വെറും 15 മിനുട്ടിൽ അടിപൊളി മുട്ടക്കറി! തേങ്ങയൊന്നും ഇല്ലാതെ നല്ല കുറുകിയ ഗ്രേവിയോടു കൂടിയ കിടിലൻ മുട്ട കറി!! | Special Egg Curry Recipe
Special Egg Curry Recipe
Special Egg Curry Recipe: തേങ്ങയൊന്നും ചേർക്കാതെ നല്ല കുറുകിയ മുട്ടക്കറി. സാധാരണ മുട്ട കറികളിൽ നിന്നും വ്യത്യസ്തമായിട്ട് ഉണ്ടാക്കുന്നത്. വളരെ രുചികരമായതും വളരെ പെട്ടെന്ന് തന്നെ ഉണ്ടാക്കിയെടുക്കാവുന്നതാണ്. തുടക്കക്കാർക്ക് മുതൽ കുറഞ്ഞസമയത്തിൽ തന്നെ മുട്ടക്കറി ഉണ്ടാക്കിയെടുക്കാം.
Ingredients
- Egg -6
- Tomato -1
- Onion -1 ½
- Curd -2 സ്പൂൺ.
How To Make Special Egg Curry
കറിക്ക് ആവശ്യമായ അഞ്ചു ആറോ മുട്ടയെടുത്ത് നല്ലപോലെ പുഴുങ്ങിയെടുക്കുക. ശേഷം ഓരോ മുട്ടയിലും പോർക്ക് വെച്ച് കുത്തി ഇടുക. അതിലേക്ക് മഞ്ഞപ്പൊടി മുളകുപൊടിയോ ഉപ്പ് മല്ലിപ്പൊടി എന്നിവ ചേർത്ത് നല്ല രീതിയിൽ മസാല പിടിപ്പിച്ചെടുക്കുക. ശേഷം ഒരു പാനിൽ അൽപ്പം എണ്ണ ഒഴിച്ച് ചൂടാക്കി അതിലേക്ക് ഈ മുട്ട ഇട്ട് പൊരിച്ചെടുക്കുക. ശേഷം ആ എണ്ണയിൽ ആവശ്യാനുസരണത്തിനുള്ള എണ്ണ ഒഴിച്ച് അതിലേക്ക് അതിലേക്ക് പച്ചമുളക് ഇടുക. ശേഷം ഒന്നര ഉള്ളി മുറിച്ചത് ചേർത്ത് നല്ലപോലെ ഇളക്കുക. ഉള്ളി വാടിക്കഴിഞ്ഞാൽ ഇഞ്ചി വെളുത്തുള്ളി പേസ്റ്റ് എന്നിവ ചേർത്ത് ഇളക്കുക. ഒരു അതിലേക്ക് ഒരു തക്കാളി ചെറുതായി അരിഞ്ഞു ചേർക്കുക മിക്സിയിൽ നല്ലപോലെ അടിച്ചെടുക്കുക.

ശേഷം ഈ ഉള്ളി മിക്സിലേക്ക് തക്കാളി പേസ്റ്റ് ചേർത്ത് ഉപ്പും ചേർത്ത് നല്ല രീതിയിൽ ഇളക്കുക. ഇനി ഇതിലേക്ക് മസാലപ്പൊടികൾ ചേർക്കാം. ഒരു ടീസ്പൂൺ കാശ്മീരി ചില്ലി പൗഡർ, മല്ലിപ്പൊടി എന്നിവ ചേർത്ത് നല്ല രീതിയിൽ ഇളക്കുക. ശേഷം അതിലേക്ക് രണ്ട് ടീസ്പൂൺ പുളിയില്ലാത്ത തൈര് ചേർത്ത് ഇളക്കുക. ഇനി ആവശ്യത്തിനനുസരിച്ച് ചൂടുവെള്ളം ചേർകാവുന്നതാണ്. ഒത്തിരി കറി നല്ല രീതിയിൽ അടച്ചു അഞ്ചു മിനിറ്റ് വേവിച്ചെടുക്കുക. അതിലേക്ക് നേരത്തെ സ്റ്റീം ചെയ്തു വെച്ച മുട്ട ആവശ്യത്തിന് മല്ലിച്ചപ്പ് എന്നിവ ചേർത്തിളക്കുക. നല്ല മുട്ടക്കറി തയ്യാർ. കറിയിൽ വെള്ളം ചേർക്കുമ്പോൾ മാക്സിമം ചൂടുവെള്ളം തന്നെ ചേർക്കാൻ ശ്രമിക്കുക. കാരണം ആ ഒരു ടേസ്റ്റ് മാറാതെ സൂക്ഷിക്കാൻ വേണ്ടി പറ്റും. Credit: Mums Daily