വായില്‍ കപ്പലോടും രുചിയിൽ ഒരടിപൊളി ചിക്കൻ കൊണ്ടാട്ടം! ഇനി ചിക്കൻ വാങ്ങുമ്പോൾ ഇതുപോലെ ഒന്ന് ഉണ്ടാക്കി നോക്കൂ!! | Simple Chicken kondattam Recipe

Simple Chicken kondattam Recipe

Simple Chicken kondattam Recipe: ചിക്കൻ കൊണ്ടാട്ടം ഹോട്ടൽ കിട്ടുന്ന അതെ രുചിയിൽ നമുക്ക് വീടുകളിൽ തന്നെ ഉണ്ടാക്കാം. ഈ ചിക്കൻ കൊണ്ടാട്ടം ഉണ്ടാക്കാനും എളുപ്പമാണ് എന്നത് മറ്റൊരു സത്യം. എങ്കിൽ പിന്നേ ഉണ്ടാക്കി നോക്കിയാലോ.

Ingredients

  • Chicken – 1 kg
  • Kashmiri chili powder – 4 tablespoons
  • Ginger garlic paste – 3 tablespoons
  • Lemon juice – 1.1/2 tablespoons
  • Turmeric powder – 1/2 teaspoon
  • Curry leaves – 1
  • Dried Red Chillies – 7
  • Shallots – 40
  • Green chillies – 2
  • Coriander powder – 1 teaspoon
  • Garam masala – 3/4 teaspoon
  • Crushed chillies – 3 teaspoons
  • Tomato ketchup – 7 tablespoons
  • Salt
Simple Chicken kondattam Recipe1

How To Make Simple Chicken kondattam

കഴുകി വൃത്തിയാക്കിയ ചിക്കനിലേക്ക് രണ്ട് ടേബിൾ സ്പൂൺ കാശ്മീരി മുളകുപൊടി ഒന്നര ടേബിൾസ്പൂൺ ഇഞ്ചി വെളുത്തുള്ളി പേസ്റ്റ് ആവശ്യത്തിന് ഉപ്പ് കറിവേപ്പില 1/4 ടീ സ്പൂൺ മഞ്ഞൾപ്പൊടി നാരങ്ങാനീര് എന്നിവ നന്നായി യോജിപ്പിച്ച ശേഷം രണ്ടു മണിക്കൂർ അടച്ചു മാറ്റിവെക്കുക. ഒരു പാൻ അടുപ്പിൽ വച്ച് വെളിച്ചെണ്ണ ഒഴിച്ച് ചൂടാകുമ്പോൾ മസാല തേച്ചുവെച്ച ചിക്കൻ കഷണങ്ങൾ പൊരിച്ചെടുക്കുക. ചിക്കൻ പൊരിച്ച അതേ എണ്ണയിലേക്ക് ഉണക്ക മുളകിട്ടും വർത്തു കോരുക. ശേഷം എണ്ണയിലേക്ക് ചെറിയ ഉള്ളി അരിഞ്ഞതും

പച്ചമുളക് അരിഞ്ഞതും വേപ്പിലയും ആവശ്യത്തിന് ഉപ്പും ഇട്ട് വഴറ്റുക. ചെറിയുള്ളി നന്നായി വഴറ്റിയ ശേഷം കാശ്മീരി മുളകുപൊടിയും മഞ്ഞൾപ്പൊടി മല്ലിപ്പൊടി ഗരം മസാല എന്നിവ ഇട്ട് നന്നായി ഇളക്കി യോജിപ്പിച്ച് പച്ചമണം മാറ്റുക. ഇതിലേക്ക് ടൊമാറ്റോ കെച്ചപ്പും ഇടിച്ച മുളകും കുറച്ചു വെള്ളവും ഒഴിച്ച് നന്നായി ഇളക്കിയ ശേഷം പൊരിച്ചു വച്ചിരിക്കുന്ന ചിക്കനും കൂടിയിട്ട് മസാലയിൽ നന്നായി ഇളക്കി യോജിപ്പിക്കുക. ശേഷം കുറച്ച് വേപ്പിലയും നമ്മൾ നേരത്തെ പൊരിച്ചു വച്ചിരിക്കുന്ന ഉണക്കമുളക് കൂടിയിട്ട് ഇളക്കിയാൽ ചിക്കൻ കൊണ്ടാട്ടം റെഡി. Credit: Fathimas Curry World

Read also: രുചിയൂറും ചിക്കൻ ചുക്ക ഇങ്ങനെ ഉണ്ടാക്കി നോക്കൂ! പാത്രം കാലിയാകുന്ന വഴി അറിയില്ല ചിക്കൻ ഇതുപോലെ ഉണ്ടാക്കിയാൽ!! | Special Chicken Chukka Recipe

ഇതാണ് കാറ്ററിംഗ് ചിക്കൻ കറിയുടെ രുചി രഹസ്യം! കാറ്ററിംഗ് സ്പെഷ്യൽ തനി നാടൻ കോഴിക്കറി ഇങ്ങനെ ഉണ്ടാക്കി നോക്കൂ!! | Catering Special Chicken Curry Recipe

You might also like