേഷം ഒരു ചട്ടിയെടുത്ത് അടുപ്പത് വെച്ച് അതിലേക്ക്

മൂന്ന് ടേബിൾ സ്പൂൺ വെളിച്ചെണ്ണ ഒഴിച് നന്നായി ചൂടാകുമ്പോൾ ഒരു സ്പൂൺ കടുകിട്ട് പൊട്ടിക്കുക. ശേഷം അതിലേക്ക് എട്ടു ചുവന്നുള്ളി ചതച്ചത് ഇട്ടു കൊടുക്കുക. ചുവന്നുള്ളി ചെറുതായി വാടി വരുമ്പോൾ നാല് വറ്റൽ മുളകും ഒരു പിടി കറിവേപ്പിലയും അര ടീസ്പൂൺ കായ പൊടിയും ചേർത്ത് നാൽപത് സെക്കന്റ് നന്നായി ഇളക്കി യോജിപ്പിക്കുക. ശേഷം ഇതിലേക്ക് ആദ്യം തയ്യാറാക്കി വച്ചിരുന്ന അരപ്പ് ചേർത്ത് കൊടുക്കുക.

ഈ മിക്സ് തിളപ്പിക്കാതെ ചൂടാക്കി എടുക്കുക. ശേഷം ആവശ്യത്തിന് ഉപ്പ് ചേർത്ത് കൊടുക്കുക. കറി നന്നായി ചൂടായതിനു ശേഷം തീ ഓഫ് ചെയാം. ഇനി ഇതിലേക്ക് മുക്കാൽ കപ്പ് തൈര് ചേർത്ത് കൊടുക്കാം. പച്ച മാങ്ങാ തൈര് കറി റെഡിയായി കഴിഞ്ഞു. അപാര രുചിയാണ്.ഉറപ്പായും ട്രൈ ചെയ്തു നോക്കൂ. കൂടുതൽ വിശദമായി മനസ്സിലാക്കാൻ വീഡിയോ കാണാവുന്നതാണ്. Special Mango Curd Curry Recipe Credit: Julus recipes

Special Mango Curd Curry Recipe

  • Use firm, sour raw mangoes for the best tangy flavor.
  • Peel and chop mangoes into small pieces for even cooking.
  • Boil mango with turmeric and green chilies until soft.
  • Beat the curd well before adding to avoid curdling.
  • Add curd after cooling the mango mixture slightly.
  • Temper with mustard seeds, curry leaves, and red chilies for flavor.
  • Do not boil after adding curd – just warm it gently.

Read also : ഇനി മാങ്ങ അച്ചാർ ഇടുമ്പോൾ ഇങ്ങനെ ചെയ്തു നോക്കൂ! ഇങ്ങനെ അച്ചാറിട്ടാൽ വർഷങ്ങളോളം കേടാവാതെ സൂക്ഷിക്കാം!! | Long Lasting Mango Pickle Recipe

വെറും 3 ചേരുവ മതി! മനസ്സും ശരീരവും ഒരു പോലെ തണുപ്പിക്കുന്ന കിടിലൻ മാംഗോ ഐസ് ആർക്കും എളുപ്പത്തിൽ വീട്ടിൽ തന്നെ ഉണ്ടാക്കാം!! | Homemade Mango Ice Cream Recipe

You might also like