തുള്ളി എണ്ണയോ വിനാഗിരിയോ ചേർക്കാതെ കിടിലൻ കറുത്ത നാരങ്ങാ അച്ചാർ! ഒരിക്കലെങ്കിലും നാരങ്ങാ അച്ചാർ ഇങ്ങനെ ഒന്ന് ഉണ്ടാക്കി നോക്കൂ!! | Special Black Lemon Pickle Recipe

Special Black Lemon Pickle Recipe

Special Black Lemon Pickle Recipe : കറുത്ത നിറമുള്ള ഒരു നാരങ്ങ അച്ചാറാണ് നമ്മൾ ഇന്ന് തയ്യാറാക്കി എടുക്കാൻ പോകുന്നത്. ഇതുണ്ടാക്കുന്നത് അഞ്ചുദിവസം കൊണ്ടാണ് എങ്കിലും ദിവസേന കുറഞ്ഞ സമയം മതി ഇത് ഉണ്ടാക്കാൻ. ഉണ്ടാക്കിയ അച്ഛാർ ഫ്രിഡ്ജിൽ വെച്ചില്ലെങ്കിലും കേടാവാതെ സൂക്ഷിക്കാം. ആദ്യം തന്നെ നാരങ്ങ നന്നായി കഴുകി വൃത്തിയാക്കിയ ശേഷം ഒരു നാരങ്ങ നാല് കഷ്ണമോ അഞ്ചു കഷ്ണമോ എന്ന വിധത്തിൽ കട്ട് ചെയ്തു മാറ്റി വെക്കുക.

  • നാരങ്ങാ – 1/2 കിലോ
  • കല്ലുപ്പ് – ആവശ്യത്തിന്
  • കുരുമുളക് പൊടി – 1. 1/2 ടേബിൾ സ്പൂൺ
  • ശർക്കര – 2 അച്ച്

നാരങ്ങ എടുക്കുമ്പോൾ നല്ല പഴുത്ത നാരങ്ങ എടുക്കാൻ ശ്രദ്ധിക്കുക. ഒരു മൺചട്ടിയെടുത്ത് അതിലേക്ക് നാരങ്ങ ഇട്ടശേഷം വെള്ളമൊഴിച്ചു കൊടുക്കുക. വെള്ളം ഒഴിക്കുമ്പോൾ നാരങ്ങ മുങ്ങിക്കിടക്കുന്ന വിധത്തിൽ വെള്ളം ഒഴിക്കുക. ശേഷം ഇത് നന്നായി തിളപ്പിച്ച് പദ മുകളിലേക്ക് വരുന്ന രീതിയിൽ ആക്കുക. ഈ സമയത്ത് നമുക്ക് കല്ലുപ്പ് ചേർക്കാവുന്നതാണ്. നന്നായി തിളച് പൊങ്ങുന്ന സമയത്ത് തീ സിമ്മിൽ ആക്കി വീണ്ടും ഒരു 10 മിനിറ്റ് തിളപ്പിക്കുക.

ശേഷം വീണ്ടും നന്നായി തിളപ്പിച്ച് തീ ഓഫ്‌ ചെയ്യുക. അച്ചാറിന് ചൂട് നന്നായി മാറിയ ശേഷം ഇത് അടച്ചു വെക്കാവുന്നതാണ്. ഇനി നമ്മൾ പിറ്റേ ദിവസം ആണ് ബാക്കി ചെയ്യുന്നത്. രണ്ടാം ദിവസം ഇതുപോലെ നാരങ്ങ അച്ചാർ എടുത്ത് അടുപ്പിൽ വച്ച് ഒന്ന് ചൂടായി വരുമ്പോൾ അതിലേക്ക് കുരുമുളക് ഇട്ടു കൊടുക്കുക ശേഷം ഇത് നന്നായി തിളച്ചു വരുമ്പോൾ സിമ്മിലോട്ട് ഇട്ട് 10 മിനിറ്റ് തിളപ്പിക്കുക. ശേഷം തീ ഓഫ് ആക്കി അച്ചാർ നന്നായി തണുത്ത ശേഷം വീണ്ടും

അടച്ചുവെക്കുക മൂന്നാമത്തെ ദിവസം ഇതുപോലെ തന്നെ അച്ചാർ തുറന്നു നന്നായി ചൂടാക്കാൻ വെച്ച ശേഷം ചൂടായി വരുമ്പോൾ അതിലേക്ക് ശർക്കര പൊടിച്ചു ചേർക്കുക. വീണ്ടും നന്നായി തിളപ്പിച്ച ശേഷം ഓഫാക്കി അച്ചാർ ചൂടാവുമ്പോൾ വീണ്ടും അടച്ചുവെക്കുക ഇങ്ങനെ പിറ്റേദിവസവും ഇതുപോലെ തന്നെ ചെയ്യുക. അതായത് നന്നായി തിളപ്പിച്ച് ചൂടാറിയശേഷം അടച്ചുവെക്കുക. അങ്ങനെ അഞ്ചാമത് ദിവസം എത്തുമ്പോൾ നമുക്ക് നല്ല കുറുകിയ കറുത്ത നിറമുള്ള അച്ചാർ കിട്ടും ഇതിൽ ഒട്ടും തന്നെ വെള്ളമുണ്ടാകാൻ പാടില്ല അതുകൊണ്ട് ചൂടാക്കി കൊടുക്കുക. അവസാന ദിവസം എടുക്കുമ്പോൾ ചൂടാക്കിയാൽ മാത്രം മതിയാകും തിളപ്പിക്കേണ്ട ആവശ്യമില്ല. Credit: Mrs chef

You might also like