ഈ ഒരു സൂത്രം ചെയ്താൽ മാത്രം മതി! ഇനി ഒരിക്കലും ദോശ കല്ലിൽ ഒട്ടിപ്പിടിക്കില്ല; ദോശകല്ലിൽ ദോശ പെറുക്കി എടുക്കാം!! | Seasoning Dosa Tawa
Seasoning Dosa Tawa
Seasoning Dosa Tawa : ദോശ ചുടുമ്പോൾ നോൺ സ്റ്റിക് പാനുകളിൽ ഉണ്ടാക്കുന്നതിനേക്കാൾ കൂടുതൽ രുചി എപ്പോഴും ഇരുമ്പ് കല്ലിൽ ഉണ്ടാക്കുമ്പോൾ തന്നെയാണ് ലഭിക്കുക. എന്നാൽ പുതിയതായി ഒരു ദോശ ചട്ടി വാങ്ങി കൊണ്ടു വന്നാൽ അത് സീസൺ ചെയ്ത് എടുക്കുക എന്നത് അത്ര എളുപ്പമുള്ള കാര്യമല്ല. മാത്രമല്ല സീസൺ ചെയ്യാത്ത ചട്ടികളിൽ ദോശ ഉണ്ടാക്കാൻ ശ്രമിച്ചാൽ അവ ഒട്ടി പിടിക്കുകയും ചെയ്യും. അത്തരം സാഹചര്യങ്ങളിൽ
എങ്ങിനെ വളരെ എളുപ്പത്തിൽ ഒരു പുതിയ ദോശക്കല്ല് സീസൺ ചെയ്ത് എടുക്കാൻ സാധിക്കുമെന്ന് വിശദമായി മനസിലാക്കാം. ആദ്യം തന്നെ കല്ല് രണ്ടോ മൂന്നോ തവണ സോപ്പ് ഇട്ട് സ്ക്രബർ ഉപയോഗിച്ച് ഉരച്ചു കഴുകണം. ശേഷം കല്ലിലെ വെള്ളം പൂർണ്ണമായും പോകുന്ന രീതിയിൽ തുടച്ചെടുക്കുക. അതിലേക്ക് ഒരുപിടി അളവിൽ കല്ലുപ്പ് കൂടി ഇട്ട ശേഷം നല്ലതുപോലെ കൈ ഉപയോഗിച്ച് ഉരച്ച് കൊടുക്കുക.
കല്ലിലെ കറുത്ത പൊടിയെല്ലാം ഉപ്പിലേക്ക് പറ്റിപ്പിടിക്കുന്ന രീതിയിൽ വേണം കല്ല് കിട്ടാൻ. ശേഷം വീണ്ടും ദോശക്കല്ല് വെള്ളമൊഴിച്ച് നല്ലതുപോലെ കഴുകി വൃത്തിയാക്കി എടുക്കുക. കല്ലിലേക്ക് അല്പം പുളിവെള്ളം ഒഴിച്ച് നല്ലതുപോലെ തിളപ്പിച്ച ശേഷം കഴുകി കളയുക. അതിലേക്ക് ഒരു മുട്ട പൊട്ടിച്ചൊഴിച്ച് എല്ലാ ഭാഗത്തേക്കും നല്ല രീതിയിൽ സ്പ്രെഡ് ചെയ്തു കൊടുക്കുക. ശേഷം കല്ലിലുള്ള മുട്ട നല്ല രീതിയിൽ ചുരണ്ടിയെടുക്കുക. ദോശക്കല്ല് വീണ്ടും വെള്ളത്തിൽ കഴുകി നല്ലതുപോലെ തുടച്ചെടുക്കുക.
അതിനുശേഷം കല്ലി ൽ അല്പം വെളിച്ചെണ്ണ തടവി മാവ് ഒഴിച്ച് പരത്താവുന്നതാണ്. ഈയൊരു രീതിയിൽ ചെയ്താൽ ദോശ വളരെ എളുപ്പത്തിൽ കല്ലിൽ നിന്നും അടർത്തിയെടുക്കാനായി സാധിക്കും. എന്നാലും ആദ്യമായി ഉണ്ടാക്കുന്ന ദോശ ഉപയോഗിക്കാതിരിക്കുന്നതാണ് നല്ലത്. ഈയൊരു രീതിയിൽ ദോശക്കല്ല് എളുപ്പത്തിൽ സീസൺ ചെയ്ത് എടുക്കാവുന്നതാണ്. കൂടുതൽ വിശദമായി മനസ്സിലാക്കാൻ വീഡിയോ കാണാവുന്നതാണ്. Video Credit : SajuS TastelanD