കുക്കറിൽ ഒറ്റ വിസിൽ ബിരിയാണി റെഡി! കുക്കറിൽ ബിരിയാണി ഒരു തവണ ഇതുപോലെ ഉണ്ടാക്കിയാൽ പിന്നെ ഇങ്ങനേ ഉണ്ടാക്കൂ!! | Simple Pressure Cooker Biriyani Recipe

Simple Pressure Cooker Biriyani Recipe

Simple Pressure Cooker Biriyani Recipe : ബിരിയാണി ഉണ്ടാക്കാൻ ഇത്ര എളുപ്പമാണെന്ന് അറിഞ്ഞിരുന്നെങ്കിൽ നിങ്ങൾ ദിവസേന ബിരിയാണി തന്നെ ഉണ്ടാക്കിയേനെ..വളരെ പെട്ടെന്ന് കുക്കറിൽ തന്നെ നമുക്ക് ബിരിയാണി എങ്ങനെയാണ് ഉണ്ടാക്കിയെടുക്കുന്നത് എന്ന് നോക്കാം. ഇത് ഒരു ചിക്കൻ ബിരിയാണിയുടെ റെസിപ്പിയാണ്. തീർച്ചയായും നിങ്ങൾ ഇനി ബിരിയാണി ഉണ്ടാക്കുമ്പോൾ ഇതുപോലെ ഒന്ന് ഉണ്ടാക്കി നോക്കൂ.

Simple Pressure Cooker Biriyani Recipe 1 11zon

Ingredients

  • നെയ്യ് – 1 ടേബിൾ സ്പൂൺ
  • സവാള – 1 എണ്ണം
  • തക്കാളി – 2 എണ്ണം
  • പച്ച മുളക് – 5 എണ്ണം
  • വെളുത്തുള്ളി – 8 എണ്ണം
  • ഇഞ്ചി
  • ഉപ്പ് – ആവശ്യത്തിന്
  • മഞ്ഞൾപൊടി – 1/2 ടീ സ്പൂൺ
  • ബിരിയാണി മസാല പൊടി – 1 ടീ സ്പൂൺ
  • ചിക്കൻ
  • ചിക്കൻ മസാല പൊടി – 1 ടീ സ്പൂൺ
  • തൈര് – 2 ടേബിൾ സ്പൂൺ
  • ജീരകശാല അരി – 2. 1/2 കപ്പ്
  • വേപ്പില
Simple Pressure Cooker Biriyani Recipe 2 11zon

How To Make Cooker Chicken Biriyani

കഴുകി വൃത്തിയാക്കിയ ചിക്കനിലേക്ക് ഉപ്പ് ചിക്കൻ മസാല എന്നിവ ചേർത്ത് കൊടുത്തു നന്നായി മിക്സ് ചെയ്യുക. ശേഷം ഇതിലേക്ക് തൈര് കൂടി ചേർത്ത് കൊടുത്ത് നന്നായി ഇളക്കി യോജിപ്പിച്ച ശേഷം റസ്റ്റ്‌ ചെയ്യാൻ മാറ്റിവെക്കുക. ഒരു കുക്കർ അടുപ്പിൽ വെച്ച് ഇതിലേക്ക് നെയ്യൊഴിച്ച് കൊടുക്കുക. ശേഷം ഇതിലേക്ക് നീളത്തിൽ കനം കുറച്ചു അരിഞ്ഞ സവാളയും കഷണങ്ങളാക്കിയ തക്കാളിയും ചേർത്ത് കൊടുത്ത് നന്നായി വഴറ്റുക. ഇനി ഇതിലേക്ക് നമുക്ക് ചതച്ചു വച്ചിരിക്കുന്ന പച്ചമുളക് ഇഞ്ചി വെളുത്തുള്ളി ആവശ്യത്തിനു ഉപ്പും കൂടി ചേർത്ത് കൊടുക്കാം.

നമ്മൾ മാരിനേറ്റ് ചെയ്തു വച്ചിരിക്കുന്ന ചിക്കൻ കൂടി ഇതിലേക്ക് ചേർത്ത് കൊടുത്ത് നന്നായി ഇളക്കി യോജിപ്പിക്കുക. ഇനി ആവശ്യത്തിന് വെള്ളം ഒഴിച്ച് ചിക്കൻ നന്നായി തിളപ്പിക്കുക. ജീരകശാല അരി ചേർത്ത് കൊടുത്ത് വെള്ളവും ഒഴിച്ച് നമുക്ക് അടച്ചുവെച്ച് ഒരു വിസിൽ വരെ വേവിക്കാം. കുക്കറിലെ പ്രഷർ എല്ലാം പോയിക്കഴിഞ്ഞ ശേഷം നമുക്കിത് തുറന്ന് ഇതിലേക്ക് കുറച്ച് വേപ്പില കൂടി വിതറി കൊടുത്ത് ബിരിയാണി റെഡിയാക്കാം. Credit: sruthis kitchen

You might also like