ഈ ഉരുളക്കിഴങ്ങു മെഴുക്കുപുരട്ടി ഒരു പ്രത്യേക രുചിയാ! കിഴങ്ങു മെഴുക്കുപുരട്ടി ഇനി ഇങ്ങനെ ഒന്നുണ്ടാക്കി നോക്കൂ രുചി ഇരട്ടിയാകും!! | Special Kizhangu Mezhukkupuratti Recipe
Special Kizhangu Mezhukkupuratti Recipe
Special Kizhangu Mezhukkupuratti Recipe : ലഞ്ചിനൊക്കെ കൂട്ടാൻ പറ്റിയ ഒരു സൂപ്പർ ടേസ്റ്റി സിമ്പിൾ ഉരുളക്കിഴങ്ങ് മെഴുക്കുപുരട്ടിയുടെ റെസിപ്പി നോക്കിയാലോ. എല്ലാരും പൊതുവേ മെഴുക്കുപുരട്ടി ഉണ്ടാക്കുന്നതാണ്. ഉരുളകിഴങ്ങ് കൊണ്ട് നമുക്ക് ഏറ്റവും ടേസ്റ്റിയായി ഉണ്ടാക്കിയെടുക്കാൻ പറ്റുന്ന ഈ ഒരു റെസിപ്പി നോക്കാം. ഇത് വളരെ പെട്ടെന്ന് തന്നെ നമുക്ക് റെഡിയാക്കി എടുക്കാൻ പറ്റുന്ന രീതിയിലുള്ള മെഴുക്കുവരട്ടിയാണ്.

ചേരുവകൾ
- ഉരുളകിഴങ്ങ് – 2 എണ്ണം
- കടുക്
- വെളിച്ചെണ്ണ
- വറ്റൽ മുളക്
- വേപ്പില
- ചെറിയുള്ളി – 25 എണ്ണം
- മഞ്ഞൾപൊടി – 1/4 ടീ സ്പൂൺ
- കാശ്മീരി മുളക് പൊടി – 1. 1/2 സ്പൂൺ
- ഉപ്പ് – ആവശ്യത്തിന്
- ഗരം മസാല – 1/4 ടീ സ്പൂൺ

തയ്യാറാക്കുന്ന വിധം
ഉരുളക്കിഴങ്ങ് കഴുകി വൃത്തിയാക്കി തൊലിയെല്ലാം കഴിഞ്ഞ ശേഷം ചെറിയ കഷ്ണങ്ങൾ ആക്കി കട്ട് ചെയ്തു മാറ്റി വെക്കുക. ഒരു പാൻ അടുപ്പിൽ വെച്ച് അതിലേക്ക് വെളിച്ചെണ്ണ ഒഴിച്ച് കൊടുക്കുക. വെളിച്ചെണ്ണ ചൂടായി കഴിയുമ്പോൾ കടുക് ഇട്ട് പൊട്ടിക്കുക. ഇനി ഇതിലേക്ക് വറ്റൽ മുളകും വേപ്പിലയും ചേർത്ത് കൊടുക്കുക. ശേഷം നമുക്ക് ചെറുതായി അരിഞ്ഞു വച്ചിരിക്കുന്ന ചെറിയുള്ളി ചേർത്തു കൊടുത്തു നന്നായി വഴറ്റിയെടുക്കാം.
ചെറിയുള്ളി നന്നായി വാടി കഴിയുമ്പോൾ ഇതിലേക്ക് മഞ്ഞൾ പൊടിയും കാശ്മീരി മുളകു പൊടിയും ഗരം മസാലയും ആവശ്യത്തിന് ഉപ്പും ചേർത്ത് കൊടുത്തു വീണ്ടും നന്നായി മിക്സ് ചെയ്യുക. പൊടികളുടെ പച്ചമണം മാറിക്കഴിയുമ്പോൾ നമ്മൾ അറിഞ്ഞു വച്ചിരിക്കുന്ന ഉരുളക്കിഴങ്ങ് ഇതിലേക്ക് ചേർത്ത് കൊടുത്ത് അടച്ചുവെച്ച് ചെറിയ തീയിൽ രണ്ടു മിനിറ്റ് വരെ വേവിക്കുക. ഇനി ഇത് തുറന്നു കൊടുത്തു നന്നായി ഇളക്കി യോജിപ്പിച്ച് വീണ്ടും കുറച്ചു വേപ്പില കൂടി ചേർത്ത് കൊടുത്ത് ഉരുളക്കിഴങ്ങ് നന്നായി സോഫ്റ്റ് ആയി കഴിയുമ്പോൾ നമുക്ക് തീ ഓഫ് ആകാവുന്നതാണ്. Credit: Athy’s CookBook