ഒരു ഇടിവെട്ട് മുട്ട റെസിപ്പി! ഇത് കഴിച്ചാൽ കഴിച്ചു കൊണ്ടേയിരിക്കാൻ തോന്നും! ഇഡ്ഡലിതട്ടിൽ മുട്ട വേവിച്ചിട്ട് ഇതുപോലെ ഒന്ന് ഉണ്ടാക്കി നോക്കൂ !! | Special Egg Curry Recipe
Special Egg Curry Recipe
Special Egg Curry Recipe: സിമ്പിൾ ആയി ടേസ്റ്റിയോട് കൂടി തന്നെ നമുക്ക് മുട്ടക്കറി വെറൈറ്റി ആയ രീതിയിൽ ഉണ്ടാക്കിയെടുക്കാൻ സാധിക്കും. ഈ ഒരു മുട്ടക്കറി ഉണ്ടാക്കിയെടുക്കാൻ വളരെ എളുപ്പവും എന്നാൽ വളരെ രുചികരവുമായ ഒരു റെസിപ്പി ആണ്. ഇഡ്ഡലിത്തട്ടിൽ എണ്ണ തടവിയ ശേഷം ഇതിലേക്ക് ഓരോ മുട്ട വീതം പൊട്ടിച്ച് ഒഴിച്ചു കൊടുക്കുക. ശേഷം ഇത് ഇഡലി ചെമ്പിലേക്ക് വച്ചുകൊടുത്ത് ആവി കേറ്റി എടുക്കുക. ഒരു പാൻ അടുപ്പിൽ വെച്ച് ഓയിൽ ഒഴിച്ച്
- ഓയിൽ
- മുട്ട – 4 എണ്ണം
- ഇഞ്ചി
- പച്ച മുളക്
- ചെറിയുള്ളി – 15 എണ്ണം
- വെളുത്തുള്ളി – 2 എണ്ണം
- പെരുംജീരകം – 1/4 ടീ സ്പൂൺ* മഞ്ഞൾപ്പൊടി – 1/4 ടീ സ്പൂൺ
- മുളക് പൊടി – 1/2 ടീ സ്പൂൺ ഗരം മസാല
- കുരുമുളക് പൊടി
- മീറ്റ് മസാല
- കടുക്
- വേപ്പില
- തേങ്ങ പാൽ – 1 കപ്പ്
കൊടുത്ത ശേഷം ഇതിലേക്ക് പെരുംജീരകം ചേർത്തു കൊടുത്ത് പൊട്ടിക്കുക. ശേഷം ചെറിയുള്ളി പച്ചമുളക് എന്നിവ അരിഞ്ഞതും തക്കാളി അരിഞ്ഞതും ഇഞ്ചി വെളുത്തുള്ളി എന്നിവ ചേർത്ത് നന്നായി വഴറ്റുക. ഇനി ഇതിലേക്ക് മഞ്ഞൾപ്പൊടി കുരുമുളകുപൊടി ഗരംമസാല മുളകുപൊടി മീറ്റ് മസാല എന്നിവ ചേർത്ത് കൊടുത്ത് നന്നായി മിക്സ് ചെയ്യുക. ഇത് ഇനി ചൂടാറി കഴിയുമ്പോൾ ഇതിൽ നിന്ന് പച്ചമുളക് മാത്രം മാറ്റിയ ശേഷം ബാക്കിയെല്ലാം ഒരു മിക്സിയുടെ ജാറിലിട്ട്
ആവശ്യത്തിന് വെള്ളം ഒഴിച്ച് നന്നായി പേസ്റ്റ് രൂപത്തിൽ അരച്ചെടുക്കുക. ഒരു പാൻ അടുപ്പിൽ വെച്ച് കൊടുത്ത ശേഷം ഇതിലേക്ക് കടുകിട്ട് പൊട്ടിക്കുക. കൂടെ തന്നെ വേപ്പിലയും കൂടി ഇട്ടുകൊടുക്കുക. ഇനി നമ്മൾ അരച്ചു വച്ചിരിക്കുന്ന പേസ്റ്റ് ഇതിലേക്ക് ഒഴിച്ച് കൊടുത് ആവശ്യത്തിന് ഉപ്പും ചേർത്ത് നന്നായി തിളപ്പിക്കുക. ശേഷം ഇതിലേക്ക് നമ്മൾ വേവിച്ചു വച്ചിരിക്കുന്ന മുട്ട കൂടി ചേർത്ത് കൊടുത്ത് എല്ലാം മുട്ടയിൽ മസാല പിടിക്കുന്ന പോലെ മിക്സ് ചെയ്ത ശേഷം ഇതിലേക്ക് തേങ്ങാപ്പാൽ കൂടി ഒഴിച്ചുകൊടുത്തു തിളപ്പിച്ച് എടുക്കുക. അവസാനമായി കുറച്ച് വേപ്പില കൂടി ഇതിനു മുകളിലേക്ക് വിതറി കൊടുക്കുക. Credit: Nasra Kitchen World