10 മിനിറ്റിൽ അടിപൊളി നാടൻ ഫ്രൈഡ് റൈസ്! ഇനി ആർക്കും കല്യാണ വീടുകളിലെ ഫ്രൈഡ് റൈസ് എളുപ്പത്തിൽ വീട്ടിൽ തന്നെ ഉണ്ടാക്കാം!! | Special Fried Rice Recipe
Special Fried Rice Recipe
Special Fried Rice Recipe : ഫ്രൈഡ് റൈസ് ഒരു നാടൻ രീതിയിൽ ഉണ്ടാക്കി എടുത്താലോ…കല്യാണ വീട്ടിലൊക്കെ കിട്ടുന്ന പോലത്തെ ഒരു ഫ്രൈഡ് റൈസ് റെസിപ്പി ആണിത്. പൊതുവേ നമ്മൾ വീട്ടിൽ ഉണ്ടാക്കുന്ന ഫ്രൈഡ് റൈസും നമുക്ക് പരിപാടികളിൽ കിട്ടുന്ന ഫ്രൈഡ് റൈസ് തമ്മിൽ നല്ല വ്യത്യാസമുണ്ട്. നിങ്ങൾ ഫ്രൈഡ് റൈസ് ഉണ്ടാക്കുമ്പോൾ ഇതുപോലെ ഒന്ന് ചെയ്തു നോക്കൂ.

Ingredients
- ബസുമതി അരി – 2. 1/2 കപ്പ്
- ഓയിൽ
- ഏലക്ക – 8 എണ്ണം
- ഗ്രാമ്പു – 7 എണ്ണം
- പട്ട
- ബേ ലീഫ്
- നാരങ്ങ നീര് – 1 ടേബിൾ സ്പൂൺ
- ഉപ്പ് – ആവശ്യത്തിന്
- ഇഞ്ചി വെളുത്തുള്ളി പേസ്റ്റ് – 1 ടീ സ്പൂൺ
- ക്യാരറ്റ് – 1.1/2 എണ്ണം
- ബീൻസ് – 12 എണ്ണം
- സവാള
- പൈനാപ്പിൾ

How To Make Fried Rice
അരി വേവിക്കുന്ന ഒരു പാത്രം അടുപ്പിൽ വെച്ച് ചൂടാക്കുക. ഇതിലേക്ക് ഓയിൽ ഒഴിച്ചു കൊടുക്കുക. ശേഷം ഏലക്കയും ഗ്രാമ്പുവും പട്ടയും ബേലീഫും ചേർത്ത് ഒന്ന് റോസ്റ്റ് ചെയ്യുക. ശേഷം ഇതിലേക്ക് കഴുകി വൃത്തിയാക്കി വെള്ളം ഊറ്റി വച്ചിരിക്കുന്ന അരി ചേർത്ത് കൊടുത്ത് ഒന്ന് റോസ്റ്റ് ചെയ്യുക. ശേഷം ഇതിലേക്ക് തിളച്ചിരിക്കുന്നു വെള്ളം ഒഴിച്ചു കൊടുക്കുക. ഇതിലേക്ക് ആവശ്യത്തിന് ഉപ്പും നാരങ്ങാ നീരും കൂടി ചേർത്ത് കൊടുക്കുക. ഇനി അരി പകുതി വെന്ത് കഴിയുമ്പോൾ നമുക്ക് ഇതിൽ നിന്ന് കോരി മാറ്റി വെക്കാവുന്നതാണ്. ഒരു പാൻ അടുപ്പിൽ വച്ച് അതിലേക്ക് ഓയിൽ ഒഴിച്ചുകൊടുത്ത് ഇതിലേക്ക് അരിഞ്ഞു വച്ചിരിക്കുന്നു ഇഞ്ചി വെളുത്തുള്ളി ചേർത്ത് കൊടുക്കുക. ശേഷം ക്യാരറ്റും ബീൻസും നീളത്തിൽ അറിഞ്ഞതും ചേർത്ത് കൊടുത്ത് മുക്കാൽഭാഗം വേവാകുന്നതുവരെയും കുക്ക് ചെയ്യുക.
ഇനി അടുപ്പിൽ പാൻ വച്ച് അതിലേക്ക് ഓയിൽ ഒഴിച്ച് കൊടുത്ത ശേഷം സവാള നീളത്തിൽ കനം കുറഞ്ഞു അരിഞ്ഞത് ചേർത്ത് കൊടുത്ത് സവാള പൊരിച്ചു കോരി മാറ്റിവെക്കുക. ഇനി നമുക്ക് ഇതെല്ലാം കൂടി ദം ചെയ്യാം. അതിനായി ദം ചെയ്യാൻ പറ്റിയ ഒരു പാത്രം എടുക്കുക. അതിലേക്ക് ആദ്യം ചോറ് ചേർത്ത് കൊടുക്കുക അതിനുമുകളിലായി നമ്മൾ വേവിച്ചുവച്ചിരിക്കുന്ന ക്യാരറ്റും ബീൻസും ചേർത്ത് കൊടുക്കുക. ശേഷം സവാള പൊരിച്ചതും ചേർത്തുകൊടുക്കുക. ഇനി മുകളിലായി പൈനാപ്പിൾ ചെറിയ കഷണങ്ങളാക്കിയത് ചേർത്തു കൊടുക്കുക. ഇതുപോലെതന്നെ മൂന്ന് ലെയർ നമ്മൾ റിപ്പീറ്റ് ചെയ്യുക. ഇതിന് ശേഷം ഒരു മൂടിവെച്ച് ഇത് അടച്ച ശേഷം ഒരു പാൻ അടുപ്പിൽ വച്ച് ചൂടാക്കി അതിനുമുകളിൽ ഈ ഒരു പാത്രം വെച്ചുകൊടുത്ത് ഒരു പത്തുമിനിറ്റ് ലോ ഫ്ലെയിമിൽ വച്ച് ദം ചെയ്ത് എടുക്കുക. Credit: Fathimas Curry World