ചിക്കൻ വാങ്ങുമ്പോൾ ഇതുപോലെ ഒന്ന് ചെയ്തു നോക്കൂ! പാത്രം കാലിയാകുന്ന വഴി അറിയില്ല ചിക്കൻ ഇങ്ങനെ ഉണ്ടാക്കിയാൽ!! | Special Chicken Recipe
Special Chicken Recipe
Special Chicken Recipe : വളരെ എളുപ്പത്തിൽ നല്ല അടിപൊളി ടേസ്റ്റിൽ തയ്യാറാക്കി എടുക്കാവുന്ന ഒരു കിടിലൻ ചിക്കൻ ഫ്രൈ റെസിപ്പി ആണ് നമ്മളിവിടെ പരിചയപ്പെടുന്നത്. ഈ രീതിയിൽ ചിക്കൻ ഫ്രൈ ചെയ്തെടുക്കുമ്പോൾ നല്ലൊരു ഫ്ലേവറും മണവും ഒക്കെയാണ് ഉണ്ടാവുക. പുറമേയുള്ള കോട്ടിങ് ഒന്നും പോകാതെ തന്നെ നല്ല പരുവത്തിൽ ചെയ്തെടുക്കാവുന്ന ഒന്നാണിത്. പുറമേ നല്ലപോലെ മുരിഞ്ഞ് ക്രിസ്പി ആയതും അകമേ നല്ല ജ്യൂസി ആയിട്ടുമുള്ള അടിപൊളി ചിക്കൻ ഫ്രൈ തയ്യാറാക്കാം.
Ingredient
- Chicken – 1 kg
- Garlic – 20 cloves
- Shallot – 7 pcs
- Egg – 1
- Kashmiri Chilli Powder – 2-3 tbsp
- Corn Flour – 4 1/2 tbsp
- Lemon – 1 pc
ആദ്യമായി ഒരു കിലോ ചിക്കൻ നല്ലപോലെ കഴുകി അതിലെ വെള്ളമെല്ലാം ഊറ്റി എടുക്കണം. അടുത്തതായി ഒരു മിക്സിയുടെ ജാറിലേക്ക് ഇരുപത് അല്ലി വെളുത്തുള്ളി തൊലിയോട് കൂടെ കഴുകി ചേർക്കാം. കൂടാതെ ഒരു ചെറിയ മൂന്ന് കഷണം ഇഞ്ചിയും എട്ട് വറ്റൽ മുളകും ഏഴ് ചെറിയുള്ളിയും ഒരു കൈപ്പിടിയോളം കറിവേപ്പിലയും മല്ലിയിലയും ഒരു ടീസ്പൂൺ പെരുംജീരകവും കൂടെ ചേർത്ത് മിക്സിയിലിട്ട് ചതച്ചെടുക്കാം. ഇത് ഒരുപാട് പേസ്റ്റ് രൂപത്തിൽ ആവേണ്ടതില്ല. ശേഷം ഇത് കഴുകി വച്ച ചിക്കനിലേക്ക് ചേർത്ത് ആവശ്യത്തിനുള്ള ഉപ്പ് കൂടെ ഇട്ടുകൊടുത്ത് നന്നായി ഒന്ന് മിക്സ് ചെയ്തെടുത്ത ശേഷം ഏകദേശം പതിനഞ്ച് മിനിറ്റോളം മാറ്റിവയ്ക്കാം.
ശേഷം ഇതിലേക്ക് ഒരു കോഴിമുട്ടയും രണ്ടോ മൂന്നോ ടേബിൾസ്പൂൺ കാശ്മീരി മുളകുപൊടിയും നാലര ടേബിൾ സ്പൂൺ കോൺഫ്ലോറും ഒരു നാരങ്ങയുടെ നീരും മുക്കാൽ ടീസ്പൂൺ ഖരം മസാലയും അര ടീസ്പൂൺ കുരുമുളക് പൊടിയും കാൽ ടീസ്പൂൺ മഞ്ഞൾ പൊടിയും കൂടെ ചേർത്ത് നന്നായി മിക്സ് ചെയ്തെടുക്കാം. ഇത് നല്ലപോലെ എല്ലായിടത്തും മസാല പിടിക്കും വിധം മിക്സ് ചെയ്ത് കവർ ചെയ്തു മൂടിവയ്ക്കണം. കുറഞ്ഞത് ഒരു മണിക്കൂറെങ്കിലും ഈ മസാല റസ്റ്റ് ചെയ്യാനായി വയ്ക്കണം. പകരം നമ്മൾ രാത്രി മുഴുവൻ വച്ച് പിറ്റേദിവസം രാവിലെ പൊരിച്ചെടുക്കുകയാണെങ്കിൽ ഇതിന്റെ ഇരട്ടി രുചി ലഭിക്കും. വ്യത്യസ്ഥമായ ഈ ചിക്കൻ ഫ്രൈ ഉണ്ടാക്കി നോക്കാൻ മറക്കല്ലേ. Video Credit : Fathimas Curry World
Special Chicken Fry Recipe
Special Chicken Fry is a spicy and crispy dish packed with bold South Indian flavors. Chicken pieces are marinated with a mix of ginger-garlic paste, chili powder, turmeric, coriander powder, pepper, and a touch of lemon juice, then rested to absorb the spices. The marinated chicken is shallow or deep-fried until golden and crispy. Garnished with fried curry leaves and green chilies, this dish is perfect as a side for rice or as a delicious standalone snack or starter.